ഏമ്പക്കം, അധോവായു, മലം പോകണമെന്ന തോന്നൽ, മൂത്രം ഒഴിക്കണമെന്ന തോന്നൽ, തുമ്മൽ, വെള്ളദാഹം, വിശപ്പ്, ഉറക്കം, ചുമ, അധിക ജോലി ചെയ്യുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കിതപ്പ്, കോട്ടുവാ, കണ്ണുനീർ, ശുക്ലം പുറപ്പെടുവിക്കണമെന്ന തോന്നൽ ഇവയാണ് പ്രകൃതിദത്തമായ ആവശ്യങ്ങൾ. ആയുർവേദത്തിൽ ഉപയോഗങ്ങൾ എന്നറിയപ്പെടുന്നു. ഇവയെ തടഞ്ഞുവയ്ക്കുന്നതും സമ്മർദം കൊടുത്തു പുറപ്പെടുവിക്കാൻശ്രമിക്കുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കും.
<യ> രോഗകാരണങ്ങൾ–വിഭാഗം 2
രോഗകാരണങ്ങളായ രണ്ടാമത്തെ വിഭാഗം പരിശോധിക്കാം. വേനൽക്കാലം, വർഷകാലം, മഞ്ഞുകാലം തുടങ്ങി ഓരോ കാലാവസ്‌ഥയിലും അനുയോജ്യമായ ആഹാരരീതികൾ പാലിക്കാതിരിക്കുക, ഇന്ദ്രിയങ്ങൾകൊണ്ട് അമിതമായ ഉപയോഗം ചെയ്യുക (ഉദാ: അമിതശബ്ദം നിരന്തരം കേൾക്കുക, ശക്‌തിയേറിയ മസാലകൾ, എരിവ് തുടങ്ങിയവ നിരന്തരം ഉപയോഗിക്കുക). ലൈംഗികരോഗങ്ങളെക്കുറിച്ച് തിരിച്ചറിവ് ഉണ്ടായിട്ടും ഒന്നിലധികം പങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ശരീരം കൊണ്ട് ചെയ്യുന്ന തെറ്റായ കർമങ്ങൾ, ഉത്കണ്ഠ, അമിതമായ ദേഷ്യം, അത്യാസക്‌തി, അമിതമായ മത്സരബുദ്ധി തുടങ്ങിയവ മനസുകൊണ്ടുള്ള തെറ്റായ കർമങ്ങൾ, വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കുക, എപ്പോഴും ശകാരിക്കുക തുടങ്ങിയ വാക്കുകൊണ്ടുള്ള തെറ്റായ കർമങ്ങൾ എന്നിവയും ശാരീരിക മാനസിക രോഗങ്ങളെ ഉണ്ടാക്കുന്നതാണ് എന്നുതിരിച്ചറിയണം.
<യ> ഡോ.രാമകൃഷ്ണൻ ദ്വരസ്വാമി
ചീഫ് ഫിസിഷ്യൻ, ചിരായു ആയുർവേദ സ്പെഷാലിറ്റി ക്ലിനിക്, കുടയംപടി, കോട്ടയം