വിസ്ലിംഗ് വുഡ്സ് പ്രവേശന പരീക്ഷയ്ക്കു രജിസ്ട്രേഷൻ 27 വരെ
Wednesday, February 24, 2021 11:03 PM IST
ചെന്നൈ: ഏഷ്യയിലെ പ്രീമിയം ഫിലിം, കമ്യൂണിക്കേഷൻ, ക്രിയേറ്റീവ് ആർട്സ് സ്ഥാപനമായ വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിന്റെ പ്രവേശന പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഫിലിം നിർമാണം, അഭിനയം, അനിമേഷൻ, ഗെയിം, ഡിസൈൻ, മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, മ്യൂസിക്, വിഷ്വൽ കമ്യൂണിക്കേഷൻ എന്നിവയിൽ മുഴുവൻ സമയ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്സുകൾ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ 27 ന് അവസാനിക്കും. മാർച്ച് രണ്ടുമുതൽ നാലുവരെ തീയതികളിലാണ് പരീക്ഷ.
എല്ലാ പരീക്ഷകളും ഓണ്‍ലൈനിലായിരിക്കും. രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നിവയുമായി സഹകരിച്ചാണ് വിസ്ലിംഗ് വുഡ്സ്, ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾ നടത്തുന്നത്. www.whistling woods.net.