ഒന്നും മൂന്നും സെമസ്റ്റർ ബിടെക് പരീക്ഷകൾക്ക് മൂന്നുവരെ അപേക്ഷിക്കാം
Saturday, February 1, 2020 11:39 PM IST
ഒന്നും മൂന്നും സെമസ്റ്റർ ബിടെക് (2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി സീപാസ്) പരീക്ഷകൾക്ക് മൂന്നുവരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2019 ജൂണിലെ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (റെഗുലർ2018 അഡ്മിഷൻ/സപ്ലിമെന്ററി2013 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിലെ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2017 അഡ്മിഷൻ റഗുലർ/2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസ് കൈപ്പറ്റണം
2019 നവംബറിലെ ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് പരീക്ഷയുടെ മൂല്യനിർണയം (ഹേ ാം വാല്യുവേഷൻ സ്പെഷൽ സ്കീം) എട്ട് മേഖലാ ക്യാന്പുകളിലായി ക്രമീകരിച്ചു.
നാലിന് എംകോം, അഞ്ചിന് എംഎ, ആറിന് എംഎസ്സി, ഏഴിന് മറ്റു വിഷയങ്ങൾ.
അധ്യാപകർ മേഖല ക്യാന്പുകളിൽനിന്ന് ഉത്തരക്കടലാസ് കൈപ്പറ്റണം.