കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂലൈ അഞ്ചുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷയ്ക്ക് ഈമാസം 27 മുതൽ ജൂൺ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ജൂൺ 17 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിംഗ് ഫലം
മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാംവർഷ ബിഎ എസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം, മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫസ്റ്റ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്കീം) പരീക്ഷാ റീ ടോട്ടലിംഗ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ എംഎച്ച്എ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം, രണ്ടാം വർഷ എംഎച്ച്എ ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
ഈമാസം 27 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഈമാസം 28 മുതൽ ആരംഭിക്കുന്ന അവസാന വർഷ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂൺ 18 മുതൽ ആരംഭിക്കുന്ന തേർഡ് സെമസ്റ്റർ ബിഫാം ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.