ഏഴാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി ഫലം പ്രസിദ്ധീകരിച്ചു
2019 ഒക്ടോബറിൽ നടന്ന ഏഴാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി (ഓണേഴ്സ് 2011 അഡ്മിഷൻ) ബിഎ എൽഎൽബി ഇന്റഗ്രേറ്റഡ് ഡിഗ്രി(പഞ്ചവത്സരം201214 അഡ്മിഷൻ, സപ്ലിമെന്ററി, 2015 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
2019 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ മോഡൽ ഒന്ന്,രണ്ട്,മൂന്ന് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധയ്ക്കും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷാ തീയതി നീട്ടി
രണ്ടാം സെമസ്റ്റർ ബിഎസ്സി, ബിഎ, ബികോം, ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിഎസ്ഡബ്ല്യൂ, ബിടിടിഎം സിബിസിഎസ് മോഡൽ ഒന്ന്,രണ്ട്,മൂന്ന് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രിൻസിപ്പൽമാരുടെ ഓണ്‍ലൈൻ യോഗം
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടെ ഓണ്‍ലൈൻ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോളജുകളിലെ ഓണ്‍ലൈൻ അധ്യയനം, പരീക്ഷകൾ എന്നിവ സുഗമമായി നടത്തുക, പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുക, കെ. ഡിസ്ക് യുവ ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം രജിസ്ട്രേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് യോഗം. യോഗത്തിനുള്ള ലിങ്ക് കോളജ് പ്രിൻസിപ്പൽമാരുടെ ഇമെയിൽ വിലാസത്തിലേക്ക് നൽകും.
യുവജനോത്സവം: സർട്ടിഫിക്കറ്റുകൾ വാങ്ങാം
സർവകലാശാല യുവജനോത്സവത്തിന്റെ (ആർട്ടിക്കിൾ 14) മെരിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണത്തിനു തയാറായി. സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ് ഓഫീസിൽനിന്ന് കോളജ് അധികൃതർക്ക് രേഖകൾ സഹിതം നേരിട്ട് കൈപ്പറ്റാം. അർഹരായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനായി പിഴ കൂടാതെ ഓഗസ്റ്റ് 31 വരെ ഡിഎസ്എസ് ഓഫീസിൽ അപേക്ഷ നൽകാം.