എംഫിൽ പ്രവേശന പരീക്ഷ 25ന്
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എംഫിൽ പ്രവേശന പരീക്ഷ 25നു രാവിലെ 10നും ഇന്റർവ്യൂ 11.30നും പഠനവകുപ്പിൽ നടക്കും. 04812731036.
പരീക്ഷഫലം
2019 മാർച്ചിലെ നാലാം സെമസ്റ്റർ, 2019 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ) സിബിസിഎസ്എസ് ബിഎസ്സി മോഡൽ മൂന്ന് സൈബർ ഫോറൻസിക് പ്രോഗ്രാം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ജൂലൈയിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.