എംടെക് പരീക്ഷാഫലം
തിരുവനന്തപുരം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ക്ലസ്റ്ററുകളിലെ എംടെക് എസ് 1 (റെഗുലർ, സപ്ലിമെന്ററി) എസ് 2 (സപ്ലിമെന്ററി) എസ് 3 (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. കണ്ണൂർ ക്ലസ്റ്ററിലെ എംടെക് എസ് 2 (സപ്ലിമെന്ററി) എസ് 3 (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് 23 മുതൽ 27 വരെ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. 500 രൂപയാണ് ഫീസ്. www.ktu.edu.in.