അതിഥി അധ്യാപക കൂടിക്കാഴ്ച 19ന്
Wednesday, August 12, 2020 11:05 PM IST
കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്കൃത കോളജില്‍ സംസ്കൃതം ജ്യോതിഷം വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിവരും യുജിസി യോഗ്യതയുളളവരും അതതു മേഖല കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോ, കോളജിയേറ്റ് ഡയറക്ടററുടെ നിര്‍ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയവരോ ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ 19നു രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.