Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
ഒന്നാംവർഷം
<യ> അനുഭവങ്ങൾ/ഡി. ബാബുപോൾ<യൃ><യൃ>സിവിൽ സർവ്വീസ് ഫലം വന്ന ഈ നാളുകളിൽ എന്റെ സ്മരണയിൽ തെളിയുന്നത് ഞാൻ ഇത്തരം നാളുകളിലൂടെ കടന്നുപോയതാണ്. <യൃ><യൃ>1964 ഏപ്രിൽ 4 ന് പരീക്ഷാഫലം വന്നു. അന്ന് ഇന്നത്തെ പ്രാധാന്യം മലയാളപത്രങ്ങൾ കൊടുത്തിരുന്നില്ല. തലേന്ന് ആകാശവാണിയിൽ പേരു പറഞ്ഞിരുന്നുവെങ്കിലും ഞാൻ അതു കേട്ടിരുന്നില്ല. ആദ്യത്തെ കുറെ റാങ്കുകാരുടെ പത്തോ പന്ത്രണ്ടോ പേരുകൾ ഇംഗ്ലീഷ്വാർത്തയിൽ പറയുകയായിരുന്നു രീതി. പിറ്റേന്നു രാവിലെ പള്ളിയിൽനിന്നു മടങ്ങിവന്ന് മലയാളമനോരമ വായിക്കുമ്പോൾ ഒരു മൂലയിൽ കിടക്കുന്നു വാർത്ത. മലയാളികളുടേത് എന്നു സംശയിക്കാവുന്ന പേരുകൾ മാത്രം.<യൃ><യൃ>പിറ്റേന്ന്–തിങ്കളാഴ്ച–രാവിലെ ആദ്യത്തെപീരിയഡ് തന്നെ എനിക്കു പഠിപ്പിക്കാൻ ഉണ്ടായിരുന്നു. എന്റെ വിദ്യാർത്ഥികളുടെ നിലയ്ക്കാത്ത കരഘോഷം ഇപ്പോഴും കർണപുടങ്ങളിൽ മുഴങ്ങുന്നുണ്ട്. എന്താണു സംഭവിക്കുന്നത് എന്നറിയാൻ വൈസ് പ്രിൻസിപ്പൽ എം.കെ.എ. ഹമീദ് താഴെ ഇറങ്ങിവന്നു. രംഗം കണ്ട് പുഞ്ചിരിച്ചുകൊണ്ടു മടങ്ങി.<യൃ><യൃ>അല്പം പ്രണയം. അല്പം ജോലി. ഇങ്ങനെ നാളുകൾ കടന്നുപോയി വൈദ്യപരിശോധനയിൽ പ്രശ്നം ഒന്നും ഉണ്ടായില്ല. അത് ചെറിയ കാര്യമല്ല. കേരളത്തിൽനിന്ന് ആദ്യം ഐ.എ.എസ്. കിട്ടിയ ദളിത്യുവാവ് തള്ളപ്പെട്ടത് ആ ഘട്ടത്തിലാണ്. അദ്ദേഹം ഒരു ഹൈസ്കൂൾഹെഡ്മാസ്റ്ററായിരുന്നു എന്നു തോന്നുന്നു. ഗംഗാധരൻ എന്നോ മറ്റോ ആയിരുന്നു പേര്. എനിക്കു കേട്ടറിവേ ഉള്ളൂ. അദ്ദേഹത്തിന്റെ പത്നി പിൽക്കാലത്ത് എന്നോടൊപ്പം പൊതുവിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടിഡയറക്ടറായി ജോലി ചെയ്തിരുന്നു. എന്റെ ബാച്ചിൽ അതേ ദിവസം ഇന്റർവ്യൂവിന് ഉണ്ടായിരുന്ന ഒരു ചരൺദാസിന്റെ പേര് പത്രത്തിൽ വന്നതാണ്. എന്റെ തൊട്ടുമുകളിൽ എന്നാണോർമ. മസൂറിയിൽ ആളെക്കണ്ടില്ല. വൈദ്യപരിശോധനയിൽ തള്ളിപ്പോയിരുന്നു. എന്റെ സതീർഥ്യൻ എസ്. കൃഷ്ണമൂർത്തി റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന വെങ്കിട്ടരമണന്റെ അനിയൻ, ഗവൺമെന്റ് സെക്രട്ടറി നളിനി നെറ്റോയുടെ അമ്മാവൻ. പിറ്റേക്കൊല്ലം നാലാം റാങ്കോടെ ജയിച്ചതാണ്; വൈദ്യന്മാർ തള്ളി. അങ്ങനെ എത്ര പേർ. ഏതു ക്ലാസിലും ഒരു കോങ്കണ്ണനോ ചട്ടുകാലനോ കാണുകയില്ലേ? അങ്ങനെ ഒരു വൈകല്യവും ഇല്ലാത്ത നൂറുപേരുടെ ക്ലാസ് ഞാൻ ആദ്യം കണ്ടത് മസൂറിയിലാണ്. അതുകൊണ്ട് വൈദ്യപരിശോധന പ്രധാനപ്പെട്ട കടമ്പതന്നെ ആയിരുന്നു അന്ന്. <യൃ><യൃ>നാട്ടിൽ എന്റെ വിജയം വലിയ ചലനം സൃഷ്ടിച്ചു. ഹെഡ്മാസ്റ്ററച്ചന്റെ മകൻ കലക്ടർപരീക്ഷ ജയിച്ചു എന്നതായിരുന്നു നാട്ടിലെ വർത്തമാനം. ‘നീ എപ്പ വന്നു’ എന്നു ചോദിച്ചിരുന്നവർ മടക്കിക്കുത്തിയ മുണ്ട് അഴിച്ചിട്ടു കൈകൂപ്പാൻ തുടങ്ങിയതു കുറച്ചൊന്നുമല്ല എന്നെ വിഷമിപ്പിച്ചത്. ഒരു കാരണവരെ പ്രത്യേകം ഓർക്കുന്നു. നാട്ടിലെ ധനാഢ്യനാണ്. ജാമാതാവ് പ്രതാപശാലിയായ പാർവത്യകാർ. ഒറ്റമുണ്ട് ഉടുത്ത് വെള്ളികെട്ടിയ വടിയുമായി ഒരുനാൾ വീട്ടിൽ വന്നു. ഞാൻ ഉപചാരപൂർവ്വം സ്വീകരിച്ചു ഗുരുസ്‌ഥാനീയരും അച്ഛനും മാത്രം ഇരിക്കാറുള്ള ചാരുകസേരയിൽ ഇരുത്തി. പുതിയ ജോലിയെക്കുറിച്ച് അറിയണം വൃദ്ധന്. അസിസ്റ്റന്റ് പേഷ്കാരും മജിസ്ട്രേറ്റും ആയിട്ടാവും തുടക്കം എന്നറിഞ്ഞപ്പോൾ ചോദ്യം. വെടിവയ്ക്കാൻ പറയാനുള്ള അധികാരം ഉണ്ടാവുമോ? ഉണ്ടാവും എന്നു കേട്ടതോടെ കാരണവർ വടിതപ്പിയെടുത്ത് എഴുന്നേറ്റു. പോകാനായിരിക്കുമെന്നാണു ഞാൻ കരുതിയത്. ആയിരുന്നില്ല. വടി വീണ്ടും ഭിത്തിയിൽ ചാരി വച്ചിട്ട് എന്നെ താണു തൊഴുതു. എന്നിട്ട് വീണ്ടും ഇരുന്നു. മടിച്ചുമടിച്ച് എന്നപോലെ. വെടിവയ്ക്കാൻ പറയാൻ അധികാരം ഉള്ള ആളെ ആദ്യമാണത്രേ ഇത്ര അടുത്തു കാണുന്നത്. വടക്കൻ തിരുവിതാംകൂറിലെ ഗ്രാമ്യഭാഷയിൽ അനുഗ്രഹം ചൊരിഞ്ഞു. മ്പടെ പിള്ളയൊക്കെത്തന്നെ. എങ്കിലും പവറ് പവറല്ലേ. ഇനി കാണുമ്പോൾ വില്ലാശിപായിയും ആടുതല്ലിയും– ഓർഡർലി–ഒക്കെ കടത്തിവിട്വോ ആർക്കറിയാം. നന്നായി വാ. കാരണവർ പിറ്റേന്നു മരിച്ചു. എന്നെ കണ്ടു പേടിച്ചതാണ് എന്നു നാട്ടുകാർ അടക്കം പറഞ്ഞുചിരിച്ചു.<യൃ><യൃ>കല്യാണാലോചനകളായിരുന്നു അന്നത്തെ പ്രധാനവിശേഷം.<യൃ><യൃ>1957–നു ശേഷം, ഏഴ് ഊഷരവർഷങ്ങൾക്കുശേഷം ഒരു സുറിയാനിക്കാരന് ഐ.എ.എസ്. കിട്ടിയതാണ്. തലേക്കൊല്ലം കർണാടകമന്ത്രി ജെ. അലക്സാണ്ടർ ജയിച്ചിരുന്നു. അതു പക്ഷേ, ലത്തീനാണ്. സുറിയാനിക്കാർക്ക് ഇത്ര ഇളക്കം വരുമോ? അറുപതിലധികം വന്നു ആലോചനകൾ. എന്റെ പിതൃസഹോദരൻ ഡോ. എബ്രാഹമും മാതുലൻ ടി.എൻ. കുരിയാക്കോസും ചേർന്നു നാലുപേരുടെ ഒരു ഷോർട്ട്ലിസ്റ്റ് ഉണ്ടാക്കി. അതിൽ മൂന്നുപേരെ അനൗപചാരികമായി കണ്ടു തള്ളി. ഒരാളെ മാത്രമാണ് ഔപചാരികമായി കണ്ടത്. ആ ആൾ പിന്നീട് ഭാര്യയായെങ്കിലും പൂർവകാമുകിയെക്കുറിച്ചുള്ള വ്യഥമൂലം ഞാൻ ഒന്നും പറയാതെയാണ് മസൂറിയിലേക്കു തിരിച്ചത്. കാമുകിയാണ് ‘ഇങ്ങനെയൊരു തീരുമാനം എടുക്കാനുള്ള വിവേകം നമുക്കു ദൈവം തന്നിട്ടില്ലേ?’ എന്നു പറഞ്ഞു പിരിയാൻ പ്രേരിപ്പിച്ചത്. എങ്കിലും ഡോക്ടറുടെ വിവാഹം കഴിയാതെ എനിക്കു വിവാഹം അചിന്ത്യമായിരുന്നു. ഞാൻ മസൂറിയിൽനിന്നു മടങ്ങിയെത്തുമ്പോഴേക്ക് ആ വിവാഹം കഴിഞ്ഞിരുന്നു. <യൃ><യൃ>1964 ജൂൺ. കോളജിൽനിന്നു വിടുതൽ നേടി തിരുവനന്തപുരത്തെത്തി ജോലി രാജിവച്ചു. അക്കാദമിനിർദ്ദേശങ്ങൾ അനുസരിച്ചുള്ള കുപ്പായങ്ങൾ എറണാകുളത്ത് ജോസ് ബ്രദേഴ്സ് – അന്ന് അതു വെറും തയ്യൽക്കടയാണ് – ഭംഗിയായി തയ്ച്ചു തന്നു. ഡൽഹിയിൽ തയ്പിച്ചവയെക്കാൾ നന്നായിരുന്നു അവ.<യൃ><യൃ>1956–ൽ പ്രീ യൂണിവേഴ്സിറ്റിക്കു പഠിക്കാൻ പോയപ്പോൾ ഒരു വലിയ തകരപ്പെട്ടിയാണു കൊണ്ടുപോയത്. എന്റെ അമ്മ പഠിക്കാൻ പോയപ്പോൾ വാങ്ങിയത് പെയിന്റടിച്ച് എടുത്തത്. അതുതന്നെ മസൂറിയിലേക്കും വന്നു! <യൃ><യൃ>ഡൽഹിയിലെ ചൂടിൽനിന്നു മസൂറിയിലെ തണുപ്പിൽ ചെന്നിറങ്ങിയപ്പോൾ നേരം നാലുമണി കഴിഞ്ഞു. നാലുപേർ ചേർന്നു വലിക്കുന്ന റിക്ഷയാണ് അന്ന് അവിടെ വാഹനം. സന്ധ്യയ്ക്കു മുമ്പ് അക്കാദമിയിൽ എത്തി. 1964 ജൂൺ 25. അന്നുതന്നെ പ്രവേശനം സംബന്ധിച്ച ചടങ്ങുകൾ പൂർത്തിയായി. പരിശീലനം ആരംഭിച്ചത് 27–ന്.<യൃ><യൃ>മസൂറിയിൽ ആദ്യം പഠിച്ചതു വെജിറ്റേറിയനിസത്തിന്റെ വകഭേദങ്ങളാണ്. പാലുകുടിക്കുന്ന സസ്യഭുക്ക് ലക്ടോവെജി, മുട്ട കഴിക്കുന്നവൻ ഓവോ, മത്സ്യം കഴിക്കുന്നവൻ പെസ്കോ എന്നൊക്കെ പിന്നീട് ഗ്രഹിച്ചുവെങ്കിലും മസൂറിയിലെ രേഖകളിൽ ചിലരൊക്കെ ‘വെജിറ്റേറിയൻ വിത്ത് ഫിഷ്’ എന്ന് എഴുതിയതു കണ്ടപ്പോൾ കൗതുകം തോന്നി. ബംഗാളിബ്രാഹ്മണരായിരുന്നു അവർ. മുട്ട കഴിക്കുന്ന സസ്യഭുക്കുകളുടെ കൂട്ടത്തിൽ ഞാൻ പേരെഴുതി. <യൃ><യൃ>മസൂറിയിലെ പഠനകേന്ദ്രം പണ്ട് ഒരു ഹോട്ടലായിരുന്നു. വെള്ളക്കാർക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്‌ഥലം. അവർ നെഹൃവിനു മുറി നിഷേധിച്ചു ഒരിക്കൽ. അതിന്റെ വാശി തീർക്കാൻ സ്‌ഥലം പൊന്നുവിലയ്ക്കെടുത്തതാവില്ല. നെഹൃവിന്റെ മനസ്സ് അത്ര ചെറുതല്ലല്ലോ.<യൃ><യൃ>ഡൽഹിനഗരത്തിലായിരുന്നു ആദ്യപരിശീലനകേന്ദ്രം. മെറ്റ്കാഫ് ഹൗസ്. പഴയ പട്ടാളബാരക്കുകളോ മറ്റോ ആയിരുന്നത്രേ. 1960 മുതലാണ് മസൂറിയിലേക്കു മാറിയത്; താത്കാലികമായി. സ്‌ഥിരമായി അക്കാദമി ഡൽഹിയിൽത്തന്നെ തുടരാൻ പ്രാന്തപ്രദേശത്തു കെട്ടിടം പണിയുന്നുണ്ടായിരുന്നു. അത് നെഹൃവിന്റെ ആശയം. എന്നാൽ അവിടെ പണി പൂർത്തിയാകുന്നതിനു മുമ്പുതന്നെ നെഹൃ അന്തരിച്ചു. ആ കെട്ടിടങ്ങളും കാമ്പസും നെഹൃവിന്റെ പേരിലുള്ള സർവകലാശാലയായി; ജെ.എൻ.യു. അക്കാദമി മസൂറിയിൽ തുടർന്നുപോരുന്നു.<യൃ><യൃ>മസൂറി ഒരു സുഖവാസകേന്ദ്രമാണ്. ലാൻഡോറിൽനിന്ന് ആരംഭിച്ചു കമ്പനിബാഗ് എന്ന പൂന്തോട്ടംവരെയായിരുന്നു പട്ടണം എന്നാണ് ഓർമ. ഗ്രീഷ്മകാലത്തു സഞ്ചാരികൾ വന്നു നിറയുമ്പോൾപോലും ഇപ്പറഞ്ഞ സ്‌ഥലം മുഴുവൻ ജനിനിബിഡമാവുമായിരുന്നില്ല. ലാൻഡോറിൽ ഒരു പട്ടാളകേന്ദ്രമുണ്ടായിരുന്നു എന്നു തോന്നുന്നു. എന്നാൽ, 1964–ൽ മസൂറിയിൽ നല്ല മസാലദോശയും ദക്ഷിണേന്ത്യൻ ശാപ്പാടും കിട്ടുന്ന ഒരു റസ്റ്റോറന്റ് ഉണ്ടായിരുന്നു എന്നതാണ് ഞങ്ങൾക്കു കമ്പം ജനിപ്പിച്ചതും പിന്നെ ഇമ്പം പകർന്നതും. കുൾറിയും മാൾ എന്ന ചാലത്തെരുവും. അതു ലൈബ്രറിപോയന്റിൽ അവസാനിക്കും. അവിടെവരെയാണ് ബസ് സർവ്വീസ്. നാലു മനുഷ്യർ ചേർന്നു വലിക്കുന്ന റിക്ഷായായിരുന്നു പിന്നെ വാഹനം.<യൃ><യൃ>1977–ലാണ് ഞാൻ അവസാനം അക്കാദമിയിൽ പോയത്. അന്നുതന്നെ മസൂറി മാറിയിരുന്നു. വഴിനീളെ സർദാർജിമാർ ദോശപ്പീടികകൾ തുറന്ന് കാശുണ്ടാക്കുന്നു. ഒരു പഴയ വി.കെ.എൻ(?) കഥ ഓർമ്മവരുന്നു. പത്താൻകോട്ട് നഗരത്തിലോ മറ്റോ ഒരു ‘മദ്രാസ് ഹോട്ടൽ’. സർദാർജി ‘മദ്രാസിഖാന’ ആവശ്യപ്പെടുന്നു. തങ്ങൾ തന്തൂരിയും ഉണ്ടാക്കുന്നവരാണ്, പഞ്ചാബിശാപ്പാട് തരാമെന്നു വെയിറ്റർ. സർദാർജിക്കു കലി. വെയിറ്റർ സ്‌ഥലം വിട്ടപ്പോൾ സർദാർജി മലയാളത്തിൽ പുലമ്പിയത്രേ: ‘‘വല്ലപ്പോഴും ഒരു നാടൻ ഊണു കഴിക്കാമെന്നുവച്ചാൽ അതിനും സമ്മതിക്കില്ല; അവന്റെ ഒരു തന്തൂരി.’’ മസൂറിയിൽ 1977 ആയപ്പോഴേക്കും സർദാർജിമാർ വി.കെ.എൻ കഥയ്ക്കു നേരേ മുഖക്കണ്ണാടി പിടിച്ചിരുന്നു! എന്നാൽ, 1964–ൽ ഓഫീസേഴ്സ് മെസ്സിൽ സീനിയർ കുക്ക് ശ്രീമാൻ രാമൻനായർ ആഴ്ചയിലൊരിക്കൽ തയ്യാറാക്കിയിരുന്ന ദോശ ഒഴിച്ചാൽ ലാൻഡോറിലെത്താതെ ദോശ കിട്ടുമായിരുന്നില്ല. അതുകൊണ്ട് നടക്കും. ഏഴും ഏഴും പതിന്നാല് കിലോമീറ്റർ. ചന്ദ്രചൂഢൻ (തമിഴ്നാട്), നരസിംഹൻ(ഗുജറാത്ത്), സി.കെ.കെ. പണിക്കർ, ഞാൻ. ഈ ദോശപ്രിയരിൽ മറ്റു മൂന്നുപേരും ഹൃദയസ്തംഭനംകൊണ്ടു മരിച്ചുകഴിഞ്ഞു; സർവ്വീസിലിരിക്കെത്തന്നെ. അടുത്ത ഊഴം എന്റേതാവാതെ വയ്യ. ഞാൻ മാത്രമേ അവശേഷിക്കുന്നുള്ളൂവല്ലോ ഈ നാൽവരിൽ. ദൈന്യം വിനാ ജീവിതം, അനായാസേന മരണം എന്നേയുള്ളൂ എനിക്കു മോഹം. മരണം എന്ന കവാടം എന്നെ തെല്ലും ഭയപ്പെടുത്തുന്നില്ല. <യൃ><യൃ>ദോശയിൽനിന്നു ദർശനത്തിനെത്തിയ സ്‌ഥിതിക്കു മസൂറിയിലെ ഈശ്വരവിചാരത്തെക്കുറിച്ചു പറയാം ഇനി. അവിടെ എന്റെ സഭാവിഭാഗത്തിനു പള്ളിയില്ല. കത്തോലിക്കാപ്പള്ളിയിലാണു പോകേണ്ടത് എന്നു കല്പിച്ചാണു നാട്ടിലെ മെത്രാപ്പോലീത്ത ആശിർവദിച്ചത്. എന്നാൽ, അന്ന് ദിവ്യകാരുണ്യം (പ്രസാദം എന്നു ധരിക്കുക. ഇവിടെ വേദശാസ്ത്രത്തിലേക്ക് തിരിയുന്നില്ല!) സ്വീകരിച്ചുകൂടാ. പതിവായി ഞാൻ പോയിരുന്നത് അവിടെ ഒരു കന്യാമഠത്തിന്റെ ചെറിയ ചാപ്പലിലായിരുന്നു.<യൃ><യൃ>വേവലി കോൺവെന്റ്. സമ്പന്നകുടുംബങ്ങളിലെ സന്താനങ്ങളെ മസൂറിയിലും ഡാർജിലിങ്ങിലും ഊട്ടിയിലുമൊക്കെവിട്ട് പഠിപ്പിക്കാറുണ്ടല്ലോ. അത്തരം ഒരു പെൺപള്ളിക്കൂടം ഈ കന്യാസ്ത്രീകൾ നടത്തിയിരുന്നു. കന്യാസ്ത്രീകളെല്ലാം മദാമ്മമാരായിരുന്നു. അച്ചൻ ഫ്രഞ്ചുകാരൻ. അദ്ദേഹം ഒരു പ്രസ്താവന നടത്തിയത് ഓർമിക്കുന്നു. കത്തോലിക്കാസഭ ദിവ്യകാരുണ്യസ്വീകരണത്തിനുമുമ്പ് അനുഷ്ഠിക്കേണ്ട ഉപവാസത്തിന്റെ ദൈർഘ്യം പുനർനിർണ്ണയിച്ച കാലം. ഖരഭക്ഷണം കഴിഞ്ഞ് മൂന്നുമണിക്കൂർ. ദ്രവഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂർ. ഇതു വിശദീകരിച്ചശേഷം വീഞ്ഞിന്റെ നാട്ടിൽനിന്നുവന്ന് ഇന്ത്യയിൽ ജീവിതകാലം കഴിച്ച വിദ്വാൻ തന്റെ നർമബോധം വെളിപ്പെടുത്തി: ‘‘എന്തു ദ്രാവകമെന്നു തിരുസഭ എടുത്തു പറയുന്നില്ല. എങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാൻ അൾത്താരയെ സമീപിക്കുമ്പോൾ വേച്ചുവേച്ചു വരാതിരിക്കുന്നതാണു ഭംഗി.’’ ഫ്രഞ്ചുകാരന്റെ ഇംഗ്ലീഷ് ഉച്ചാരണം ചെവിയിൽ മുഴങ്ങുന്നു. ‘‘ദ ചഴ്ച് ദസ് നോത് സ്പെസിഫൈ വിച്ച് ലിക്കിദ്. ബത് ഐ വിൽ ബി ഗ്രെയ്ത്ഫുൾ ഇഫ് യുർ ഫീത് ആർ സ്തെഡി ആസ് യു അപ്റോച്ച് ദ് ഓൾത്തർ (ഠവല രവൗൃരവ റീലെ ിീേ െുലരശള്യ ംവശരവ ഹശൂൗശറ, യൗേ ക ംശഹഹ യല ഴൃലമളേൗഹ ശള ്യീൗൃ ളലലേ മൃല െലേമറ്യ മെ ്യീൗ മുുൃീമരവ വേല മഹമേൃ!) നാട്ടുകാരായ ചിലരും ഉദ്യോഗസ്‌ഥരായ ചിലരും ഞങ്ങളുമൊക്കെ ചേർന്നാൽ പത്തിരുപതുപേർ കാണും സ്കൂളിനു പുറത്തുനിന്ന്.<യൃ><യൃ>ഞങ്ങൾ എന്നു പറഞ്ഞാൽ ഡാഫ്നി (മിസിസ് ഡിമെലോ; അന്ന് ഡാഫ്നി മാർഗരറ്റ് സത്തൂർ; ആന്ധ്ര കേഡർ ഓഫീസിൽ ജോലി ചെയ്തിരുന്ന ചങ്ങനാേൾരിക്കാരൻ ആന്റണി, ഐ.പി. എസ്സുകാരും ഐ.എഫ്. എസ്സുകാരുമൊക്കെ പിരിയുവോളം കെന്നിയും (സി. എ. ചാലി, കേരള ഡി.ജി.പി. ആയിരുന്നു. എന്റെ സ്നുഷയുടെ പിതാവ്), ഫേബിയനും (കെ.പി. ഫേബിയൻ, അംബാസഡറായി വിരമിച്ചു), പിന്നെ ഞാനും. പരിശീലനത്തിന്റെ രണ്ടാംപാതിയിൽ ഞങ്ങൾ മൂന്നുപേർ മാത്രം. ഡാഫിനിയും ആന്റണിയും ഞാനും. പള്ളിയിൽനിന്നു മടങ്ങുമ്പോൾ ആന്റണിയുടെ വീട്ടിൽ പ്രാതൽ. അപ്പം ഉണ്ടാക്കുന്ന ദിവസങ്ങളിൽ വിശേഷിച്ചും.<യൃ><യൃ>ഈ ഡാഫ്നിയുടെ കാര്യത്തിൽ ഞാൻ വെറുതെ പറഞ്ഞ ഒരു പ്രവചനം ശരിയായി എന്നത് ഇപ്പോൾ മനസ്സിൽ ഉയർന്നുവരുന്ന ഒരു ദുഃഖസ്മൃതിയാണ്. മംഗലാപുരത്തെ മദാമ്മയ്ക്കു പറ്റിയ ഐ.എ. എസ്സുകാരൻ ഉണ്ടാകാനുള്ള സാധ്യത വിരളമാണല്ലോ. അതുകൊണ്ടു ഡാഫ്നിയുടെ കൈനോക്കി ഞാൻ പറഞ്ഞു: ‘‘യു വിൽ മാരി എ പ്രൊഫഷണൽ, സേ എ സി.എ. ബട്ട് യുവർ ലൈഫ് വോണ്ട് ബി ഹാപ്പി.’’ അവർ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെത്തന്നെ വിവാഹം ചെയ്തു. ഒരു കുഞ്ഞു പിറന്നതോടെ വഴിപിരിയുകയും ചെയ്തു. <യൃ><യൃ>ഞാൻ ഹസ്തരേഖാശാസ്ത്രം പഠിച്ചിട്ടില്ല. എന്നാൽ, പെൺകുട്ടികൾക്ക് എന്റെ പ്രവചനങ്ങളിൽ വിശ്വാസമുണ്ടായിരുന്നു. ഞാൻ അവരുടെ കൈവെള്ളയിലും അവർ എന്റെ കണ്ണുകളിലും നോക്കിയിരുന്ന ഒരു കുസൃതിക്കാലം. <യൃ><യൃ>പരിശീലനത്തിന്റെ രണ്ടാംപാതിയിൽ പള്ളിയിൽ പോകാൻ ഓഫീസർമാരായി ഡാഫ്നിയും ഞാനും മാത്രം എന്നു പറഞ്ഞുവല്ലോ. ഞങ്ങൾ പ്രണയബദ്ധരാണെന്നു ഡയറക്ടർ ദത്താസാഹിബ് അടക്കം ചിലരെങ്കിലും ധരിക്കാൻ ഇത് ഇടയാക്കി എന്നു തോന്നുന്നു. ഒരു ഞായറാഴ്ച രാവിലെ ഞാൻ പള്ളിയിൽ പോകാൻ ഒരുങ്ങി ഡാഫ്നിയെ കാത്തുനിൽക്കുമ്പോൾ ഡയറക്ടർ സന്തതസഹചാരിയായ പൈപ്പുമായി പ്രത്യക്ഷപ്പെട്ടതു പെട്ടെന്നായിരുന്നു. ഞാൻ ‘ഗുഡ് മോണിങ് സാർ’ എന്നു പറഞ്ഞതും സമയം വൈകിയതിൽ അല്പം വിരണ്ടു ഡാഫ്നി ഓടിവന്നതും ഒപ്പം.<യൃ><യൃ>ഡയറക്ടർ ചോദിച്ചു: ‘‘ഗോയിങ് ഫോർ എ വോക്ക്? ബ്യൂട്ടിഫുൾ മോണിങ്, ഗുഡ് ലക്ക്.’’<യൃ><യൃ>പള്ളിയിൽ പോവുകയാണെന്നു പറഞ്ഞപ്പോൾ ഒരു ചെറുപുഞ്ചിരിപോലും കൂടാതെ ഡയറക്ടർ മൊഴിഞ്ഞു: ‘‘അപ് ദ് ഹിൽ ആന്റ് ഡൗൺ ദി എയ്ൽ!’’ ഡു വേല വശഹഹ മിറ റീംി വേല മശഹെല. വേവലിക്കുന്നിലേക്കു പോകുന്നിടത്തു നിർത്തിയില്ല കാരണവർ!<യൃ><യൃ>ഹരിയുടെ കാന്റീനാണ് മസൂറിയിൽ ഓർമ്മിക്കുന്ന മറ്റൊന്ന്. ഹരികുടുംബം അഭയാർത്ഥികളായി വന്നവരാണ്. ഹരിയുടെ രണ്ടു സഹോദരിമാർ അന്നു കെട്ടുപ്രായം എത്തിയിരുന്നു. അതുകൊണ്ടു ഹരിക്ക് ഉത്തരേന്ത്യൻ പ്രൊബേഷണർമാരെ ഒരു നോട്ടമുണ്ടായിരുന്നു എന്ന് ഞങ്ങൾ മലയാളത്തിൽ സംശയിച്ചിരുന്നു. പിയാസ് കെ പകോഡ ഔർ ഇംലി കി ചട്നി, ഉള്ളിനിറച്ച ചെറിയ വട, പുളി അരച്ച ചമ്മന്തി. അക്കാദമിയിൽനിന്നു പോന്നതിനു ശേഷവും ഹരി ഇടയ്ക്കിടെ എഴുതുമായിരുന്നു. ലെറ്റർപാഡ് വേണ്ടേ, ടൈ വേണ്ടേ എന്നൊക്കെ. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതുകൊണ്ടോ തനിക്കുതന്നെ പ്രായം ഏറിയതു തിരിച്ചറിഞ്ഞിട്ടോ ഹരി മസൂറി വിട്ട് താഴ്വരയിലെവിടെയോ പോയി സ്‌ഥിരതാമസമാക്കി എന്നാണു കേട്ടിരുന്നത്. <യൃ><യൃ>അക്കാദമിയുടെ ഗേറ്റിനു തൊട്ട് ഒരു ആംഗ്ലോ ഇന്ത്യൻ താമസിച്ചിരുന്നു. മിസ്റ്റർ ബരെറ്റോ. അദ്ദേഹത്തിന്റെ കടയിൽ മിക്ക സാധനങ്ങളും കിട്ടും. പേനയും പെൻസിലും മരുന്നും മദ്യവും.<യൃ><യൃ>ബരെറ്റോയുടെ മരുമകൻ സർദാർജി മിടുക്കനായിരുന്നു. ലൈബ്രറി പോയന്റിൽ ഒരു റസ്റ്റോറന്റ് നടത്തിയിരുന്നു. മന്ത്രിക്കുന്ന കിളിവാതിലുകൾ, വിസ്പെറിങ് വിൻഡോസ്. താഴത്തെ നിലയിൽ ഒരു ചെറിയ ഡിപ്പാർട്ടുമെന്റ് സ്റ്റോർ. മുകളിലാണ് കാപ്പിശാപ്പാട്. പ്രൊബേഷണർമാരുടെ ഒരു പതിവുതാവളമായിരുന്നു വിസ്പറിങ് വിൻഡോസ്.<യൃ><യൃ>താഴെ മേഘക്കീറുകൾ പറന്നുപോകുന്നതു നോക്കി ബിയറോ കാപ്പിയോ നുണഞ്ഞ് അങ്ങനെ ഇരിക്കാൻ രസമായിരുന്നു. സന്ധ്യമയങ്ങിയാൽ ഡറാഡൂണിലെയും റൂർഖിയിലെയും ഋഷികേശ് – ഹരിദ്വാർ നഗരങ്ങളിലെയും വിളക്കുകൾ കാണാം.<യൃ><യൃ>വേറെ ഒരു പതിവുസ്‌ഥലം ടിബറ്റൻ റസ്റ്റോറന്റായിരുന്നു. അത് അക്കാദമിയുടെ പരിസരത്തുതന്നെ. ഒരു കുന്നിന്റെ നിറുകയിലാണ് അക്കാദമി. ഒരു വശത്ത് ഹാപ്പിവാലി എന്ന താഴ്വര. അവിടെയാണ് കുതിരസവാരി. ടെന്നീസ്, ഓഫീസേഴ്സ് ക്ലബ് ഒക്കെ. കുന്നിൽനിന്ന് അങ്ങോട്ടുപോകുന്ന വഴിക്കായിരുന്നു ദലയ്ലാമയുടെ കൂടെ വന്ന അഭയാർത്ഥികൾ നടത്തുന്ന ഈ റസ്റ്റോറന്റ്. <യൃ><യൃ>അക്കാദമിയിൽ ദിവസം നേരത്തേ തുടങ്ങും. ഓരോരുത്തർക്കും ഒരു ശിപായി ഉണ്ട്. എന്റെ ശിപായിയുടെ പേര് ഗന്ദാലാൽ എന്നായിരുന്നു. അവർ മിക്കവരും പഹാഡികൾ ആയിരുന്നു. നന്മ നിറഞ്ഞവർ. ടൈംടേബിൾ നോക്കി കുതിരസവാരിയും കായികാഭ്യാസവും ഒക്കെ അനുസരിച്ചു വേണ്ട കുപ്പായങ്ങൾ എടുത്തുതരുന്നതും മുറി വൃത്തിയാക്കുന്നതും ബെഡ്കോഫിയും ഉച്ചകഴിഞ്ഞുള്ള ചായയും സായിപ്പിന്റെ ശൈലിയിൽ ട്രേയിൽവെച്ചു കൊണ്ടുവരുന്നതും ഉൾപ്പെടെ എല്ലാറ്റിലും ജോലിയോടു കൃത്യമായ പ്രതിബദ്ധത പുലർത്തിയിരുന്നു ഇവരൊക്കെ. <യൃ><യൃ>കുതിരസവാരി എനിക്കു പഥ്യമായിരുന്നില്ല. പരീക്ഷ വന്നപ്പോൾ വേവലാതിയായി. പരിശീലനത്തിനു പോയിട്ടുള്ളത് അപൂർവ്വം. ജീനി ഇടുന്നതൊക്കെ ഭംഗിയായി പഠിച്ചുചെയ്തു. എന്നാൽ, ‘8’ എന്ന ആകൃതിയിൽ ഞാൻ കുതിരയെ നയിച്ചപ്പോൾ അത് ‘7’ എന്നായി. എണ്ണാനറിഞ്ഞുകൂടാ എന്നു പറയിപ്പിക്കാതിരിക്കാൻ കുതിരതന്നെ അത് ‘ഇസഡ്’ എന്നാക്കി. അക്കങ്ങളെക്കാൾ അക്ഷരങ്ങളാവും എനിക്കു വഴങ്ങുക എന്ന് പത്മിനി എന്ന കുതിര എങ്ങനെ അറിഞ്ഞുവോ ആവോ! നാലടി ഉയരത്തിലുള്ള വേലി പരുക്കില്ലാതെ ചാടി. ആറടിക്കടമ്പ കടന്നപ്പോൾ പത്മിനിയും ഞാനും ഡൈവോഴ്സായി.<യൃ><യൃ>അക്കാദമിയിൽനിന്നു പിരിയാറായപ്പോൾ ഞാൻ നെവാൽസിങ്ങിന് വലിയ ചിന്താക്കുഴപ്പം ഉണ്ടാക്കി. പരിശോധനകൾക്കായി പോകേണ്ടിവരുമ്പോൾ കുതിരയെ തയ്യാറാക്കി നിർത്തിയാൽ സവാരി അറിയാത്ത കലക്ടർ എന്തു ചെയ്യും എന്ന ഉത്കണ്ഠകൊണ്ടാണത്രേ അദ്ദേഹം ഞങ്ങളെ ഇത്ര കാര്യമായി കുതിരസവാരി പഠിപ്പിച്ചത്. രാജസ്‌ഥാനിലെവിടെയോ ജനിച്ചുവളർന്ന ദക്ഷിണേന്ത്യയിൽ ഒരിക്കൽപ്പോലും വന്നിട്ടില്ലാത്ത ആ റിട്ടയേഡ് ജെസിഒ വിചാരിച്ചത് ഇവിടെയും കുതിരയാണ് വാഹനം എന്നാണ്. അല്ലെന്ന് അറിയുന്നതു ഞാൻ പറഞ്ഞിട്ടാണ്.<യൃ><യൃ>‘‘ഹമാരെ വഹാം ഘോഡാ ജോഹെ വോ സൂ മേം ഹെ.’’<യൃ><യൃ>ഇവിടെ കുതിരയെ കാണണമെങ്കിൽ മൃഗശാലയിൽ പോകണം. പിന്നെ എങ്ങനെയാണു നിങ്ങൾ നാട്ടിൻപുറങ്ങളിലൊക്കെ യാത്ര ചെയ്യുക? <യൃ><യൃ>‘‘ആപ് ലോഗ് കൈസെ ജായെംഗെ ജഗ സെ ജഗപേ? ഗാവ് കാവ് വഗൈര?’’ <യൃ><യൃ> ‘‘ഉധർ തോ ഹെ ഏക് ബഡാ കുത്താ. പോണീ സെ ഭി ഛോട്ടാ. ബഹുത് പാൽത്തു. ബച്ചോം കൊ ഭി തക്ലീഫ് നഹി പഡ്താ.’’<യൃ><യൃ>അവിടെ കേരളത്തിൽ ഒരു തരം വലിയ പട്ടി ഉണ്ട്. ചെറിയ കുതിരയെക്കാളും ചെറുത്. നല്ല ഇണക്കം ഉള്ള വളർത്തുമൃഗം. കൊച്ചുകുട്ടികൾക്കുപോലും പട്ടിപ്പുറത്തു കയറാൻ പേടിക്കണ്ട.<യൃ><യൃ>‘‘ഓഹോ, അങ്ങനെയോ?’’ എന്നിട്ട് ഹുക്കാ എടുത്തുകൊടുക്കുന്ന ശിങ്കിടികളോടായി പറഞ്ഞു: ‘‘കേട്ടില്ലേ നിങ്ങൾ? ഓരോ നാട്ടിൽ ഓരോ രീതിയാണ്. നമ്മുടെ വിചാരം നാം കണ്ടതു മാത്രമാണ് ലോകം എന്നല്ലേ? അതു ശരിയല്ല. ഈശ്വരൻ എന്തെല്ലാംതരം ജന്തുക്കളെയാണു സൃഷ്ടിക്കുന്നത്? ഒരിടത്തു കുതിര, ഒരിടത്ത് ഒട്ടകം, ഒരിടത്ത് ആന, ഒരിടത്ത് കഴുത, ഒരിടത്തു പട്ടി, ജയ് ശങ്കർ, ശിവ് ശങ്കർ.’’<യൃ><യൃ>മോഹനും സെൽവരാജും ചൂഡനും ഉണ്ടായിരുന്നു. ചൂഡൻ ഒപ്പം നിന്നു. മറ്റു രണ്ടു പേർ ഹിന്ദി അറിയാതെ ആട്ടം കണ്ടു. <യൃ><യൃ>അക്കാദമിയിലെ ദിവസം തുടങ്ങുന്ന കഥയാണല്ലോ പറഞ്ഞുവന്നത്. അന്നു ചൂടുവെള്ളം പൈപ്പിൽ കിട്ടുന്ന കാലം അല്ല. ഗെന്ദലാൽ ചുമന്നുകൊണ്ടുവരും. മലയാളികളൊക്കെ രാവിലെ കുളിക്കും. മറ്റുള്ളവരുടെ കാര്യം അവർക്കറിയാം. പെൺകുട്ടികൾ തല കുളിക്കുന്നത് ഞായറാഴ്ച ആയിരുന്നു. ഹോസ്റ്റലിൽ അവരുടെ വിങ്ങിൽ ആ നാൾ ആരും മുറിയിലേക്കു ക്ഷണിക്കുകയില്ല. എല്ലാവരും കുളിച്ചിരിക്കയല്ലേ?<യൃ><യൃ>പ്രാതലിനു സ്‌ഥരം കേൾക്കുന്ന ഒരു ചോദ്യം ഉണ്ട്. സാബ്, അണ്ഡാകൈസാ? സാറിന്റെ മുട്ട എങ്ങനെ? ഓംലറ്റ്, ബുൾസൈ, ഡബിൾ ഫ്രൈഡ്, പോച്ച്ഡ്, ബോയിൽഡ് എല്ലാം നേരത്തെ അറിയാം. ബുത്സിയ എന്നത് അക്കാദമിയിൽ പഠിച്ചു. തക്കാളി, ഉള്ളി ഇത്യാദി ധാരാളം ചേർച്ച് ചിക്കിപ്പൊരിക്കുന്ന പണിയാണ് അത്. ഞങ്ങൾ തെക്കേ ഇന്ത്യയിൽ നിന്നുള്ളവർ ദോശയോ മറ്റോ ഉണ്ടോ എന്നറിയാതെ മുട്ടയിലേക്കു തിരിഞ്ഞിരുന്നില്ല. ആദ്യം കോൺഫ്ളെക്സ് – പിന്നെയാണു ഡയലോഗ്.<യൃ><യൃ>‘‘സാബ്, അണ്ഡാ കൈസാ?’’<യൃ><യൃ>‘‘വെജിറ്റേറിയൻ മേ ക്യാ?’’<യൃ><യൃ>‘‘ആജ് തോ ഹേ മസാൽ ദൊസാ.’’<യൃ><യൃ>‘‘ഫിർ വോ ലാവോ.’’<യൃ><യൃ>എന്തൊരു ദോശാതുരത്വം അനുഭവിച്ച നാളുകളായിരുന്നു അവ! <യൃ><യൃ>ഉച്ചവരെ ക്ലാസ്. നാലു പതിറ്റാണ്ടുമുമ്പ് സിഗരറ്റിന്റെ ദോഷങ്ങൾ ഇന്നത്തേതുപോലെ അറിഞ്ഞിരുന്നില്ല. മിക്കവരും സിഗരറ്റുകാർ ആയിരുന്നു. പൈപ്പ്, ചുരുട്ട് ഇനങ്ങളും ഉണ്ടായിരുന്നു. ക്ലാസിലും വലിക്കാൻ അനുവാദം ഉണ്ട്.<യൃ><യൃ>സ്ത്രീകളിൽ സിഗരറ്റ് ഉപയോഗിച്ചിരുന്നതു സുനീതി നാംജോഷി മാത്രം ആയിരുന്നു. അവർ വലിച്ചിരുന്നത് ചാർമിനാർ എന്ന കടുത്ത ഇനം. സുനീതിക്ക് കുതിരസവാരിയിൽ വലിയ കമ്പം ഉണ്ടായിരുന്നു. കുതിര പുറത്തിറങ്ങിയാൽ സുനീതി പുറത്തുകയറും. കുതിരക്കാരന് അവർ ഒരിക്കൽ സിഗരറ്റ് വച്ചു നീട്ടി. ചാർമിനാർ കടുകട്ടിയാണ് എന്നു പറഞ്ഞ് അയാൾ കൈകൂപ്പി. മഹാരാഷ്ട്ര കേഡറിൽ ആയിരുന്നു സുനീതി. സർവ്വീസിൽ ഏറെ തുടർന്നില്ല, രാജിവച്ചു. ഇംഗ്ലീഷിൽ കവിത എഴുതി, സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിച്ച് ഇംഗ്ലണ്ടിൽ കഴിയുന്നു എന്നതാണ് ഒടുവിൽ കിട്ടിയ വാർത്ത.<യൃ><യൃ>സുനീതിയുടെ പിരിയാത്ത കൂട്ടുകാരി അചല മൗലിക് ബംഗാളി ആയിരുന്നു. പഠിച്ചത് ഓക്സ്ഫോഡിൽ. യൂറോപ്യൻചരിത്രത്തെ ആസ്പദമാക്കി നോവലുകൾ എഴുതി ഖ്യാതി നേടിയ എഴുത്തുകാരി. പാതിമലയാളി എന്നു പറയാവുന്ന ഒരു മോസസ് വിവാഹം ചെയ്തു. രണ്ടുപേരും കർണാടക കേഡർ. അവർ കേന്ദ്രത്തിൽ പുരാവസ്തുവകുപ്പിന്റെ അദ്ധ്യക്ഷ ആയിരുന്നപ്പോൾ ഇവിടെ എനിക്ക് സാംസ്കാരിക വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നതിനാൽ പരിചയം പുതുക്കാൻ ഇടവന്നു.<യൃ><യൃ>കിരൺ അഗർവാൾ, ഉഷ ചത്രത്ത്, ലതിക ഫദാൽക്കർ, ആശാദാസ് എന്നിവരായിരുന്നു മറ്റ് ഐ.എസ.എസ്. കുമാരിമാർ. കിരണും ആശയും തിരുവനന്തപുരത്തു പലപ്രാവശ്യം വന്നിട്ടുണ്ട്. ഉഷയും ലതികയും ഒക്കെ അമ്മൂമ്മമാരായിട്ടുണ്ടാവും. എന്റെ മനസ്സിൽ ഇപ്പോഴും കോളജ്കുമാരികളുടെ ചിത്രമാണ്.<യൃ><യൃ>ഐ.എഫ്.എസ്സിൽ മൂന്നു സ്ത്രീകൾ. ഫോറിൻ സെക്രട്ടറി ആയി വിരമിച്ച ചൊക്കില, അകാലത്തിൽ അന്തരിച്ച നിർമ്മല, ഐ.എ.എസ്സിലെ അജിത് കുമാറിന്റെ ഭാര്യയായി ഒതുങ്ങിയ കമലേഷ്. കേന്ദ്രസർവീസുകളിലും ഉണ്ടായിരുന്നു സ്ത്രീകൾ. നളിനി (ഇൻകം ടാക്സ്), മായ (പോസ്റ്റൽ സർവ്വീസ്), വിമല (ഇൻഫർമേഷൻ സർവ്വീസ്), നിർമ്മല (ഐ.എ. ആന്റ് എ.എസ്.). <യൃ><യൃ>പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നതിനാലാണ് ഓരോരുത്തരെയും ഓർക്കുന്നത് എന്നും ഇത് ഒരു തരത്തിലും എന്റെ കൈയിലിരിപ്പിനെ സൂചിപ്പിക്കുന്നില്ലെന്നും സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.<യൃ><യൃ>സിഗരറ്റിന്റെ പുകയുടെ പിറകേയാണ് ഇവിടെ എത്തിയത്. അക്കാദമിയിലെ ഒരു സാധാരണ ദിവസത്തിലേക്കു മടങ്ങാം. <യൃ><യൃ>ഉച്ചഭക്ഷണം കഴിഞ്ഞാൽ ട്യൂട്ടോറിയൽ, പ്രോജക്ട്, ലൈബ്രറി ഇത്യാദി പരിപാടികൾ ആണ്.<യൃ><യൃ>പഠിപ്പിച്ചിരുന്നവർ ചില്ലറക്കാരല്ല. ലാസ്കിയുടെ ശിഷ്യൻ ഒരു രാമസ്വാമി ഉണ്ടായിരുന്നു. രസികൻ. ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കുകയാണ് ഭാരതത്തിൽ ജനസംഖ്യ നിയന്ത്രിക്കാനുള്ള വഴി എന്നതായിരുന്നു മൂപ്പരുടെ പാഠം ഒന്ന്. ദെൻ ദെയർ വിൽ ബി സ്കോപ്പ് ഫോർ റിക്രിയേഷൻസ് അതർ ദാൻ പ്രോക്രിയേഷൻ. സാമ്പത്തികശാസ്ത്രത്തിൽ വിവിധ സർവകലാശാലകളിൽനിന്നു റാങ്ക് നേടിയവരും (റിസർവ് ബാങ്ക് ഗവർണർ വേണുവിനെപ്പോലെ) ഓക്സ്ഫോഡിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും മറ്റും പഠിച്ചവരും (ടോണി ജെയ്റ്റ്ലിയെപ്പോലെ) മറ്റു വിഷയങ്ങൾ പഠിച്ച് ഇക്കണോമിക്സ് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത അസ്മാദൃശന്മാരും അടങ്ങിയതാണു ക്ലാസ്. രാമസ്വാമിതത്ത്വങ്ങൾ വിശദീകരിച്ചാൽ നേരത്തേ പഠിച്ചവർക്കും പുതിയ വെളിച്ചം കിട്ടും എന്ന് വേണു അന്നേ പറയുമായിരുന്നു. പരീക്ഷ അടുത്തപ്പോൾ വേണുവും എൻ.കെ.യും ക്ലാസ് എടുത്തിട്ടാണ് എന്നെപ്പോലെയുള്ളവർ ജയിച്ചതെങ്കിലും വില എത്ര കുറച്ചു കൊടുത്താൽപ്പോലും ആരും ശവപ്പെട്ടി വാങ്ങി സൂക്ഷിക്കയില്ല. ഷേവിങ് സോപ്പിന് വില കൂടിയാൽ സോപ്പും കുറച്ചും ബ്രഷ് കൂടുതലും ഉപയോഗിക്കാം. എന്റെ അബദ്ധങ്ങൾ ലാസ്കി പഠിപ്പിച്ചതും സുബദ്ധങ്ങൾ ഞാൻ ആ അടിത്തറയിൽ പണിതുയർത്തിയതും ആണ് തുടങ്ങി എത്രയോ രാമസ്വാമിസൂക്‌തങ്ങൾ കാലത്തെ അതിജീവിച്ച് മനസ്സിൽ ഓടിയെത്തുന്നു ഇപ്പോൾ.<യൃ><യൃ>അക്കാദമിയിലെ അദ്ധ്യാപകരെക്കാൾ കൂടുതൽ പുറത്തുനിന്നു വരുന്ന പണ്ഡിതന്മാരാണ് ക്ലാസ് എടുത്തിരുന്നത്. ഡോ. കെ.എൻ. രാജ്, സ്വാമി രംഗനാഥാനന്ദ, ഗവർണറായിത്തീർന്ന എൽ.പി. സിങ് (ഐസിഎസ്) തുടങ്ങിയവരുടെ ക്ലാസുകൾ അവിസ്മരണീയമാണ്. ഇങ്ങനെ പഠിപ്പിക്കാൻ വരുന്നവർ ഏതാനും ദിവസങ്ങൾ അക്കാദമിയിൽ താമസിക്കും. അതതു വിഷയങ്ങളിൽ സവിശേഷതാത്പര്യം ഉള്ള പ്രൊബേഷനർമാർക്ക് അവരുമായി സംസാരിക്കാൻ ആ കാലം ഉതകും. രംഗനാഥാനന്ദസ്വാമികളുടെ പാദപീഠത്തിനരികെ ഏറെ സമയം ചെലവഴിച്ചു ഞാൻ. ഭഗവത്ഗീത, ഉപനിഷത്തുകൾ, വേദാന്തം, ഭാരതീയസംസ്കാരം തുടങ്ങി എനിക്ക് അന്നേ കൗതുകം ഉള്ള വിഷയങ്ങളായിരുന്ന സ്വാമികൾ പഠിപ്പിച്ചിരുന്നത്.<യൃ><യൃ>അക്കാദമിക്കു പുറത്ത് ചില പരിശീലനങ്ങളും യാത്രകളും ഉണ്ടായിരുന്നു. ആദ്യത്തേത് സെപ്റ്റംബറിലോ ഒക്ടോബറിലോ കാശ്മീരിലേക്ക്. ഐ.എ.എസ്., ഐ. എഫ്. എസ്. പ്രൊബേഷനർമാർക്കു മാത്രം.<യൃ><യൃ>ഒരു മാസം. രണ്ടാഴ്ച വിനോദസഞ്ചാരം. ഹൗസ്ബോട്ടിൽ താമസം. പിന്ന രണ്ടാഴ്ച പട്ടാളക്കാരുടെ കൂടെ. ഒന്നാം പാരച്യൂട്ട് റജിമെന്റ് അക്കാലത്ത് അതിർത്തിയിൽ എവിടെയോ ആയിരുന്നു. അവരോടൊപ്പം ആയിരുന്നു ഞാൻ. ക്ലേശകരമായ ദിനചര്യ. സായാഹ്നങ്ങളിലെ കൂട്ടായ്മ മാത്രം ആയിരുന്നു രസം. രണ്ടുമൂന്നു ദിവസം മലമുകളിലെ ഏതോ പിക്കറ്റിൽ. പട്ടാളക്കാർക്കു സന്തോഷം. അവർക്ക് അവിടെ അതിഥികൾ ഉണ്ടാവാറില്ലല്ലോ. ഞങ്ങൾക്ക് പേടി. അപ്പുറത്തെ മലയിൽ പാക്കിസ്‌ഥാന്റെ പിക്കറ്റാണ്; മലയിൽനിന്നു മലയിലേക്കു വെടി. കിടങ്ങിൽ കിടന്നുറങ്ങാം. ധൈര്യം ഉണ്ടെങ്കിൽ!’<യൃ><യൃ>പട്ടാളക്കാരുടെ ജീവിതസാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പിൽക്കാല സർവ്വീസിൽ അവരോടു സഹാനുഭൂതി ഉണ്ടാക്കുകയാണു ലക്ഷ്യം. കഷ്ടപ്പാടാണ് എന്ന് അനുഭവിച്ചറിഞ്ഞതു സത്യം. സഹാനുഭൂതിയുടെ കാര്യത്തിൽ അത്ര ഉറപ്പില്ല. എങ്കിലും രാജ്യത്ത് ഉയർന്ന സിവിൽ ജോലികൾ ചെയ്യാനുള്ളവർ അറിഞ്ഞിരിക്കേണ്ടതാണ് അനുഭവിച്ചതൊക്കെ.<യൃ><യൃ>അവിടെനിന്ന് എഴുത്തുകൾ എഴുതിയാൽ ഒട്ടിക്കാതെ കൊടുക്കണം എന്ന നിയമം ഒഴിവാക്കിയിരുന്നു. എന്നാൽ സ്‌ഥലം തിരിച്ചറിയാവുന്ന സൂചന ഒന്നും ഉണ്ടാവരുത്. എന്റെ സംഘത്തിൽ ഗിരീഷ് എന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ഭാര്യ ഏതോ കേന്ദ്രസർവ്വീസിൽ മസൂറിയിൽത്തന്നെ. പട്ടാളച്ചിട്ടയിൽ നവവധുവിന് എന്തെഴുതും എന്നു ഗിരീഷ്. പ്രണയലേഖനം എങ്ങനെ എഴുതും, പട്ടാളക്യാമ്പിലല്ലോ ഞാൻ! ഒടുവിൽ ഞാൻ എഴുതി. ഗിരീഷ് പകർത്തി ഒപ്പിടാം എന്നു തീരുമാനിച്ചു. വായിച്ചപ്പോൾ ഗിരീഷിനു തോന്നി പണ്ടേ എന്നെക്കൊണ്ട് എഴുതിക്കണമായിരുന്നു എന്ന്. ബഹുത് അച്ഛാ. പകർത്താൻ പോയാൽ അന്ന് കത്തു പോവുകയില്ല. ഗിരീഷ് ഒപ്പിട്ട് അയച്ചു. തിരിച്ചെത്തിയശേഷം ഭാര്യയോടു പറഞ്ഞു: ഇതാണു ബാബു; ആ അപരിചിതമായ കൈപ്പടയുടെ ഉടമ. അവർക്ക് നാണം! എങ്ങനെ നാണിക്കാതിരിക്കും? ചുടുചുംബനങ്ങളോടെ നിന്റെ സ്വന്തം എന്ന വാക്കുകൾ മാത്രം ആയിരുന്നു ആ കത്തിൽ ഐസ്ക്രീം, ബാക്കി എല്ലാം ചുരത്താത്ത പാൽപോലും തിളയ്ക്കുന്നതരം പ്രണയഭ്രാന്ത്!<യൃ><യൃ>പട്ടാളപ്പരിപാടി കഴിഞ്ഞുള്ള മറ്റു പുറംപരിപാടികൾ എല്ലാം ഒന്നിച്ചാണ്. ഡിസംബർ ആദ്യം മുതൽ മാർച്ച് അവസാനംവരെ മസൂറിയിൽ താങ്ങാനാവാത്ത തണുപ്പാണ്. അക്കാലത്തു മലയിറങ്ങും.<യൃ><യൃ>മസൂറിയിലെ അനുഭവങ്ങളിൽ എടുത്തുപറയേണ്ട ഒന്ന് മഞ്ഞുവീഴ്ചയാണ്. ചെറുപ്പത്തിൽ നാട്ടിൻപുറത്ത് അപ്പൂപ്പൻതാടികൾ പറന്നുനടക്കുമായിരുന്നു. അതുപോലെയാണു മഞ്ഞുപെയ്യുമ്പോൾ. ആദ്യം കണ്ടപ്പോൾ എന്താണെന്നു തിരിച്ചറിയാൻതന്നെ വൈകി. ബൈബിളിൽ സങ്കീർത്തനക്കാരൻ നൽകുന്ന മനോഹരമായ ഒരു വിവരണം അക്ഷരംപ്രതി ശരിയാണ് എന്നു കേരളീയർ കണ്ടുതന്നെ അറിയണം. അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു. ചാരം പോലെ നീഹാരം വിതറുന്നു എന്നതു മഞ്ഞുവീഴ്ചയുടെ മനോഹരമായ ഒരു വാങ്മയചിത്രം ആണ്. മഞ്ഞുവീഴുമ്പോൾ പുറത്തിറങ്ങി നിൽക്കാൻ രസമാണ്. അന്ന് ഒരിക്കൽ ചെയ്ത ഒരബദ്ധം ഓർക്കുമ്പോൾ ഇപ്പോഴും പേടി തോന്നും. കനത്ത മഞ്ഞ് നിറഞ്ഞുകിടക്കുന്ന റോഡ്. എനിക്ക് വിസ്പറിങ് വിൻഡോസിൽ പോകണം. പണിക്കരും മറ്റും പിന്മാറി. ഞാൻ നടന്നു. പ്രത്യേകതരം ബൂട്ട്സ് ഒന്നും ഇല്ലാതെയാണു നടത്തം. റൈഡിങ്ങിന്റെ ചെരിപ്പും കമ്പിളിസോക്സും. സൂട്ടിനു പുറത്ത് ഓവർക്കോട്ടും തൊപ്പിയും. വിസ്പറിങ് വിൻഡോസ് അടച്ചു. വിട്ടു കുൾറിയിലേക്ക്. പിന്നെയും രണ്ടു കിലോമീറ്റർ. വിസ്പറിങ് വിൻഡോസിൽ ഇരുന്നു ചൂടുകാപ്പി കഴിച്ചുകൊണ്ട് ഡെറാഡൂണിൽ മഞ്ഞുപെയ്യുന്നുണ്ടോ എന്നു ചിന്തിച്ച് അങ്ങനെ ഇരിക്കാനായിരുന്നു പോയത്. കുൾറിയിൽ അത്ര നല്ല സ്‌ഥലം ഒന്നുമില്ല ദൃശ്യഭംഗി പകരാൻ. അതുകൊണ്ടു തിരിച്ചുനടന്നു.<യൃ><യൃ>അന്നു സംഭവിക്കാമായിരുന്നു അപകടങ്ങൾ എന്തായിരുന്നു? ഉറഞ്ഞ മഞ്ഞിൽ കാലു തെറ്റി വീഴാം. എഴുന്നേല്പിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ കഴിവുള്ള ഒരു നല്ല ശമരിയാക്കാരനും പുറത്തിറങ്ങാത്ത കാലാവസ്‌ഥ. അല്ലെങ്കിൽത്തന്നെ ഫ്രോസ്റ്റ്ബൈറ്റ് ഉണ്ടാവാമായിരുന്നു. അറിവോടും അറിവു കൂടാതെയും മനസ്സോടും മനസ്സു കൂടാതെയും ചെയ്തുപോയ തെറ്റുകളും വന്നുപോയ അബദ്ധങ്ങളും ഓർമ്മയിൽ തെളിയുമ്പോൾ എന്നെ കൈപിടിച്ചുനടത്തുന്ന കാരുണ്യനിധിയായ ദൈവത്തെ നന്ദിയോടെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ? <യൃ><യൃ>മേയ്മാസം ആയതോടെ തണുപ്പു മാറി. അപ്പോഴേക്കും ശരീരം ഹിമാലയസാനുവിലെ കാലാവസ്‌ഥയുമായി പൊരുത്തപ്പെട്ടിരുന്നതിനാൽ കുളി പച്ചവെള്ളത്തിലായി! <യൃ><യൃ>മേയ്മാസത്തിൽത്തന്നെ നാട്ടിലെ പോസ്റ്റിങ് ഓർഡർ കിട്ടി. തിരുവനന്തപുരത്തായിരുന്നു എന്റെ പരിശീലനം. മോഹന് പാലക്കാട്, പണിക്കർക്ക് കോഴിക്കോട്, വരദാചാരിക്ക് ആലപ്പുഴ, പാഠക്കിന് കൊല്ലം, മൂർത്തിക്കു തൃശൂർ.<യൃ><യൃ>പിന്നെ പരീക്ഷയായി.<യൃ>മടക്കയാത്രയുമായി.<യൃ><യൃ>1964 ജൂൺ 25–ന് മസൂറിയിൽ എത്തി. 1965 ജൂൺ 26 ന് മടക്കയാത്ര തുടങ്ങി.<യൃ><യൃ>മസൂറിയിൽത്തന്നെ റിസർവേഷനു സൗകര്യമുണ്ടായിരുന്നു. ടാക്സിയിൽ ഡെറാഡൂണിലേക്ക്. പിറ്റേന്ന് ഡൽഹിയിൽനിന്ന് ജി.ടി. എന്ന ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്സിൽ നാട്ടിലേക്ക്. നേരിട്ട് വണ്ടി ഇല്ല അന്ന്. ജി.ടി. യിൽ ഒരു കൊച്ചിബോഗി. പകുതി ഫസ്റ്റ് ക്ലാസ്. ആ ബോഗിയിലായിരുന്നതിനാൽ മദിരാശിയിൽ ഇറങ്ങിക്കയറേണ്ടി വന്നില്ല.<യൃ><യൃ>ആലുവാ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അച്ഛനും ഒരു ശിങ്കിടിയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും പോസ്റ്റിങ് വാർത്ത പത്രങ്ങളിൽ വന്നുകഴിഞ്ഞിരുന്നു. അച്ഛന്റെ കണ്ണിൽ തെളിഞ്ഞുകണ്ട അഭിമാനവും സന്തോഷവും ഞാൻ ശ്രദ്ധിച്ചു. <യൃ><യൃ>അങ്ങനെ നാട്ടിൽ ഒരു അസിസ്റ്റന്റ് കലക്ടർ ഉണ്ടായി.

സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി. ചെറിയാൻ)
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ് പ്രായമുള്ള തന്‍റെ ഏക മകൻ . ഇന്‍റൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും ശ്വസിക്കുവാൻ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ
ആവേശങ്ങൾക്ക് അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ന്യൂജഴ്‌സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളിൽ പലർക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ (കാരൂർ സോമൻ)
മലയാള സാഹിത്യചലച്ചിത്രത്തിലെ വർണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളി
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം
മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്
ബൈഡന്‍റെ തിളക്കമാർന്ന വിജയം, പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു (പി.പി ചെറിയാൻ)
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. നാലു വർഷത്
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
വളരെ വാശിയേറിയ ഈ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, അമേരിക്കൻ മലയാളികളുടെ വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധത ഇത്തവണ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണാത്ത ഒരു നയം ഇത്തവണ രണ്ടു
ബൈഡൻ വരും "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ഡാളസ് : നവംബർ മൂന്നിലെ അമേരിക്കൻ പൊതു തെരഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതി
"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തർഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായ
കൊച്ചമ്പ്രാട്ടി - ഏകാന്തതകളെ ഈറനണിയിച്ച നോവൽ
ചില കഥകളും ,നോവലുകളും,രചനകളും ഒക്കെ വായനക്കാർക്കു അവിസ്മരണീയമായ ചില നിമിഷങ്ങളും,ഓർമ്മകളും,ഒക്കെ സമ്മാനിയ്ക്കാറുണ്ട്.അങ്ങിനെ ഒരു മികച്ച നോവൽ കഴിഞ്ഞ ദിവസങ്ങളിൽ വായിയ്കുക ഉണ്ടായി. ജനാധിപത്യ കേരളത്തിലെ സാ
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍
ഓര്‍മ്മക്കുറിപ്പ് ഭാഗം 2

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങ
പി.എൻ.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം
കാരൂർ സോമൻ, ലണ്ടൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്‌മ "ആധുനികതയും വായനയും" എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്പോടെയാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമ
പ്രവാസികൾ പരിഹാസ കഥാപാത്രങ്ങളല്ല
കാരൂർ സോമൻ, ലണ്ടൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ. അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ട
ബ്രിട്ടനിലും കോവിഡിന്റെ വിളയാട്ടം (കാരൂർ സോമൻ, ലണ്ടൻ)
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക
'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അ
വിശുദ്ധിയിൽ വിടർന്ന പൂവ്
ഡോ. ജോർജ് ഓണക്കൂർ

മദർതെരേസയെ ഞാൻ കണ്ടിട്ടുണ്ട്. ആ വിശുദ്ധകരങ്ങളിൽ സ്പർശിച്ച് ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മദറിന്‍റെ കേരളസന്ദർശനവേളകളിൽ ആയിരുന്നു. ജീവിക്കുന്ന പുണ്യവതി എന്നു പ്ര
ലണ്ടൻ കത്തീഡ്രലിലൂടെ....
സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നിൽക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോൾ കത്തീഡ്രൽ. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാ
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ്‍ പോൾ

തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു. കൊച്ചിഭാഗത്ത് അരങ്ങിലെ വാർപ്പുമട്ടങ്ങൾക്കായിരുന്നു വളക്കൂറ്. ഒറ്റയ്ക്കും തെറ്റയ്ക്കും പരീക്ഷണങ്ങൾ ക
തലവരയെ തോല്പിക്കാൻ
ഡോ. കെ. ബാബു ജോസഫ്

"വിധി’യിലുള്ള വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. ന്ധവിധിച്ചതേ വരൂ’ എന്നു പറയുന്പോൾ, വിധിയാളനായി ദൈവത്തെയാണു സൂചിപ്പിക്കുന്നത്. ഈശ്വരവിശ്വാസികളല്ലാത്ത ചിലർപോലും
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം (Theories are grey, but life is green) എന്ന ചൊല്ല് ഉദ്ധരിച്ച് മേനി കൊള്ളുന്നവർ അനേകരുണ്ട്. ജീവിതവും അതു
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ

റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം തുടങ്ങിവച്ച കാലത്ത് കമ്മ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സി
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു പെയ്തിറങ്ങിയത്. നേരം പകലായിരുന്നിട്ടും ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചേ യാത്ര തുടരാനാകൂ എന്നായി. കോട കനത്
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻ

ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്‌ഥാപിക്കപ്പെട്ടത് 1857–ൽ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി. ഒന്നാം സ്വാതന്
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴി<യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പതു ദശകങ്ങളും അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചിട്ടു പന്ത്രണ്ടു ദശകങ്ങളും പിന്നിട്ടുകഴിഞ്ഞിരിക്ക
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇന്ന് ഇരിക
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് <യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീഹീലൈൗാ) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലു
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.