എഎന്‍എം കോഴ്സ്
Wednesday, August 12, 2020 11:06 PM IST
കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശി ഗവ. ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സെന്ററില്‍ 202022 വര്‍ഷത്തെ എഎന്‍എം കോഴ്സിനുളള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.dhs.keral a.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സെപ്റ്റംബര്‍ അഞ്ചിനു വൈകുന്നേരം അഞ്ചിന് മുമ്പ് ഓഫീസില്‍ ലഭിക്കണം.