മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യം
മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യം
ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ വരവോടെ സോഷ്യൽ മീഡിയയിൽ കാണുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, ഫോട്ടോ, ജിഐഎഫ്, വാർത്തകൾ, പരസ്യങ്ങൾ തുടങ്ങിയവയുടെ വിശ്വാസ്യത തിരിച്ചറിയാനുള്ള മാധ്യമ സാക്ഷരത എല്ലാവരും കൈവരിക്കേണ്ട ഒന്നാണ്.

മീഡിയ ഉള്ളടക്കം ആക്സസ് ചെയ്യാനും വിശകലനം ചെയ്യാനും വിലയിരുത്താനും സൃഷ്ടിക്കാനുമുള്ള കഴിവാണ് മാധ്യമ സാക്ഷരത.

വാർത്തകൾ, പരസ്യങ്ങൾ, വിനോദം എന്നിവയുൾപ്പെടെ മാധ്യമങ്ങളിലൂടെ കൈമാറുന്ന സങ്കീർണമായ സന്ദേശങ്ങളുടെ സത്യസന്ധതയും വിശ്വാസതയും വിമർശനാത്മക ചിന്തയിലൂടെ ഉറവിടം കൃത്യമായി മനസ്സിലാക്കി,


വാർത്തയുടെ പിന്നിലെ പ്രേരണ, മീഡിയ ടെക്നിക്കുകൾ, കാമറ ആംഗിളുകൾ, എഡിറ്റിംഗ്, സ്പെഷ്യൽ ഇഫക്റ്റുകൾ എന്നിവ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ മനസിലാക്കി വിശ്വാസ്യത ഉറപ്പുവരുത്തി ഉപയോഗിക്കാനുള്ള മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യമാണ്.

അഭിലാഷ് ജി.ആർ. കൊല്ലം
(അധ്യാപകനും അഡോളസൺസ് കൗൺസിലറും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകൻ)

useful_links
story
article
poem
Book