സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴി<യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പതു ദശകങ്ങളും അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചിട്ടു പന്ത്രണ്ടു ദശകങ്ങളും പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ യഥാക്രമം 93 വർഷവും 124 വർഷവും. ഈ വിദൂരഘട്ടത്തിലിരുന്നുകൊണ്ട്, ആ മഹാപ്രതിഭയെ വീണ്ടും വായിക്കുന്ന ഒരു സമാനഹൃദയനിൽ ഉണ്ടാകാവുന്ന പ്രതികരണമാണ് ഈ ലേഖനം.<യൃ><യൃ>സി.വി. രാമൻപിള്ളയുടെ മുഖ്യരചനകൾ മൂന്നു ചരിത്രനോവലുകളാണ്. മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാബഹദൂർ. മലയാളത്തിൽ ഇവയല്ലാതെ വേറെ ചരിത്രനോവലുകൾ ഇല്ല. സാഹിത്യചരിത്രത്തിൽ പേരുചേർക്കപ്പെട്ടിട്ടുള്ള ഇത്തരം രചനകൾ ഇല്ലെന്നല്ല. അപ്പൻ തമ്പുരാന്റെ ഭൂതരായർ, കെ.എം. പണിക്കരുടെ കേരളസിംഹം, പറങ്കിപ്പടയാളി, വൈക്കം ചന്ദ്രശേഖരൻ നായരുടെ പഞ്ചവൻകാട്, സ്വാതിതിരുനാൾ തുടങ്ങി കുറെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളവയൊന്നും സി.വി. കൃതികളുമായി താരതമ്യം ചെയ്യുമ്പോൾ ചരിത്രനോവൽ എന്ന പരാമർശത്തിന് അർഹമാകുന്നില്ല. അതെന്തുകൊണ്ട് എന്നു ചോദിച്ചാൽ അതങ്ങനെയായതുകൊണ്ട് എന്നേ മറുപടി പറയാൻ കഴിയൂ. അതുകൊണ്ട്, മലയാളത്തിലെ ഒരേയൊരു ചരിത്രനോവലിസ്റ്റ് എന്ന ബഹുമതി സി.വി. ക്കു മാത്രം അവകാശപ്പെട്ടിരിക്കുന്നു.<യൃ><യൃ>രാജവാഴ്ചയും ഭരണവുമായി ബന്ധപ്പെട്ട, കേരളചരിത്രത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയാണു സി.വി. പശ്ചാലത്തമാക്കിയിരിക്കുന്നത്. മാർത്താണ്ഡവർമ്മ (1729–1758), കാർത്തികത്തിരുനാൾ രാമവർമ്മ(1758–1798) എന്നീ തിരുവിതാംകൂർ രാജാക്കന്മാരുടെയും മലബാർ കീഴടക്കി തിരുവിതാംകൂറിലേക്കു കടക്കാൻ ശ്രമിച്ച ടിപ്പുസുൽത്താൻ (1750–1799) ന്റെയും ഭരണകാലമാണത്. രാജസ്‌ഥാനത്തിനു ഭീഷണിയായി വളർന്ന എട്ടുവീട്ടിൽപിള്ളമാരുടെ സംഘടിതശക്‌തി തകർത്തു മാർത്താണ്ഡവർമ്മ അധികാരം ഉറപ്പിക്കുന്നതാണ് ആദ്യനോവലിന്റെ ചരിത്രപശ്ചാത്തലം. ധർമ്മരാജായിൽ ചരിത്രാംശം വളരെക്കുറവാണ്. എട്ടുവീട്ടിൽപിള്ളമാരുടെമേൽ മാർത്താണ്ഡവർമ്മ സ്വീകരിച്ച ദയാശൂന്യമായ ശിക്ഷാനടപടികൾക്കു പകരം വീട്ടാൻ സി.വി.യുടെ ഭാവന മെനഞ്ഞെടുത്ത രണ്ടു സാഹസികകഥാപാത്രങ്ങളുടെ ദുരന്തമാണ് ധർമ്മരാജായിലെ ഏറ്റവും ആകർഷകവും ഉദ്വേഗജനകവുമായ ഭാഗം. രാമരാജാബഹദൂറിൽ ടിപ്പുവിന്റെ തിരുവിതാംകൂർആക്രമണവും അതിന്റെ ദയനീയപരാജയവുമാണു ചരിത്രാംശം.<യൃ><യൃ>ഇത്തരം ഇതിവൃത്ത ഘടന മെനഞ്ഞതിലൂടെ ആഖ്യാനം ആദ്യന്തം സംഘർഷപ്രധാനമായിത്തീർന്നു. അക്ഷരാർത്ഥത്തിൽത്തന്നെ യുദ്ധമാണു നടക്കുന്നത്. സമാധാനത്തിന്റെ നാളുകൾ ഇതിവൃത്തകാലപരിധിക്കു വെളിയിലാണ്. ഇതിൽ അദ്ഭുതമില്ല. സമാധാനകാലഘട്ടം പൊതുവെ സംഭവരഹിതമാണല്ലോ. സ്‌ഥിതവ്യവസ്‌ഥിതിയിൽ ആകാംക്ഷാഭരിതമായ അസ്വസ്‌ഥതകൾ സൃഷ്ടിക്കാൻ കഴിയുന്ന ചലനങ്ങളെയാണു സംഭവങ്ങൾ എന്നു വിളിക്കുന്നത്. സംഭവങ്ങളാണു സംഘർഷത്തിനടിസ്‌ഥാനം. സംഘർഷശൂന്യമായ ജീവിതാവസ്‌ഥയുടെ ആഖ്യാനം സ്തോഭജനകമോ കലാത്മകമോ ആവില്ല. ഇതാണു സി.വി.യുടെ മൂന്നു നോവലുകളും ആദ്യാവസാനം സംഘർഷഭരിതമായിത്തീർന്നതിന്റെ പശ്ചാത്തലം.<യൃ><യൃ>ഇവിടെ രണ്ടു വസ്തുതകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യുദ്ധസമാനമായ അന്തരീക്ഷസൃഷ്ടിയിലൂടെ നോവൽശില്പത്തിന്റെ കലാത്മകത സവിശേഷരീതിയിൽ അനുഭവപ്പെടുത്താൻ സി.വി.യുടെ ആഖ്യാനതന്ത്രത്തിനു കഴിയുന്നു. ഒപ്പം, ജീവിതം എന്നും വിരുദ്ധതാത്പര്യങ്ങളുടെ സംഘർഷങ്ങൾകൊണ്ടോ, അധികാരമോഹത്തിന്റെ അനിവാര്യപരിണാമമായ ഏറ്റുമുട്ടലുകൾകൊണ്ടോ ഉദ്വേഗജനകമായിരിക്കും എന്ന സാമാന്യതത്വവും ഓർമ്മപ്പെടുത്തുന്നു. മാനവചരിത്രം യുദ്ധങ്ങളുടെ ചരിത്രംകൂടിയാണ്. തിരുവിതാംകൂറിലെ ജനജീവിതവും ഇതിന് അപവാദമായിരുന്നില്ല. മൂന്നു നോവലുകളുടെയും ഇതിവൃത്തം ഈ വസ്തുതയാണുള്ളടക്കുന്നത്.<യൃ><യൃ>യുദ്ധങ്ങൾ എല്ലാക്കാലത്തും ആധിപത്യവാഞ്ഛയുടെ പ്രഖ്യാപനങ്ങൾകൂടിയാണ്. ജനാധിപത്യയുഗത്തിനുമുമ്പ് രാജാക്കന്മാരുടെ ഇഷ്ടാനിഷ്ടങ്ങളാണു ജനജീവിതത്തിന്റെ ഗതിവിഗതികൾ നിർണയിച്ചിരുന്നത്. അതുകൊണ്ടാണ് അക്കാലഘട്ടത്തിലെ ഏതു കഥ പറയുമ്പോഴും രാജാക്കന്മാർ മുഖ്യകഥാപാത്രങ്ങളായി മാറുന്നത്. സി.വി.യുടെ നോവൽത്രയത്തിലുമുണ്ട് മൂന്നു രാജാക്കന്മാർ–മാർത്താണ്ഡവർമ്മയും ടിപ്പു സുൽത്താനും കാർത്തികതിരുനാളും. അക്ഷരാർത്ഥത്തിൽത്തന്നെ അദ്ദേഹം രാജശില്പിയാണ്.<യൃ><യൃ>ഇവർ മൂവരെയും ചരിത്രത്തിൽനിന്നു വ്യത്യസ്തരായാണു നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിൽ അവർക്കു യശോഹാനി വരുത്തുന്ന ഒരു ഘടകവും നോവലിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇതു സി.വി.യുടെ അന്ധമായ രാജഭക്‌തിയുടെയും രാജപക്ഷപാതിത്വത്തിന്റെയും പ്രതിഫലനമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഒരു രാജാവിനു കാരുണ്യശീലനും ദയാവാരിധിയും മാത്രമായിരിക്കാൻ കഴിയുമെന്നു ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടില്ല. പ്രമുഖരാഷ്ട്രതന്ത്രഗ്രന്ഥങ്ങളായ ചാണക്യന്റെ അർത്ഥശാസ്ത്രവും മാക്യവെല്ലിയുടെ രാജകുമാരനും ഈ വസ്തുതയാണു താത്വികമായി ചർച്ച ചെയ്യുന്നതും. പ്രജാവാത്സല്യം ഉള്ളിൽ സൂക്ഷിക്കുകയും പ്രജകളോടു ദയയേതുമില്ലാതെ പ്രവർത്തിക്കുകയുമാണു പൊതുവെ രാജാക്കന്മാർ ചെയ്യുന്നത്. കടുത്ത ശിക്ഷകളിലൂടെ ഭയപ്പെടുത്തിക്കൊണ്ടാണവർ പ്രജകളുടെമേൽ അധികാരം നടത്തുന്നതും.<യൃ><യൃ>എന്നാൽ സി.വി. രാമൻപിള്ള മൂന്നു നോവലുകളിലെയും രാജകഥാപാത്രങ്ങളുടെ പുനഃസൃഷ്ടിയിൽ അവലംബിക്കുന്നതു മറ്റൊരു തന്ത്രമാണ്. മാർത്താണ്ഡവർമ്മ എഴുതുന്ന കാലത്ത് ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളി ഉയർന്നുതുടങ്ങിയിട്ടില്ല. എങ്കിലും ഗവൺമെന്റുമായി ജനങ്ങളെ സഹകരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്‌ഥാപിതമായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ധർമ്മരാജായും രാമരാജാബഹദൂറും എഴുതുമ്പോൾ സ്വാതന്ത്ര്യസമരം ഇന്ത്യയൊട്ടാകെ ശക്‌തിപ്പെട്ടുകഴിഞ്ഞിരുന്നു. വർത്തമാനകാലചലനങ്ങളെ കൃത്യമായി പിന്തുടരുകയും കാലത്തിന്റെ തുടിപ്പുകൾ വസ്തുനിഷ്ഠമായി തിരിച്ചറിയുകയും ചെയ്യുന്ന വ്യക്‌തിത്വമായിരുന്നു സി.വി.യുടേത്. <യൃ><യൃ>ഈ പശ്ചാത്തലത്തിലാണു സി.വി. യുടെ രാജകഥാപാത്രങ്ങളെ വിലയിരുത്തേണ്ടത്. ഉന്നതമായ ആദർശലക്ഷ്യങ്ങൾ മുൻനിർത്തി പടപൊരുതുന്ന മാർത്താണ്ഡവർമ്മയെയാണദ്ദേഹം അവതരിപ്പിക്കുന്നത്. എതിർചേരിയിൽ അധർമ്മത്തിന്റെയും അനീതിയുടെയും പ്രതീകങ്ങളെയാണ് അണിനിരത്തിയിരിക്കുന്നതും. ടിപ്പുസുൽത്താന്റെ മുഖമുദ്രകളായ ക്രൗര്യത്തിനോ നിർദാക്ഷിണ്യത്തിനോ അസഹിഷ്ണുതയ്ക്കോ നോവലിൽ പ്രവേശമില്ല. രാജാക്കന്മാർക്ക് അനുവദനീയമായ പടയോട്ടങ്ങൾ മാത്രമേ അദ്ദേഹം നടത്തുന്നുള്ളൂ. കാർത്തികതിരുനാളാവട്ടെ, ധർമ്മരാജാവ് എന്ന പുണ്യനാമധേയം അന്വർത്ഥമാക്കുന്ന സാത്വിക വ്യക്‌തിത്വമാണു താനും.<യൃ><യൃ>ഈ വ്യതിയാനം ഒരു നോവലിസ്റ്റിന്റെ സ്വാതന്ത്ര്യവിനിയോഗം മാത്രമല്ല അദ്ദേഹത്തിന്റെ ഉള്ളിൽ പൂത്തുനിന്ന ആദർശരാജപ്രഭാവത്തിന്റെ ഭാവനാസമ്പന്നമായ ആവിഷ്കാരംകൂടിയാണ്. കാലം രാജാധിപത്യത്തിൽനിന്നു പ്രജാധിപത്തിലേക്കു വഴിമാറുകയാണെന്ന ചരിത്രയാഥാർത്ഥ്യം പ്രവാചകദൃഷ്ടിയോടെ സി.വി. കണ്ടറിഞ്ഞിരുന്നു. ഈ സംക്രമണഘട്ടത്തിന്റെ പ്രതിപുരുഷന്മാരാണു സി.വി.യുടെ രാജകഥാപാത്രങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ ജനാധിപത്യമൂല്യബോധം ഉള്ളിൽ സൂക്ഷിക്കുന്ന, സി.വി.യുടെ സ്വന്തം സൃഷ്ടികളാണ് അവർ മൂന്നുപേരും. <യൃ><യൃ>ഇതു പറയുമ്പോൾ ചില അനുബന്ധചിന്തകൾകൂടി ഇവിടെ പ്രസക്‌തമാണെന്നു തോന്നുന്നു. അതു രാജാക്കന്മാരുടെ അവസ്‌ഥയെക്കുറിച്ചാണ്. അവരിലെ ഏകാധിപത്യപ്രവണതയും അധികാരപ്രമത്തതയും ആർക്കും ഭീതിയുളവാക്കുന്നതുതന്നെ. എന്നാൽ, ഇത് അവരുടെ ഒരിക്കലും വിട്ടുമാറാത്ത മരണഭയത്തിന്റെയും പതനഭീതിയുടെയും മറുവശമല്ലേ? ഏതു സമയത്തും അധികാരം കൈയടക്കാനും സിംഹാസനം തട്ടിയെടുക്കാനും തക്കംപാർത്തു നില്ക്കുന്ന അട്ടിമറിസംഘം ഏതു രാജകൊട്ടാരത്തിലാണ് ഇല്ലാതിരുന്നിട്ടുള്ളത്? സ്വന്തം റാണിയെയും മക്കളെയുംപോലും അവിശ്വാസത്തോടും സംശയദൃഷ്ടിയോടും കൂടികാണാനായിരുന്നില്ലേ മിക്ക രാജാക്കന്മാരുടെയും ദുർവിധി? അംഗരക്ഷകരെയും അകമ്പടിക്കാരെയുംപോലും അവർക്കു വിശ്വസിച്ചാശ്രയിക്കാൻ കഴിഞ്ഞിരുന്നോ? ജനാധിപത്യയുഗത്തിൽപോലും ഇതിനു മാറ്റമുണ്ടോ? സ്വന്തം അംഗരക്ഷകരുടെ തോക്കിനിരയായ ഒരു പ്രധാനമന്ത്രിയുടെ കഥ ഇന്ത്യയ്ക്കും പറയാനില്ലേ? ഏറ്റവും അടുത്ത അനുയായികളെന്നു കരുതപ്പെട്ടിരുന്നവരെപ്പോലും കഴുമരത്തിലും കാരാഗൃഹത്തിലും ഒടുക്കിയ ആധുനികഭരണാധികാരികളും എത്രയെത്ര? അതും അട്ടിമറിഭയംകൊണ്ടു മാത്രം. ഈ വസ്തുതയുടെ വാചാലമായ ആവിഷ്കാരമാണല്ലോ ‘ഡമോക്ലീസിന്റെ വാൾ’ എന്ന ശൈലിക്കു പിന്നിലെ പഴങ്കഥ!<യൃ><യൃ>അധികാരത്തിലെത്തുന്നവരുടെയും എത്താനാഗ്രഹിക്കുന്നവരുടെയും ഉള്ളിൽ, ഇന്നത്തെ ജനാധിപത്യസംവിധാനത്തിൽപോലും ഏകാധിപതികൾ ഒളിഞ്ഞിരിക്കുന്നു എന്നതാണു സത്യം. ജനങ്ങളെ കബളിപ്പിക്കുന്ന ജനനായകന്മാർ. ഈ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കിടയിൽ നമ്മെത്തേടിയെത്തുന്ന ശീതളസ്പർശങ്ങൾപോലെയാണു സി.വി. രാമൻപിള്ളയുടെ രാജകഥാപാത്രങ്ങൾ അക്ഷരത്താളുകളിൽനിന്നു നമ്മുടെ ആത്മാവിലേക്കിറങ്ങിവരുന്നത്. <യൃ><യൃ>ഈ വസ്തുതകളെ സാമാന്യവത്കരിച്ചുകൊണ്ടു രാമരാജാബഹദൂറിന്റെ മുപ്പത്തൊന്നാം അധ്യായാരംഭത്തിൽ സി.വി. എഴുതുന്നു: ‘‘യുദ്ധം! സമാധാനം വിവേകശീലരായ പരിപക്വമതികളുടെ ദിവാസ്വപ്നം മാത്രമാണെന്നും, ലോകചരിത്രത്തിന്റെ സ്‌ഥായിയായ അംശം ഇതുതന്നെയെന്നും, ചരിത്രപ്രാമാണികന്മാരാൽ കീർത്തി തമായ യുദ്ധം! നശ്വരമായ ഈ ലോകത്തിൽ തങ്ങളുടെ യശഃസ്തംഭത്തെ അനശ്വരമായി പ്രതിഷ്ഠിക്കുന്നതിനുള്ള ദുർമോഹം നിമിത്തം ചക്രവർത്തികളാൽ ഔത്സുക്യപൂർവ്വം വരിക്കപ്പെടുന്ന യുദ്ധം! ലോകത്തിൽ ജനസംഖ്യയും ആഹാരവിഭവങ്ങളും തമ്മിലുള്ള പരിമാണത്തെ അനുക്രമമായി പരിപാലിക്കുന്നതിനുള്ള ഒരു പ്രധാനോപായമെന്ന് അർത്ഥശാസ്ത്രപാരംഗതന്മാരാൽ ശ്ലാഘിക്കപ്പെടുന്ന യുദ്ധം! ഇതിന്റെ ലഗ്നവേള ഭഗവാൻ സൃഷ്ടിക്രിയയ്ക്കിരുന്നു സ്വരൂപവിധങ്ങളെക്കുറിച്ചു സങ്കല്പം തുടങ്ങി മായാ സാഹായ്യത്തെ അംഗീകരിച്ച മുഹൂർത്തം തന്നെ.’’ (പു. 464)<യൃ><യൃ>സി.വി. ഈ വരികളെഴുതിയത് ഒന്നാംലോകമഹായുദ്ധം നല്കിയ മുറിവുകളുടെ നീറ്റൽ ഉള്ളിൽ അനുഭവിച്ചുകൊണ്ടാണ്. 1914 ജൂലൈ 28 ന് ആരംഭിച്ച് 1918 നവംബർ 11 ന് ഔപചാരികമായി അവസാനിച്ച ആ മഹായുദ്ധം നാളതുവരെ മനുഷ്യരാശി അനുഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു. ഇരുഭാഗങ്ങളിലുമായി 9911000 പേർ മരണമടയുകയും 21219500 പേർ മുറിവേല്ക്കുകയും ചെയ്യാൻ ഇടവരുത്തിയ യുദ്ധം ലോകജനതയ്ക്കു സമ്മാനിച്ച നാനാവിധ കഷ്ടനഷ്ടങ്ങൾക്കു കൈയും കണക്കുമില്ല. 1913 ൽ ധർമ്മരാജാ പൂർത്തിയാക്കുമ്പോൾ യുദ്ധത്തിന്റെ കരിനിഴൽ ആകാശം മൂടിവരുന്നതേ ഉണ്ടായിരുന്നുള്ളു. ആശയവിനിമയസൗകര്യത്തിന്റെ വർധനവ് മഹായുദ്ധത്തിന്റെ കെടുതികൾ സംബന്ധിച്ച ഏകദേശചിത്രം മനസ്സിലാക്കാൻ സഹായകമായിരുന്നു. ഈ പശ്ചാത്തലമാണു സി.വി.യുടെ നിശിതമായ യുദ്ധനിന്ദയ്ക്കു നിദാനം.<യൃ><യൃ>മനുഷ്യൻ സ്വയം വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ അവന്റെ അഹന്തയ്ക്കോ അതിരുവിടുന്ന ദുർമോഹത്തിനോ വിധി നല്കുന്ന ശിക്ഷയാണെന്ന കർമ്മഫലവീക്ഷണമാണു സി.വി. ക്കുണ്ടായിരുന്നത്. പൗരുഷംകൊണ്ടു വിധിയെ ജയിക്കാനാവില്ല എന്നും ദൈവം വിപരീതമായാൽ മനുഷ്യനെ ആർക്കും സഹായിക്കാനാവില്ല എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നു കരുതി എല്ലാം വിധിയുടെ ഉത്തരവാദിത്വത്തിനുവിടുന്ന അകർമ്മണ്യതയോടും അദ്ദേഹത്തിന് അനുഭാവമുണ്ടായിരുന്നില്ല. അഭിമാനം കൊണ്ടു ശിരസ്സുയർത്തി നില്ക്കണമെന്നും പൗരുഷംകൊണ്ടു വിജയം വെട്ടിപ്പിടിക്കണമെന്നുമുള്ള കാര്യത്തിൽ രണ്ടുപക്ഷമുണ്ടായിരുന്നുമില്ല. അതു പക്ഷേ, തിന്മയുടെ പക്ഷംചേരലാകാൻ പാടില്ല. കൊന്നുംതിന്നും സ്വന്തം ഉദരം നിറയ്ക്കലാകാനും പാടില്ല. സഹജീവികളുടെ ജീവിതം പീഡാനുഭവമാക്കിമാറ്റുന്നവരെ ദൈവം ശിക്ഷിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്കുന്നുണ്ട്.<യൃ><യൃ>രാമാരാജാബഹദൂറിൽ കേശവനുണ്ണിത്താൻ ദിവാൻജിയോടു പറയുന്നു: ‘‘താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ആരനുഭവിക്കുമെന്നുള്ളതു ഞാൻ പറയണോ? കൊട്ടാരക്കരക്കാര്യക്കാർ മുഖാന്തരം ഇവിടുന്നു പ്രയോഗിച്ച നയം അവമാനം വരുത്തി, സ്വന്തം ഉള്ളം വേകിക്കയും ചെയ്യുന്നു. ദൈവനീതിക്കു ദാക്ഷിണ്യമില്ല’’ (പു. 522).<യൃ><യൃ>ഈ നിരീക്ഷണം സി.വി. നോവലുകളുടെ ഫലശ്രുതിയാണ്. കലയുടെ മഹത്തായ ലക്ഷ്യത്തെയാണിത് ഉള്ളടക്കുന്നതും. ദേവനും അസുരനും മാലാഖയും സാത്താനും ധർമ്മവും അധർമ്മവും വെളിച്ചവും ഇരുളും തമ്മിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സമരത്തിൽ ദേവപക്ഷംചേരലെന്ന കലയുടെ ധർമ്മത്തിലാണു നമ്മുടെ എക്കാലത്തെയും മഹാനായ നോവലിസ്റ്റു വിരൽ തൊടുന്നത്. ഈ ദേവപക്ഷമാണു നോവലുകളിലെ രാജപക്ഷം. സി.വി. ആ പക്ഷത്താണ്. അതു രാജപൂജയല്ല; ധർമ്മപൂജയാണ്. എട്ടുവീട്ടിൽപിള്ളമാരും ഹരിപഞ്ചാനനന്മാരും ടിപ്പുസുൽത്താനും പരാജയപ്പെട്ടേ മതിയാവൂ. സുന്ദരയ്യന്മാരും ചന്തക്കാരന്മാരും പെരിഞ്ചക്കോടന്മാരും ഹരിപഞ്ചാനനന്മാരും സ്വയം വരുത്തിയ ദുരന്തത്തിൽ അസ്തമിക്കുക തന്നെ വേണം. ഇതാണു ദൈവനീതി. ഈ നീതി നടത്തിപ്പിനിടയിൽ സുഭദ്രയുടെയും കുഞ്ചൈക്കുട്ടിപ്പിള്ളയുടെയും പോലുള്ള ആത്മബലികളും അനിവാര്യം.<യൃ><യൃ>രാജരക്ഷയ്ക്കും രാജ്യരക്ഷയ്ക്കുംവേണ്ടി സ്വജീവിതം ഹോമിച്ച രണ്ടു കഥാപാത്രങ്ങളാണു മാർത്താണ്ഡവർമ്മയിലെ സുഭദ്രയും രാമരാജബഹദൂറിലെ കുഞ്ചൈക്കുട്ടിപ്പിള്ളയും. രണ്ടുപേരും കല്പിതകഥാപാത്രങ്ങൾ. എങ്കിലും മറ്റു കല്പിതകഥാപാത്രങ്ങളെപ്പോലെതന്നെ ചരിത്രത്തിൽനിന്നു കണ്ടെടുത്ത വ്യക്‌തിത്വങ്ങൾ എന്നു ബോധ്യപ്പെടുത്തുന്നതാണു രൂപഭാവങ്ങൾ. ശാലീനസുന്ദരികളായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ സി.വി.ക്കു വൈദഗ്ധ്യം തെല്ലു കുറവാണെന്നു സമ്മതിക്കാതിരിക്കാൻ നിർവാഹമില്ല. കഷ്ടിച്ച് അങ്ങനെയൊരു ചേരുവ കാണുന്നതു ദേവകിയിൽമാത്രമാണ്. സ്‌ഥിതധൈര്യത്തിന്റെ അഭാവംകൊണ്ട് ആ പാവം നെഞ്ചുനീറി അകാലമരണം വരിക്കുകയും ചെയ്തു. <യൃ><യൃ>എന്നാൽ സുഭദ്ര, ത്രിപുരസുന്ദരിക്കുഞ്ഞമ്മ, മീനാക്ഷി, സാവിത്രി എന്നിവരൊക്കെ പൗരുഷം തുളുമ്പുന്ന സ്ത്രീവ്യക്‌തിത്വങ്ങളാണ്. നിർഭയത്വവും ഇച്ഛാശക്‌തിയും വിപദിധൈര്യവും അവരുടെ മുഖമുദ്രകൾ. എല്ലാവരും കല്പിതകഥാപാത്രങ്ങൾ. ചരിത്രത്തിൽ ഇടംനേടാതെപോയ അകത്തമ്മമാരെ സി.വി. അസാധാരണമായ കല്പനാവൈഭവംകൊണ്ടു പുനഃസൃഷ്ടിക്കുകയാണ്. സാഹസികരും ഉത്പതിഷ്ണുക്കളും മരണത്തെപ്പോലും തൃണവത്ഗണിക്കുന്നവരുമായ വീരപുരുഷന്മാർക്ക് ഒപ്പം നില്ക്കാൻ പോന്ന ജീവിതപങ്കാളികളാണവർ.<യൃ><യൃ>ആരുടെയും കണ്ണുകൾ ഈറനണിയിക്കുന്ന ദുരന്തപാത്രമാണു സുഭദ്ര. പൗരുഷത്തിന്റെ മൂർത്തിമദ്ഭാവമായ സ്ത്രീവ്യക്‌തിത്വം. മാർത്താണ്ഡവർമ്മരാജാവിനെതിരെ കരുനീക്കിയ രാജദ്രോഹികൾക്കെതിരേ രാജാവിനുവേണ്ടി സാഹസികമായ ചാരവൃത്തി നടത്തുകയാണവൾ ചെയ്തത്. അവളുടെ ചാരിത്ര്യത്തിൽ സംശയം തോന്നി ഭർത്താവുപോലും ഉപേക്ഷിച്ചുപോയി. പിതാവാരെന്നറിയില്ല. ഏതിരുട്ടിലും ഏതു വനാന്തരത്തിലും ഒറ്റയ്ക്കു സഞ്ചരിക്കാൻ ഭയമില്ലാത്തവൾ. ധർമ്മപക്ഷവിജയത്തിനു സ്വന്തം ജീവിതത്തെ അവൾ ഇന്ധനമാക്കി. ജീവിതാശ ഇല്ലാഞ്ഞിട്ടല്ല. ഒന്നും വേണ്ടെന്നു വച്ചിട്ടുമല്ല. പക്ഷേ, ഒന്നും സ്വന്തമായി നേടാതെ ആത്മാഹൂതി അനുഷ്ഠിക്കാനായിരുന്നു വിധി. സ്വന്തം അമ്മാവന്റെ ഉടവാൾകൊണ്ടുള്ള മരണം അവൾ സ്വയംവരിക്കുകയായിരുന്നു. മലയാളത്തിൽ സമാനതയില്ലാത്ത ഒരു സ്ത്രീകഥാപാത്രത്തെയാണു സുഭദ്രയിലൂടെ സി.വി. നമുക്കു സമ്മാനിച്ചത്. അതും സ്ത്രീവിമോചനവാദങ്ങൾ, ഗർഭം ധരിക്കപ്പെടുകപോലും ചെയ്തിട്ടില്ലാതിരുന്ന കാലഘട്ടത്തിൽ. <യൃ><യൃ>കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ജീവത്യാഗവും അന്യാദൃശമാണ്. ആ പൗരുഷമൂർത്തിയെ മഹാരാജാവ് അനുസ്മരിക്കുന്നതിങ്ങനെ: ‘‘ടിപ്പുവിന്റെ ആഗ്നേയാസ്ത്രത്തിനു വാരുണാസ്ത്രം എന്നും ആ സുൽത്താനെ ശ്രീപത്മനാഭൻ ഓടിക്കുമെന്നും അവൻ മുരങ്ങാറുണ്ടായിരുന്നു. ആ കണ്ഠീരവനെ ചിന്തിയതു ഞാൻ കണ്ടു. രണ്ടും ചില്ലറ മനുഷ്യരല്ല. അതിലും ഇവൻ അന്നുമുതൽ ഒരു വിശേഷമൂർത്തി എന്ന് ഇവിടെ തോന്നിപ്പോയി. മഹാദയാലു, ന്യായസ്‌ഥൻ, നിർദാക്ഷിണ്യവാൻ, അന്തരാൽ സുസ്‌ഥിരഭക്‌തൻ, വിചാരിക്കെ, വിചാരിക്കെ അവന്റെ ഗുണങ്ങൾ എണ്ണമില്ലാതെ കണ്ടുവരുന്നു.’’ (പു. 535) <യൃ><യൃ>മൈസൂറിൽനിന്നു തെക്കോട്ടു പടനയിച്ച ടിപ്പുസുൽത്താൻ 1788 ൽ മലബാർ കീഴടക്കി. 1789 ഡിസംബർ അവസാനം തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയിലെത്തി. ചേന്ദമംഗലം മുതൽ ആനമലവരെ തിരുവിതാംകൂറിന്റെ കിഴക്കു പടിഞ്ഞാറുകെട്ടിയിരുന്ന നെടുങ്കോട്ട അടുത്ത ഏപ്രിൽ 15 നു സുൽത്താൻ തകർത്തു. തിരുവിതാംകൂർ പിടിച്ചടക്കാനുള്ള മോഹവുമായി പെരിയാറിന്റെ തീരത്തു താവളമടിച്ചു. ആ വർഷത്തെ ഇടവപ്പാതി അത്യുഗ്രമായിരുന്നു. ചരിത്രത്തിൽ അപൂർവ്വമായി മാത്രം ഉണ്ടാകാറുള്ള ഭയങ്കരവെള്ളപ്പൊക്കം. തീരങ്ങൾ കവിഞ്ഞൊഴുകിയ പെരിയാർപ്രളയത്തിൽ ടിപ്പുവിന്റെ പടക്കോപ്പുകൾ മുക്കാലും അറബിക്കടലിനു സ്വന്തമായി. അനവധി പടയാളികൾ ഒഴുക്കിൽപെട്ടു. വിധിയുടെ അപ്രതീക്ഷിതപ്രഹരമേറ്റ് അസ്തവീര്യനായ ടിപ്പുവിനെ തേടി മൈസൂറിൽനിന്നു മറ്റൊരു വാമവാർത്തയുമെത്തി. തലസ്‌ഥാനമായ ശ്രീരംഗപട്ടണം ബ്രിട്ടീഷ്പട്ടാളം വളഞ്ഞിരിക്കുന്നു! ടിപ്പുവിനു മടങ്ങിപ്പോവുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. <യൃ><യൃ>വന്മഴയുടെ ശമനഘട്ടത്തിലുണ്ടായ ജലപ്രളയം കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ആത്മബലിയുടെ അനന്തരഫലമാണു നോവലിൽ. ഇന്നത്തെ ധാരണകളുടെ പിൻബലത്തിൽ ഉരുൾപൊട്ടലുകളുടെ ഫലമെന്നു ചിലർ വാദിച്ചേക്കാം. നോവലിൽ അത്തരം യുക്‌തിചിന്തകൾക്കു സ്‌ഥാനമില്ല. കിഴക്കൻമലകൾക്കിടയിൽ തിരയടിച്ചുകിടന്ന ഒരു വൻതടാകം, അതിന്റെ പുറത്തേക്കുള്ള പ്രവാഹത്തെ തടഞ്ഞുനിറുത്തിയിരുന്ന വലിയൊരു പാറ. യോഗശക്‌തികൊണ്ടു പതിന്മടങ്ങു ശരീരബലം ആർജിച്ച കുഞ്ചൈക്കുട്ടിപ്പിള്ള ഒരു ഇരുമ്പുപാരമാത്രം ആയുധമാക്കി സ്വന്തം ചുമലുകളിൽ താങ്ങിയുയർത്തിയ പാറക്കെട്ടിനോടൊപ്പം അദ്ദേഹവും പിന്നാലെ ജലപ്രവാഹവും ഇരുപാർശ്വങ്ങളും നക്കിയെടുത്തുകൊണ്ടു താഴേക്കു കുതിച്ചു. രാജാവും രാജ്യവും രക്ഷപ്പെട്ടു. കുഞ്ചൈക്കുട്ടിപ്പിള്ള അനശ്വരയശസ്വിയായി. തടംകെട്ടിനിന്ന ഭാവനയുടെ, കല്പനാശക്‌തിയുടെ മഹാപ്രവാഹം! സി.വി.ക്കു മാത്രം കഴിയുന്ന ചരിത്രപുനഃസൃഷ്ടി.<യൃ><യൃ>വിശ്വസാഹിത്യത്തിലെ ഏറ്റവും മഹാനായ നോവൽപ്രതിഭയെന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഡോസ്റ്റോയ്വ്സ്കിക്കു യുറോപ്യൻ വിമർശകന്മാർ ചാർത്തിക്കൊടുത്ത ഒരപൂർവ്വബഹുമതിയുണ്ട്–പ്രതിഭാരക്ഷസ്(ഏമശിേ ഏലിശൗെ). മലയാളത്തിലെ പ്രതിഭാരക്ഷസ്സാണു സി.വി. രാമൻപിള്ള. അത്തരമൊരു മഹാപ്രതിഭയ്ക്കേ ഭൂസ്വർഗപാതാളങ്ങളെ ഒരേസമയം ഉള്ളടക്കാനും പുനഃസൃഷ്ടിക്കാനും കഴിയൂ. നോവൽത്രയത്തിലെ കഥാപാത്രങ്ങളെയും കഥാമുഹൂർത്തങ്ങളെയും വിശകലനം ചെയ്യുമ്പോൾ നമ്മൾ കണ്ടെത്തുന്ന വിസ്മയകരമായ കലാസത്യമാണിത്. <യൃ><യൃ>സി.വി.ക്ക് ഒന്നും ചെറുതായി കാണാനാവില്ല. സാധാരണ വായനക്കാർക്കു വഴങ്ങാത്ത കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമാണ് ആ തൂലികയിൽ വിരിയുന്നത്. ഭാഷാശൈലിപോലും അങ്ങനെയാണ്. കൊച്ചുകൊച്ചു വാക്യങ്ങളോ ലളിതപദങ്ങളോ വിരളം. എല്ലാം നെടുങ്കൻ വാക്യങ്ങൾ. ഘനം തൂങ്ങുന്ന പദങ്ങൾ. ഒക്കെക്കൂടി ഒന്നുചേരുമ്പോഴോ, ഇതിഹാസത്തിന്റെ സമഗ്രതയും. ചന്ത്രക്കാരനെ സൃഷ്ടിച്ച തൂലികയും കൊളോസസ്സിനെ നിർമ്മിച്ച കൈത്തലവും ഒരേ തരംഗദൈർഘ്യത്തിലാണ്. സി.വി.യെന്ന കുലപർവതത്തിനുമുന്നിൽ മറ്റു മലയാളനോവലിസ്റ്റുകൾ ചെറുകുന്നുകളായി മാറിപ്പോകുന്നതിന്റെ കാരണവും ഇതുതന്നെ. <യൃ><യൃ>ആധുനികാസ്വാദകർക്കുമുന്നിൽ സി.വി. നോവലുകൾ വഴങ്ങാതെ വരുന്നുണ്ടെങ്കിൽ, മുഖ്യകാരണം അവയിലെ ഭാഷാശൈലിയാണ്. മാർത്താണ്ഡവർമ്മയിലെ താരതമ്യേന ലളിതമായ മലയാളഭാഷ പരിചയിച്ചു ധർമ്മരാജായിലേക്കും രാമരാജാബഹദൂറിലേക്കും കടന്നുചെല്ലുമ്പോൾ ആരും അക്ഷരാർത്ഥത്തിൽ തന്നെ ഒന്നു നടുങ്ങും. എന്തൊരു കടുപ്പം. എന്തൊരു ഗാംഭീര്യം. ആഴവും പരപ്പും ഒന്നുപോലെ അമ്പരപ്പിക്കുന്നു. എന്താണിങ്ങനെ സംഭവിക്കാൻ കാരണം? സി.വി. മുൻകൂർക്ഷമാപണത്തോടെ സ്വയം ന്യായീകരിക്കുന്നതിങ്ങനെ:<യൃ><യൃ>‘‘ഗവണ്മെന്റിന്റെ വിദ്യാഭ്യാസനയംകൊണ്ടു മലയാളഭാഷ 1065 (1890)ലെ താഴ്വരയിൽനിന്നും അത്യുന്നതമായ ഒരുനിലയില് 1088 (1913)ൽ എത്തിയിരിക്കുമെന്നു പ്രമാദിച്ചുപോയ ഗ്രന്ഥകാരൻ ഒരു കിർമ്മീരവധരീതിയെ അന്നത്തെ ശ്രമത്തിൽ അനുകരിച്ചു. അന്നന്നു തീർന്ന കഥാഭാഗങ്ങളെ വായിച്ചുകേട്ട സദസ്യർ ‘ബലേ’ പറകയാൽ ശ്രുതി താഴ്ത്താതെ കഥയെ പരിപൂർത്തിയാക്കി. പുസ്തകം പ്രസിദ്ധമായപ്പോൾ ഗ്രന്ഥപരിശോധകന്മാരിൽനിന്നു ബഹുവിധങ്ങളായ അഭിപ്രായങ്ങൾ പുറപ്പെട്ടു. എല്ലാം ഒരുപോലെ ശ്രവണമധുരങ്ങൾ ആയിരുന്നില്ല. എന്നാൽ സുസ്‌ഥിരധീമാൻമാരായ സാഹിത്യപടുക്കൾ ഗ്രന്ഥകാരന്റെ ആശയങ്ങളെ അനുസരിച്ചു ഭാഷയെ നിയന്ത്രണം ചെയ്യുകയല്ലാതെ, ഭാഷാസാരള്യത്തെ പ്രമാണിച്ച് ഉത്കൃഷ്ടാശയങ്ങളെ വിലക്ഷണീകരിച്ചുകൂടാ എന്നും മറ്റും ഉപദേശിച്ചു ഗ്രന്ഥകാരനെ ഒരുവിധം കൃതാർത്ഥനാക്കി.’’(രാമരാജാബഹദൂറിന്റെ മുഖവുര)<യൃ><യൃ>മാർത്താണ്ഡവർമ്മ എഴുതി ഇരുപത്തിമൂന്നുകൊല്ലം കഴിഞ്ഞെഴുതിയ ധർമ്മരാജായിലെയും വീണ്ടും അഞ്ചുവർഷംകഴിഞ്ഞെഴുതിയ രാമരാജാബഹദൂറിലെയും ഭാഷാരീതിയെപ്പറ്റിയാണ് സി.വി.യുടെ ഏറ്റുപറച്ചിൽ. യൗവനമധ്യത്തിലെഴുതിയ മാർത്താണ്ഡവർമ്മയിൽനിന്ന്, അറുപതിന്റെ പക്വതയിൽ പുറപ്പെട്ട ധർമ്മരാജായിലെ ഭാഷയ്ക്കുവന്ന മാറ്റം എഴുത്തുകാരന്റെ ആന്തരികജീവിതത്തിലുണ്ടായ വളർച്ചയുടെയും വികാസത്തിന്റെയും അടയാളമാണ്. ജീവിതത്തെ ഒട്ടൊക്കെ ലളിതമധുരമായി ആവിഷ്കരിക്കുന്ന മാർത്താണ്ഡവർമ്മയിൽനിന്ന് ജീവിതാവസ്‌ഥയെ ദാർശനികഗംഭീരമായി അവതരിപ്പിക്കുന്ന ധർമ്മരാജായിലേക്കും രാമരാജാബഹദൂറിലേക്കും എത്തുമ്പോൾ ഈ പരിണാമം അനിവാര്യമായിരുന്നു എന്നതാണു വാസ്തവം. ധ്വനി സാന്ദ്രവും ബിംബസമൃദ്ധവുമായ ഇവയിലെ ഭാഷാശൈലി ലളിതവായനയ്ക്കു തെല്ലും വഴങ്ങുകയില്ല എന്നതു സത്യം. <യൃ><യൃ>രാമരാജാബഹദൂറിൽ, ഗിരിനിരകൾക്കിടയിൽ തടംകെട്ടിക്കിടന്ന ജലരാശിയുടെ താഴേക്കുള്ള പ്രവാഹത്തിനു പ്രതിബന്ധമായി നിലകൊണ്ടിരുന്ന വൻശിലാഖണ്ഡത്തെ കുഞ്ചൈക്കുട്ടിപ്പിള്ള ഇരുമ്പുപാരകൊണ്ട് ഇളക്കി മാറ്റുന്ന സന്ദർഭത്തിന്റെ ആവിഷ്കാരം ശ്രദ്ധിക്കുക:<യൃ><യൃ>‘‘അനന്തശയ്യ എന്നപോലെ പടുക്കുന്ന ആ ശിവലിംഗത്തിന്റെ അടിയിലോട്ട് അദ്ദേഹത്തിന്റെ ഇരുമ്പുപാരയെ കടത്തി. രാവണഹസ്തങ്ങളെ കൈലാസത്തിന്റെ അധോഭാഗത്തിലെന്നവണ്ണം, ആ ലോഹഖണ്ഡത്തിന്റെ അഗ്രഭാഗം മുഴുവനെയും താഴ്ത്തി, ആ ശിലാകുട്ടിമത്തെ സരസ്സിലോട്ട് ആവേശിപ്പാൻ താൻ അഭ്യസിച്ചിട്ടുള്ള യോഗസിദ്ധിയെ കാര്യക്കാർ പ്രയോഗിച്ചു. മുസലത്തിന്റെ ബഹിരന്തത്തെ മുഷ്ടികൾ ഗ്രഹിച്ചു. കാര്യക്കാരുടെ വക്ഷസും സ്കന്ദങ്ങളും ജാനുക്കളും ജൃംഭിച്ചു. നാസാദലങ്ങളും ഇമകളും നിമീലനം ചെയ്തു. മുഖബിംബം വികസിച്ച് കളായദ്യുതിയോടെ പ്രകാശിച്ചു. മുഷ്ടികൾ മുസലാന്തസഹിതം കീഴ്പോട്ടു രേഖാമാത്രക്രമത്തിൽ താണുതുടങ്ങി. ശ്വാസസംയമനം ആ യമിസമഗ്രന്റെ കായകുട്ടിമത്തെ പുഷ്കലീകരിച്ചു. ശിലാലിംഗത്തിന് ആ സേതുഭൂമിയോടുള്ള ബന്ധം വിച്ഛിന്നമായിത്തുടങ്ങി. കാര്യക്കാരുടെ ജംഘകളിലെയും ഹസ്തദണ്ഡങ്ങളിലെയും ജൃംഭിതങ്ങളായ പേശീബന്ധങ്ങൾ ഭൂഭ്രമണോർജിതത്തോടെ പുളഞ്ഞു തുടങ്ങി. മുഷ്ടിയും മുസലവും അംഗുലമാത്രം താണു. ശിലാപ്രതിബന്ധം സ്വസ്‌ഥാനത്തു സൂക്ഷ്മതരചലനം തുടങ്ങി. കാര്യക്കാരുടെ കണ്ഠം ശിരസ്പരമിതിയോളം വീർത്തു. ലലാടാസ്‌ഥികൾ ഭേദിക്കുംവണ്ണം കപാലബന്ധങ്ങൾ ത്രസിച്ചു. ഊരുജംഘകൾ സംയോജിക്കുമാറ് ആകുഞ്ചിതങ്ങളായി. വക്ഷസ്തടം കോദണ്ഡാകൃതിയിൽ വക്രിച്ചു. മുഖകണ്ഠങ്ങൾ പൃഷ്ടഭാഗത്തോടു നമ്രങ്ങളായി. ആ സിദ്ധബലിഷ്ഠന്റെ മൂർദ്ധാവു ഹാ, തകരുന്നു! മുഷ്ടികൾ താഴുന്നു. പ്രതിബന്ധശിലാകൂടം തടാകത്തിൽ ആമജ്‌ജനം ചെയ്തു ബുദ്ബുദനിരകളെ പൊന്തിക്കുന്നു. ഒരു വജ്രകണിക ആ സ്വജീവഹോതാവിന്റെ ജടാവലയമധ്യത്തിൽ ഉദിതമാകുന്നു. ഒരു മർമ്മരധ്വനി, സിംഹാരവം, മേഘാരവം, ബ്രഹ്മാണ്ഡഭേദനാരവം...’’ (പു. 156 – 157)<യൃ><യൃ>‘ഇതെന്തൊരു ഭാഷ?’ എന്നുള്ള വിപ്രതിപത്തിസൂചകമായ പ്രതികരണമാകും ആധുനികവായനക്കാരിൽനിന്ന് ആദ്യമുണ്ടാവുക. എന്നാൽ സമചിത്തതയോടെ ഒന്നുകൂടി ആലോചിച്ചാൽ ഒരു കാര്യം വ്യക്‌തമാകും. ഇവിടെ സി.വി. ആവിഷ്കരിക്കുന്നത് അമാനുഷികമെന്നു പറയാവുന്ന ഒരു സാഹസികകർമ്മത്തെയാണ്. ഒരാൾക്ക് ഒറ്റയ്ക്കു നിർവഹിക്കാവുന്ന ഒരു കൃത്യമല്ല കുഞ്ചൈക്കുട്ടിപിള്ളകാര്യക്കാർ അനുഷ്ഠിക്കുന്നത്. ഒരു പ്രളയം സൃഷ്ടിക്കാൻ മാത്രം വെള്ളം തടംകെട്ടിനില്ക്കുന്ന ഒരു ജലാശയത്തെ തുറന്നുവിടുകയാണ്. അത്രയും വെള്ളത്തെ തടഞ്ഞുനിർത്തിയിരിക്കുന്ന ഒരു പ്രതിബന്ധം ഒറ്റയ്ക്കു തകർക്കുകയാണ്. ഒരു രാജ്യത്തിന്റെ രക്ഷയാണ് അതിന്റെ ലക്ഷ്യം. മാതൃഭൂമിയുടെ സ്വാതന്ത്ര്യം തകർക്കാനെത്തിയിരിക്കുന്ന മഹാബലവാനായ ശത്രുവിനെ തുരത്തണം. അതിനിതൊന്നേ മാർഗമുള്ളൂ. ആത്മബലിയോടുകൂടി അനുഷ്ഠിക്കപ്പെട്ട മഹാകർമ്മം. അതു വിവരിക്കാൻ സി.വി. രാമൻപിള്ളയെപ്പോലൊരു മഹാപ്രതിഭയ്ക്ക് അന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു ഭാഷയേ ഉപയോഗിക്കാനാവുമായിരുന്നുള്ളൂ. അതു വേണമെങ്കിൽ നമുക്കു നവീകരിക്കാം. ലളിതമാക്കാം. പക്ഷേ, അപ്പോൾ അതിന്റെ ലാവണ്യാത്മകതയും ധ്വനനശക്‌തിയും എവിടെയോ അപ്രത്യക്ഷമായിട്ടുണ്ടാകും എന്നുമാത്രം. <യൃ><യൃ>എഴുത്തുകാരന്റെ ഒരേയൊരു ആവിഷ്കാരമാധ്യമം ഭാഷയാണ്. അതു വികാരഭരിതവും ധ്വനിസാന്ദ്രവുമായി അവതരിപ്പിക്കാൻ അയാൾക്കു കഴിയണം. ഈ മഹാകൃത്യമാണു സി.വി.വിജയകരമായി നിർവഹിച്ചത്. അതിന്റെ നേർസാക്ഷ്യങ്ങളാണു ധർമ്മരാജായും രാമരാജാബഹദൂറും. മലയാളത്തിലെ അനന്യമായ ഭാഷാശില്പങ്ങൾ.<യൃ><യൃ>മലയാളനോവലിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, അംഗീകൃതധാരണകളിൽനിന്നു വ്യത്യസ്തമായി, ഈ സാഹിത്യരൂപത്തിന്റെ ആദ്യാവതാരകനും സി.വി. യാണെന്നു നമ്മൾ അംഗീകരിക്കേണ്ടി വരുന്നു. ലക്ഷണയുക്‌തമായ ആദ്യനോവലായി സാഹിത്യചരിത്രങ്ങളിൽ ഇടം നേടിയിരിക്കുന്നത് ഇന്ദുലേഖയാണ്. ഈ നോവലിന്റെ രചനാകാലം 1889 ജൂൺ 11 മുതൽ ആഗസ്റ്റ് 17 വരെയാണെന്നു ചന്തുമേനോൻ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആ വർഷംതന്നെ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. <യൃ><യൃ>ഇന്ദുലേഖയ്ക്കു മുമ്പ് ഘാതകവധം (1877), പുല്ലേലിക്കുഞ്ചു (1882), കുന്ദലത(1887) എന്നീ കഥാഖ്യാനങ്ങൾ നോവൽപൂർവ്വരചനകളായി വെളിയിൽ വന്നിരുന്നുവെങ്കിലും അവയ്ക്കു നോവൽചർച്ചയിൽ കാര്യമായ പരിഗണനയൊന്നും ആരും കൊടുക്കാറില്ല. എന്നാൽ, 1889–ൽ ഇന്ദുലേഖ പ്രകാശനം ചെയ്യപ്പെട്ട വിവരം അറിഞ്ഞപ്പോളാണ്, രണ്ടുവർഷംമുമ്പു താൻ തയ്യാറാക്കിവച്ചിരുന്ന മാർത്താണ്ഡവർമ്മയുടെ പ്രസാധനക്കാര്യത്തിൽ ശ്രദ്ധവച്ചതെന്നു സി.വി. തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിമർശകരും ജീവചരിത്രകാരന്മാരും ഈ വസ്തുത ശരിവയ്ക്കുന്നുമുണ്ട്. അവരെ നമ്മൾ അവിശ്വസിക്കേണ്ടതില്ല. എങ്കിൽ മലയാളത്തിലെ ആദ്യനോവൽ എന്ന സാങ്കേതികബഹുമതികൂടി മാർത്താണ്ഡവർമ്മയ്ക്കവകാശപ്പെട്ടതാണെന്നു വരുന്നു. ഇന്ദുലേഖയുടെ രചന 1889–ലും മാർത്താണ്ഡവർമ്മയുടേത് 1887–നു മുമ്പും. സാഹിത്യരചനകളുടെ മുൻപിൻക്രമം നിർണയിക്കുമ്പോൾ ഈ വസ്തുത അവഗണിച്ചുകളയാവുന്നതല്ല, പ്രത്യേകിച്ചും സാഹിത്യഗവേഷകർക്കും ചരിത്രകാരന്മാർക്കും.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്മൃവെശബ2016ഖൗില23ഴയ2.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യ> ഡോ. കുര്യാസ് കുമ്പളക്കുഴി

useful_links
story
article
poem
Book