ഒന്നാം വർഷ ബിരുദ (വിദൂര വിദ്യാഭ്യാസം) ഹാൾടിക്കറ്റുകൾ
Saturday, May 4, 2019 9:52 PM IST
കണ്ണൂർ സർവകലാശാലയുടെ എട്ടിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം വർഷ ബിരുദ പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഹാൾടിക്കറ്റും ടൈംടേബിളും വെബ്സൈറ്റിൽ ലഭിക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെകൊണ്ട് സാക്ഷ്യപ്പെടുത്തി, ഹാൾടിക്കറ്റിൽ നിർദേശിച്ച സെന്ററുകളിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ഒന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എൽഎൽഎം (പഠനവകുപ്പ്) ഡിഗ്രി (സിസിഎസ്എസ്റഗുലർ, സപ്ലിമെന്ററിനവംബർ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈമാസം 16 ആണ്.
ആറാം സെമസ്റ്റർ എൽഎൽബി പരീക്ഷാഫലം
ആറാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ, സപ്ലിമെന്ററിഏപ്രിൽ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 14 ആണ്.
സംവാദം
കണ്ണൂർ സർവകലാശാലയിൽ ഹിന്ദിയിൽ ഗവേഷണം നടത്തുന്ന ആർ. സ്മിത പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം ഒൻപതിന് രാവിലെ 11ന് താവക്കര സർവകലാശാല സെൻട്രൽ ലൈബ്രറിയിൽ നടക്കും.