കോട്ടയം: കോട്ടയം നെടുംകുന്നത്തും മൈലാടിയിലും കൊല്ലത്ത് തേവലക്കര ലോക രക്ഷകാ ഹോസ്പിറ്റല്‍ കാമ്പസിലും പ്രവര്‍ത്തിക്കുന്ന വിന്‍സെന്‍ഷ്യന്‍ വൈദികരുടെ സ്ഥാപനമായ ഡി പോള്‍ ലിംഗ്വിസ്റ്റിക്ക് കോച്ചിംഗ് സെന്ററില്‍ ജര്‍മന്‍ ഭാഷാ പരിശീലനം നടത്തും.
ജര്‍മന്‍ ഭാഷയുടെ എ വണ്‍, എ ടു, ബി വണ്‍, ബി ടു, തലങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ട്. ജര്‍മനിയില്‍ നിന്നുള്ള അധ്യാപകരും സ്വദേശികളായ അധ്യാപകരും ക്ലാസുകള്‍ എടുക്കും.
പരിശീലനത്തിനുശേഷം ജര്‍മനിയില്‍ വിവിധ ഔസ്ബില് ഡൂംഗ് കോഴ്സുകള്‍ (നഴ്സിംഗ്, എന്‍ജിനിയറിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, ഐടി, ഡിഗ്രി കോഴ്സുകള്‍) ഒന്നേകാല്‍ ലക്ഷത്തോളം രൂപ സ്റ്റെപ്പൻഡോടെ പഠിക്കാനും അവസരമുണ്ട്. നഴ്സുമാര്‍ക്ക് ജര്‍മന്‍ പഠനത്തിനുശേഷം ജര്‍മനിയില്‍ പോകാന്‍ പ്രോസസിംഗ് ഫീ ആവശ്യമില്ല. പുതിയ ജര്‍മന്‍ എവണ്‍ ബാച്ചുകള്‍ 18നും 29നും ജൂലൈ ഏഴിനും ആരംഭിക്കും. അര്‍ഹരായ കുട്ടികള്‍ക്കു പഠനത്തിന് സ്കോളര്‍ഷിപ്പും നല്‍കും.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിശദമായ വിവരങ്ങള്‍ക്കും അഡ്മിഷനും നെടുംകുന്നം ജര്‍മന്‍ ഡി പോള്‍ ഇന്സ്റ്റിറ്റ്യൂട്ടുമായോ, മൈലാടി ആശ്രമവുമായോ കൊല്ലം, തേവലക്കര ലോക രക്ഷകാ ഹോസ്പിറ്റല്‍ ജര്‍മന്‍ ഡിപ്പാര്‍ട്ട്മെന്റുമായോ ബന്ധപ്പെടുക. 9497152734, 9497156278.
Tags : German language training