ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്
Thursday, December 3, 2020 10:48 PM IST
കാലടി: ഭിന്നശേഷി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കു ഇളവുകളും സ്കോളര്‍ഷിപ് അനുവദിക്കുന്നതും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്കൃത സര്‍വകലാശാലയില്‍ നടപ്പാക്കാൻ ഉത്തരവായി. പരീക്ഷകള്‍, പരാതി പരിഹരിക്കുന്നതിനുള്ള പ്രത്യേക സെല്‍, ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള സംവരണ തത്വങ്ങള്‍, ലൈബ്രറി മാനദണ്ഡങ്ങള്‍, ഭിന്നശേഷി സൗഹൃദ പഠനപഠനേതര പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങളും, പ്രത്യേക സഹായ വാര്‍ഷിക ഫണ്ടായ 5,000 രൂപ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.