University News
എം​എ ജേ​ർ​ണ​ലി​സം സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജേ​ർ​ണ​ലി​സം ‌ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ൽ എ​സ്‌​സി, എ​സ്ടി

വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റു‌​വീ​തം ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം നാ​ളെ രാ​വി​ലെ പ​ത്തി​ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് എം​സി​ജെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ച്ചേ​ര​ണം. ഫോ​ൺ: 9496329717.

പ​രീ​ക്ഷാ​ഫ​ലം

ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2019) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2019) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ബി​രു​ദ പ്ര​വേ​ശ​നം: എ​സ്‌​സി/​എ​സ്ടി അ​ലോ​ട്ട്മെ​ന്‍റ്

202021 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് http://www.admission.kannuruniversity.ac.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഇ​ന്നു​ത​ന്നെ എ​സ്ബി​ഐ ക​ള​ക‌്ട് വ​ഴി അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​മാ​യി കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

ബി​എ​ഡ് അ​ഡ്മി​ഷ​ന്: തെ​റ്റ് തി​രു​ത്തു​ന്ന​തി​ന് ഹാ​ജ​രാ​ക​ണം

ബി​എ​ഡ് അ​ഡ്മി​ഷ​ന് സ​മ​ർ​പ്പി​ച്ച ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ളി​ൽ തെ​റ്റു​ക​ൾ വ​രു​ത്തി​യ അ​പേ​ക്ഷ​ക​ർ തി​രു​ത്തു​ന്ന​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​താ​ണ്. തെ​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ അ​പേ​ക്ഷ​ക​രു​ടെ ലി​സ്റ്റും അ​വ​ർ തി​രു​ത്തു​ന്ന​തി​ന് ഹാ​ജ​രാ​കേ​ണ്ട തീ​യ​തി​യും വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​ത്തു​ന്ന​തി​നാ​യി 200/ രൂ​പ എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി admission miscellaneous എ​ന്ന കാ​റ്റ​ഗ​റി​യി​ൽ അ​ട​യ്ക്കേ​ണ്ട​താ​ണ്.

എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് അ​വ​സ​രം

ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യു​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഇ​ന്ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.