ജീവിതസ്വപ്നങ്ങൾക്ക് തടസമല്ല വെള്ളപ്പാണ്ട്
Wednesday, July 12, 2023 4:08 PM IST
വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
ചികിത്സ
1. പുറമേ പുരട്ടുന്ന മരുന്നുകള്‍
2. അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍ സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍.
3.ഫോട്ടോതെറാപ്പി(Phototherapy) വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.
4.വെളളപ്പാണ്ട് സർജറി(Vitiligo surgery) രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.
സ്കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. എപിഡെർമൽ ഓട്ടോഗ്രാഫ്റ്റ്സ് (epidermal autografts), മെലാനോസൈറ്റ് കൾച്ചർ (Melanocyte Culture) എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.
വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
· വൈകാരിക സമ്മര്‍ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുക, തൊലിയില്‍ നിറമില്ലായെന്നതൊഴിച്ചാല് അവിടത്തെ തൊലി തികച്ചും സാധാരണമായി കാണപ്പെടുന്നു.
· ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്‍ സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികൾക്കുമെ ന്നതുപോലെ ഇവർക്കും നല്ലതാണ്.
· നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും ഡോക്ടറോട് പങ്കുവയ്ക്കുക.
സ്കൂളിൽ പോകുന്പോൾ
· സ്കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി സംസാരിക്കുകയും മറ്റു കുട്ടികളെ ബോധവല്‍ക്കരിക്കുകയും വേണം. ഈ ഒരു അവസ്ഥയെ പറ്റി അവബോധം ഉണ്ടാവുകയാണെങ്കില്‍ ഇതിനോടുള്ള വിമുഖത തീര്‍ത്തും ഇല്ലാതാകും.
ലോകത്തിന്റെ പല കോണുകളില്‍ ഉള്ള ആള്‍ക്കാരും നേരിടുന്ന ഒരു അവസ്ഥയാണിത്. നിങ്ങളുടെ സ്വപ്നങ്ങള്ക്കൊന്നും ഒരു രീതിയിലും ഇത് തടസമാകില്ല എന്നത് മനസിലാക്കി ആത്മധൈര്യത്തോടെ ജീവിതം ആസ്വദിക്കുക.
വിവരങ്ങൾ: ഡോ. ശാലിനി വി.ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം