ബിഎ/ബിഎ അഫ്സൽഉൽഉലമ ആന്വൽ സ്കീം പാർട്ട് 1 & 2 (സെപ്റ്റംബർ 2019 സെഷൻ) സപ്ലിമെന്ററി വിദ്യാർഥികൾക്ക് മാത്രമുള്ള പരീക്ഷ 2020 ജൂലൈ ഏഴിന് ആരംഭിക്കും. റെഗുലർ വിദ്യാർഥികൾക്ക് പ്രസ്തുത പരീക്ഷ ബാധകമായിരിക്കുന്നതല്ല. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രങ്ങൾ പിന്നീട് അറിയിക്കും.
2020 മാർച്ചിൽ ആരംഭിച്ച നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിന്റെ മാറ്റിവച്ച ഡിഗ്രി പരീക്ഷ ജൂലൈ ഒന്നിന് പുനഃരാരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂലൈയിൽ നടത്തുന്ന ഒന്നും രണ്ടും വർഷ ബികോം ആന്വൽ സ്കീം (പ്രൈവറ്റ് ആൻഡ് എസ്ഡിഇ) സപ്ലിമെന്ററി (പാർട്ട് ഒന്നും രണ്ടും സെപ്റ്റംബർ 2019 സെഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ചുളള വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ഏപ്രിൽ 2020 പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഇത് ബാധകമല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംബിഎ എസ്ഡിഇ പരീക്ഷ മാറ്റി
29 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംബിഎ (എസ്ഡിഇ 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രാക്ടിക്കൽ
2020 ജൂണിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ആറാം സെമസ്റ്റർ ബിഎസ്സി എൻവിയോണ്മെന്റൽ സയൻസ്, എൻവിയോണ്മെന്റൽ ആൻഡ് വാട്ടർ മാനേജ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ ജൂലൈ ഒന്നുമുതലും ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സിന്റെ ഫിസിക്സ് പ്രാക്ടിക്കൽ 29 മുതലും അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂണ്‍ 26ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎ മ്യൂസിക് (എഫ്ഡിപി) (റെഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015 & 2016 അഡ്മിഷനുകൾ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജൂലൈ ഒന്നു മുതൽ ഒന്പതുവരെ നടത്തുന്ന നാലാം സെമസ്റ്റർ ബികോം എസ്ഡിഇ (കന്പ്യൂട്ടർ ആപ്ലിക്കേഷൻ ഇലക്ടീവ്) യുടേയും ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് ത്രീമെയിൻ സിസ്റ്റം ഫെബ്രുവരി 2020 (സപ്ലിമെന്ററി)യുടേയും പുതുക്കിയ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എസ്ഡിഇ ഓൾഡ് ബ്ലോക്ക്, സെനറ്റ് ഹൗസ് കാന്പസ്, പാളയമാണ് പ്രാക്ടിക്കൽ പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾക്ക് 9947027361 എന്ന നന്പറിൽ ബന്ധപ്പെടുക. വിശദവിവരങ്ങൾ വെബ്സൈറ്റിലും ലഭ്യമാണ്.
വൈവ വോസി
2020 ജൂണിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ആറാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ മേജർ പ്രോജക്ട് വൈവ വോസി 2020 ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (2017 അഡ്മിഷൻ റെഗുലർ, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ഗ്രൂപ്പ് 2 (മ) ബിഎസ്സി എൻവിയോണ്മെന്റൽ സയൻസ് ആൻഡ് എൻവിയോണ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), (2017 അഡ്മിഷൻ റെഗുലർ, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി), ഗ്രൂപ്പ് 2 (യ) ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315) (2015 സ്കീം) എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേറ്റീവ് അറബിക്, ബിപിഎ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) (2017 അഡ്മിഷൻ റെഗുലർ/20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറ്വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ്, ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (339) ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2017 അഡ്മിഷൻ റെഗുലർ, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറ്വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഡിസംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ്, ബിസിഎ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് (2017 അഡ്മിഷൻ റെഗുലർ, 201614 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ആറ്വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.