എംബിഎ പരീക്ഷാകേന്ദ്രം മാറാം
Saturday, June 13, 2020 10:53 PM IST
16നു തുടങ്ങുന്ന എംജി നാലാം സെമസ്റ്റർ എംബിഎ പരീക്ഷകൾക്കു കേരളത്തിലെ വടക്കൻ ജില്ലകളിലുള്ള വിദ്യാർഥികൾക്കു കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് കോളജിൽ പരീക്ഷ എഴുതാം. കൂടാതെ സർവകലാശാലയുടെ അധികാരപരിധിക്കുള്ളിൽ ഏത് എംബിഎ കോളജിലും പരീക്ഷ എഴുതാനും സൗകര്യമേർപ്പെടുത്തി.
വിദ്യാർഥികൾ നിലവിൽ പഠിക്കുന്ന കോളജുമായി ബന്ധപ്പെട്ട് എഴുതാൻ ഉദ്ദേശിക്കുന്ന പരീക്ഷാകേന്ദ്രം അറിയിക്കണം. കോളജ് പ്രിൻസിപ്പൽമാർ മറ്റു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ പേര്, രജിസ്റ്റർ നന്പർ, ഓരോ ദിവസവും എഴുതുന്ന പേപ്പറിന്റെ പേര് എന്നിവ ക്രോഡീകരിച്ച് [email protected]എന്ന ഇമെയിലിലേക്ക് ഇന്നു വൈകുന്നേരം അഞ്ചിനകം അറിയിക്കണം.പ്രിൻസിപ്പൽമാർ നൽകുന്ന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കേ പരീക്ഷാ കേന്ദ്രം മാറി പരീക്ഷയെഴുതാനാകൂവെന്ന് സർവകലാശാലാ പരീക്ഷാ കണ്ട്രോളർ അറിയിച്ചു.