Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
ആരും കാണാത്ത സങ്കടം ജനാലയിലൂടെ മിഴിതുറന്നു
സന്തോഷ് ജെകെവി<യൃ><യൃ>എനിക്കന്ന് അഞ്ചുവയസ്സുണ്ടാവും. ചാച്ചനും അമ്മയും വരാന്തയിൽ വർത്തമാനം പറഞ്ഞിരിക്കുമ്പോഴാ അമ്മാവൻ ചേർത്തലയിൽനിന്നു പറഞ്ഞയച്ച ആശാരിമാർ വീട്ടിൽ വന്നത്. മദ്ധ്യവയസ്കനായ മൂത്താശാരിയും കുട്ടി ആശാരിമാരായ ഗോവിന്ദനും സഹദേവനും. മൂത്താൾാരി ഇരുണ്ട നിറമുള്ള കുറിതൊട്ട ഒരു ചുരുണ്ട മുടിക്കാരൻ. വന്ന ഉടനെ എന്നെ ചേർത്തു പിടിച്ച് അദ്ദേഹം ചോദിച്ചു: ‘‘പള്ളിക്കൂടത്തിപ്പോകുന്നില്ലേ?’’ ‘‘വല്യവധിയാ.’’ ഞാൻ പറഞ്ഞു.<യൃ><യൃ>‘‘ഓ എന്നാപ്പിന്നെ പണിയൊക്കെ കാണാല്ലോ കുട്ടാപ്പിക്ക്.’’ എന്നെ കണ്ട മുതൽക്കേ അദ്ദേഹം വിളിച്ചുതുടങ്ങിയ പേരാണത്. ഗോവിന്ദൻ സുന്ദരനാണ്. സഹദേവൻ വിനയാന്വിതനും. ആശാരിമാരെ ചാച്ചനും അമ്മയ്ക്കും നന്നേ ബോധിച്ചു.<യൃ><യൃ>മൂത്താൾാരി പണി തുടങ്ങും മുമ്പ് കയ്യാലയിൽ ഉരകോലുവച്ച് പാറപൊടിച്ചിട്ട് ഉളി മിനുക്കി. മുറുക്കിച്ചവച്ചു. കുട്ടിയാശാരിമാർ തടിക്കഷണങ്ങളുടെ വളവുനോക്കി പെറുക്കിയിട്ടു. കൊട്ടുതുടങ്ങി. ചിന്തേരും ഉളിയും കൊട്ടുവടിയും. ആരവമുയർന്നു. പുകച്ചുരുളുകൾപോലെ തടിച്ചീളുകൾ ഇരുവശത്തേക്കും തുള്ളി വീഴുന്ന കാഴ്ചയാണെന്നെ ഏറ്റം ആകർഷിച്ചത്. അവധി മുഴുവൻ ഞാൻ ആശാരിമാരുടെ അടുത്തിരുന്നു. പണി കണ്ടു രസിച്ചു. ഇടയ്ക്കിടെ സംശയങ്ങൾ ചോദിച്ചു. മൂത്താശാരി കുട്ടാപ്പീ എന്നു വിളിച്ചു വർത്തമാനം പറഞ്ഞു. സമർത്ഥനായ മൂത്താശാരി പണികൾ വേഗം പൂർത്തിയാക്കിക്കൊണ്ടേയിരുന്നു.<യൃ><യൃ>ദിവസങ്ങൾ കടന്നുപോയി. ആശാരിമാർ പോകാൻ തയ്യാറെടുക്കുന്നു എന്നു മനസ്സിലായപ്പോൾ എനിക്കു സങ്കടം വന്നു. അടുത്ത ദിവസം അവർ തുണിസഞ്ചിയിൽ പണിസാധനങ്ങൾ നിറച്ച തടിപ്പെട്ടികൾ പെറുക്കിവച്ചു. എനിക്കു കരച്ചിൽ വന്നു. ഞാൻ പിന്നാമ്പുറത്തെ കോണിക്കീഴേ ഒളിച്ചിരുന്നു. മൂത്താൾാരിക്കു ചാച്ചൻ പണക്കിഴിയും മുണ്ടും കൊടുത്തു. കുട്ടിആശാരിമാരും അമ്മയോടു സമ്മാനങ്ങൾ ഏറ്റുവാങ്ങി. മൂത്താശാരി ചോദിച്ചു:<യൃ><യൃ>‘‘നമ്മുടെ കുട്ടാപ്പി എന്തിയേ?’’<യൃ><യൃ>അമ്മ വിളിച്ചു. ഞാൻ വിളി കേൾക്കുമ്പോൾ തൊണ്ട ഇടറി. കണ്ണു ചുവന്നു. ചാച്ചൻ പറഞ്ഞു:<യൃ><യൃ>‘‘അവന് ഇച്ചരെ സങ്കടമാ... മൂത്താശാരി പോകുന്നതാ... അവന്...’’<യൃ><യൃ>മൂത്താശാരിയുടെയും കണ്ണുനിറഞ്ഞു. അയാൾ ഒരു ചെറുതടിപ്പെട്ടിയെടുത്തു നീട്ടിക്കൊണ്ടു ചോദിച്ചു: ‘‘ഞാനീ സമ്മാനം കുട്ടാപ്പിക്കു കൊടുത്തോട്ടെ?’’<യൃ><യൃ>‘‘അതിനെന്താ... സന്തോഷമല്ലേയൊള്ളൂ.’’ ചാച്ചൻ പ്രതികരിച്ചു. ഞാൻ ഒലിക്കുന്ന മൂക്കും നിറഞ്ഞ കണ്ണുമായി സമ്മാനം ഏറ്റുവാങ്ങി കരഞ്ഞു. മൂത്താശാരിയും വികാരഭരിതനായി. പിന്നീടെല്ലാവരും. മൂത്താശാരി എന്നെ ചേർത്തുപിടിച്ചു പറഞ്ഞു: <യൃ><യൃ>‘‘മിടുക്കനാ.. ഒരുപാടു പണീപ്പിക്കും...അപ്പം പണിക്കനെ വിളിച്ചാ വരും... അമ്മാവനോടു പറഞ്ഞുവിട്ടാമതി....’’ അവർ പടികളിറങ്ങുമ്പോൾ ആരവം നിലച്ചു. നിൾബ്ദത തളം കെട്ടി. എന്റെ സങ്കടം എല്ലാവരും കണ്ടു.<യൃ><യൃ>ആരും കാണാത്ത ഒരു സങ്കടം അവിടെ ജനാലയിലൂടെ മിഴികൾ തുറന്നു. കാർത്ത്യായനി കരഞ്ഞത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. രണ്ടുമാസം കഴിഞ്ഞില്ല. കാർത്ത്യായനിയുടെ മനം പുരട്ടി. അമ്മ പരിഭ്രമത്തോടെ ചാച്ചനോടു പറഞ്ഞു: ‘‘അവൾക്കു കുഴപ്പമാ.’’ നഞാൻ കാതോർത്തുനിന്നു. അതുകൊണ്ട് പതിവില്ലാതെ ദേഷ്യപ്പെട്ട് അമ്മ പറഞ്ഞു: ‘‘ചെറുക്കൻ മുയൽചെവിയുമായിട്ട് ഇവിടെ നിക്കാതെ പോയി വല്ല മാങ്ങയും പെറുക്ക്.’’ ഞാൻ അമ്പരന്നു. മുറ്റത്തെ മാവിൽനിന്നു പൊഴിയുന്ന മാങ്ങ പെറുക്കലാണന്നത്തെ പ്രധാന വിനോദം. പതിയെ മുറ്റത്തേക്കിറങ്ങുമ്പോഴും കാതോർത്തു: ‘‘കുട്ടി ആശാരിമാരു വല്ലതുമാണോ ആവോ.. അവളൊട്ടു പറയുന്നുമില്ല.’’<യൃ><യൃ>ചാച്ചൻ നിസംഗത വെടിയാതെ പറഞ്ഞു: ‘‘ചോദിക്ക്... ആണേ അളിയനോടു പറയാം.... നമ്മക്കങ്ങ് നടത്തിക്കൊടുത്തേക്കാം.. നീ വേവലാതിപ്പെടാതെ... വേണ്ട ചില്ലറേം കൊടുക്കാം...’’<യൃ><യൃ>അമ്മ എന്റെ ഈശോയേ ഈശോയേ എന്നു വിളിച്ചു നടക്കുമ്പോൾ കാതോർക്കുന്ന എന്നെ കനപ്പിച്ചു നോക്കി. ഞാൻ അതുകണ്ടു മുറ്റത്തേക്ക് ഊർന്നിറങ്ങി സ്‌ഥലം വിട്ടു.<യൃ><യൃ>രാത്രിയിൽ ഉറക്കത്തിൽനിന്ന് ഇടയ്ക്ക് ഉണരുമ്പോഴും അമ്മ ചാച്ചനോടു പറയുകയും കരയുകയുമാണ്. ഇരുട്ടത്ത് എഴുന്നേറ്റിരുന്നു.<യൃ><യൃ>‘‘എന്നാ ഒരു തോന്നാബുദ്ധിയാ ആ പെണ്ണിന്.... <യൃ><യൃ>എന്നാ... പണിയാ എന്റെ ചാച്ചാ.... അവളു പറയുന്നതു മൂത്താശാരിയുടെ പേരാ...’’<യൃ><യൃ>ചാച്ചനും ആശ്ചര്യത്തോടെ പ്രതികരിച്ചു:<യൃ><യൃ>‘‘എന്റെ കർത്താവേ... കുട്ടി ആശാരിമാരാണേ പിന്നെ എന്നാ എങ്കിലും ചെയ്യാരുന്നു... ഇനീപ്പം... അയ്യാക്കാണേ പെമ്പ്രന്നോത്തീം പിള്ളേരും ഒള്ളതാ...’’<യൃ><യൃ>ഏറെയൊന്നും മനസ്സിലായില്ല. എന്നാലും ഏതാണ്ട് കുഴപ്പം മൂത്താശാരി ഒപ്പിച്ചിട്ടുപോയി എന്നതു തിരിഞ്ഞു.<യൃ><യൃ>ദിവസങ്ങൾക്കകം വാർത്ത പരന്നു. കാർത്ത്യായനി വാതിൽപ്പടിയിലിരുന്നു കരഞ്ഞു. എല്ലാരും അവരെ ആശ്വസിപ്പിച്ചു. അമ്മ പണിക്കാരുപെണ്ണുങ്ങളുമായി ഗൂഢാലോചന നടത്തി. ചാച്ചൻ പ്രതികരിച്ചു: ‘‘നിങ്ങള് പെണ്ണുങ്ങളൊക്കെക്കൂടെ എന്നാന്നു വെച്ചാ ചെയ്യ്. അല്ലാതിപ്പം ഞാനെന്നാ പറയാനാ....’’<യൃ><യൃ>തോട്ടിനക്കരെ താമസിക്കുന്ന ഈപ്പും അമ്മ മറിയവും പുറംപണിക്കാരാ. അവരിൽ ഈപ്പ് ഏതാണ്ടു പൂർണ്ണ അന്ധനാണ്. എങ്കിലും ഒറ്റയ്ക്കു പുഴകടന്ന് മലകയറി വീട്ടിലെത്തും. കപ്പ പൊളിക്കും. പാക്കുവെട്ടും. തേങ്ങാ പൊതിക്കും. ഒരു സർവ്വകലാവല്ലഭനാ... പ്ലാവിൽ കയറി കൊട്ടിനോക്കി ചക്കയുടെ മൂപ്പറിഞ്ഞു പറിച്ചിറക്കും. കാർത്ത്യായനിയുടെ ഗർഭലക്ഷണങ്ങൾ വർദ്ധിച്ചുവന്നതോടെ അവൾ അപ്രത്യക്ഷയായി. ഈപ്പിന്റെ അമ്മ മറിയം ചാർജെടുത്തു. ഈപ്പ് പൂർവാധികം ഊർജ്‌ജസ്വലനായി. ചെവിയിൽനിന്നു ചെവിയിലേക്കു പൊഴിഞ്ഞുവീഴുന്ന വാക്കുകളിൽനിന്നു വാർത്തശേഖരിച്ച് കാർത്ത്യായനിക്കു കുഞ്ഞുവാവ ഉണ്ടായതറിഞ്ഞു. ഞാൻ കാത്തിരുന്നു. കാർത്ത്യായനിയും കുഞ്ഞും വന്നു. കുഞ്ഞിനെ ഈപ്പെടുത്തു. തൊട്ടു നോക്കി പറഞ്ഞു: ‘‘മൂത്താശാരിയുടെ മൂക്കും ചുണ്ടും.’’ കാർത്ത്യായനിയുടെ കണ്ണുനിറഞ്ഞു. കുട്ടിയുടെ മേൽനോട്ടം ഏറ്റെടുത്ത് ഈപ്പ് അവനെ തോളിൽ വച്ചു നടന്നു. കാർത്ത്യായനി അടുക്കളയിൽ വീണ്ടും സജീവമായി. മൂത്താശാരിയുടെ മകൻ ഉണ്ണി ഒരു സുപ്രഭാതത്തിൽ ആനാംവെള്ളം തലയിൽ വീണ് സഭയുടെ കുഞ്ഞാടാകുമ്പോൾ അത് അമ്മയുടെ ബുദ്ധിയിൽ വിരിഞ്ഞ ഒരു തമാശയായേ എല്ലാവരും കരുതിയൊള്ളൂ. ഉണ്ണി ഔസേപ്പാകുമ്പോഴും കാർത്ത്യായനി മേരിയാകുമ്പോഴും സഭയുടെ വളർച്ചയായേ ചാച്ചനും കണ്ടൊള്ളൂ. പിന്നീടാണ് അമ്മയുടെ മാസ്റ്റർ പ്ലാൻ വെളിവായത്. <യൃ><യൃ>‘‘അവന്.... ആ കണ്ണുപൊട്ടനു പെണ്ണുമാകും... അവക്ക് ഒരു തുണയുമാകും... അവനില്ലേ.... ഈപ്പ്. അവനെക്കൊണ്ടവളെ കെട്ടിക്കാൻ ഒരു മോഹം... അവക്കും ഇഷ്ടമാ.. അവനും ഇഷ്ടമാ... കുട്ടിയൗസേപ്പിനെ അവൻ പൊന്നുപോലെ നോക്കുകയും ചെയ്യും...’’<യൃ><യൃ>ചാച്ചൻ പദ്ധതി കേട്ട് കണ്ണു തള്ളിയിരുന്നു. പിന്നെ സാവധാനം പ്രതികരിച്ചു: ‘‘നീ... ആളു പോലീസാടീ.... ഞാൻ ഇത്രയ്ക്കൊന്നും അങ്ങു കരുതീല്ല...’’ അമ്മ സ്നേഹത്തോടെ ചേർന്നിരുന്ന് കാപ്പി ഊറ്റിക്കൊടുത്തുകൊണ്ടു ചോദിച്ചു:<യൃ><യൃ>‘‘അല്ല... നിങ്ങക്കത് ഇഷ്ടപ്പെട്ടില്ലേ?’’<യൃ><യൃ>ചാച്ചൻ അമ്മയുടെ കണ്ണിലേക്കു നോക്കി പറഞ്ഞു:<യൃ><യൃ>‘‘വളരെ... വളരെ... അന്നാലും നീ ഒക്കെ ഒപ്പിച്ചെടുത്തല്ലോ....’’ അങ്ങനെ ആശാരിയുടെ മകൻ ഔസേപ്പായി. അവന്റെ വളർത്തച്ഛൻ ഈപ്പായി.<യൃ><യൃ>മൂത്താശാരിയുടെ പ്രസന്നതയും ശാന്തതയും ഔസേപ്പിനുണ്ട്. അസാധാരണ ബുദ്ധിയും യുക്‌തിയും വൈഭവവും മെയ്വഴക്കവുമുള്ള ഒരു കുട്ടിയായി അവൻ വളരുമ്പോൾ അവൻ എന്റെ ഏറ്റം അടുത്ത ചങ്ങാതിയായി. അവൻ എന്നെ ജീവനുതുല്യം സ്നേഹിച്ചു. അവനെ ഞാനും. അവൻ പഠിക്കാൻ മിടുക്കനായിരുന്നു. പക്ഷേ, ആശാരി എന്ന നാമം വളരുന്തോറും അവനെ അലോസരപ്പെടുത്തി. സമർത്ഥനായ അവൻ പഠനം ഉപേക്ഷിക്കാൻ അതായിരുന്നു കാരണം. കപടസദാചാരബോധപ്രേരിതമായ ഈ സമൂഹം അവന്റെ അമ്മയേയും വളർത്തച്ഛനെയും അവനെയും നിരന്തരം പരിഹസിച്ചുകൊണ്ടേയിരുന്നു. പതിന്നാലു വയസ്സുള്ളപ്പോൾ അവൻ എന്നോടു ദുഃഖത്തോടെ പറഞ്ഞു:<യൃ><യൃ>‘‘എനിക്ക്... ഈ... നാട്ടീ ജീവിക്കാൻ പറ്റൂന്നു തോന്നുന്നില്ല... എന്നെ സ്നേഹിക്കുന്ന നിങ്ങള് രണ്ടുമൂന്നുപേരേയുള്ളൂ... ബാക്കി എല്ലാവർക്കും ഞാൻ പാപത്തിന്റെ സന്തതിയാ... അപശകുനം...? അതിനിടയിലും അവൻ അസാധാരണവൈഭവത്തോടെ തനിക്കു മൂത്താശാരി തന്ന ആയുധങ്ങൾ കൈകാര്യം ചെയ്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ചു. കളിപ്പാട്ടങ്ങളും ആയുധങ്ങളുമുണ്ടാക്കി. തെറ്റാലികൊണ്ടു തേങ്ങയും ചക്കയും എയ്തിട്ടു. കാട്ടുപന്നിയെ അമ്പെയ്തു വീഴ്ത്തി. പക്ഷികളെ കല്ലെറിഞ്ഞുകൊന്നു. <യൃ><യൃ>അവനു പതിനെട്ടു തികഞ്ഞ കാലത്താണത്. നാട്ടിലെ പ്രമാണിയും ധനികനുമായ ചക്കുംകുളത്ത് ബേബി ഷാപ്പിന്റെ മുന്നിൽ വച്ച് അവനെ ആക്ഷേപിച്ചതു വാക്കുതർക്കമായി. പുലഭ്യവും പിടിയും വലിയുമായി. ആജാനബാഹുവായ ബേബി ഔസേപ്പിനെ എടുത്ത് പലവട്ടം നിലത്തെറിഞ്ഞു. ക്രൂരമായി അട്ടഹസിച്ചു. ജീവനപകടത്തിലെത്തിയപ്പോഴാണ് അടിവസ്ത്രത്തിന്റെ പോക്കറ്റിൽനിന്നവൻ കത്തിയെടുത്തത്. വെല്ലുവിളിച്ചതും രക്ഷപ്പെടാനാ. പക്ഷേ, ബേബി വെല്ലുവിളി ഏറ്റെടുത്ത് അടുത്തു വന്നു. രക്ഷയ്ക്കായി കുത്തി. പലവട്ടം. കൊലപാതകത്തിനു സാക്ഷികൾ ഏറെ. ആരും അപശകുനമായ ഔസേപ്പിനെ തുണച്ചില്ല. നിയമങ്ങളും. ബേബിയുടെ ജീവചരിത്രം നോക്കിയാൽ ഔസേപ്പിനെ വെറുതെ വിടേണ്ടതാണ്. ലോകം ധനികരുടേതാണ്. കോടതിസംവിധാനങ്ങളും അങ്ങനെയാണ്. <യൃ><യൃ>ജയിലിൽ ഞാനവനെ കാണാൻ ചെന്നു. അഴിക്കിടയിലൂടെ കൈകളിൽ പിടിച്ചു കരഞ്ഞു: ‘‘എന്തിനാ ഞാൻ... എന്നേപ്പോലുള്ളവർ ജനിക്കുന്നത്’’ എന്നായിരുന്നു ചോദ്യം. വിങ്ങിക്കരഞ്ഞു. ദയാഹർജി തള്ളിയതായ വാർത്ത വന്നിരിക്കുന്നു. അവൻ തൂക്കിലേറ്റപ്പെടും. ഇടനെഞ്ചിലെന്തോ തങ്ങുന്നു. വളർത്തച്ഛൻ ഈപ്പും ഭാഗ്യവാനാണ്. ഇതു കാണാൻ ജീവിച്ചിരിപ്പില്ല. അമ്മ കാർത്ത്യായനി എന്ന മേരി കണ്ണീരൊഴുക്കി കഴിയുന്നു. ഏറ്റവും അവസാനം അവൻ എന്നോടു പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുന്നു: ‘‘ഇനിയും ജനിച്ചാലും... ഇങ്ങനെ പിഴച്ചുതന്നെ ജനിച്ചാലും ഏട്ടന്റെ പരിസരത്തെവിടെയെങ്കിലും ജനിക്കണം... എല്ലാരും പേപ്പട്ടിയെപ്പോലെ കല്ലെറിയുമ്പോഴും ഈ സ്നേഹം അനുഭവിക്കാല്ലോ...’’ അങ്ങനെ വിട പറഞ്ഞതാണ്. ശരീരം ഏറ്റുവാങ്ങണം. ഞാനല്ലാതെ മറ്റാരുമില്ല.... അതിനും.


<യൃ>– <യ>സന്തോഷ് ജെകെവി


പുലിജന്മങ്ങള്‍ (കഥ: കാരൂര്‍ സോമന്‍)
നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സായാഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്നേ
പ്രണയദിന സ്വപ്ന വർണ്ണങ്ങൾ
സപ്തസാഗരങ്ങൾ.. താണ്ടി.. എത്തിടാം..
സപ്ത.. വർണ്ണ.. പൊലിമയിൽ.. മിന്നും.
യമുനാതീരേ.. മുംതാസ് തൻ.. താജ്മഹലിൽ ..
എൻ.. ഹൃത്തടത്തിൽ വർണ്ണ പൊലിമയിൽ
പീലിവിടർത്തി.. സുഗന്ധം പകരും..
ചേതരാംഗി
നൂൽപ്പാലം (കഥ: ജിൻസൻ ഇരിട്ടി)
''അങ്ങോട്ട് മാറിയിരിയടാ ചെക്കാ''
പുലർച്ചയായതുകൊണ്ട് ഹോസ്പിറ്റലും ചുറ്റുവട്ടവും ഉണർന്നു വരുന്നതേയുള്ളൂ . സെക്യൂരിറ്റികാരന്‍റെ അലർച്ചയോടെയുള്ള പരുക്കൻ ശബ്ദം സ്റ്റെർകേസിൽ പല കുറി പ്രതിധ്വനി ഉണ്
വിടുഭോഷൻ കൊറോണ കോയിപ്പൻ (കാരൂർ സോമൻ)
ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. എങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ലണ്ടനിൽ നിന്നെത്തിയ കോയി പറമ്പിലെ കോയിപ്പൻ എന്ന് വിളിപ്പേരുള്ള യാക്കൂബ് കൊറീത് വറീത് കാറുമായി റോഡിലിറങ്ങി. കർശന നിയമമുണ്ടായിട്ടും ഒര
വിദേശ ഇന്‍റർവ്യു
മധുരമായി പുഞ്ചിരിച്ചു നിൽക്കുന്ന സെൻട്രൽ ലണ്ടൻ. ഇളം തണുപ്പുണ്ട്. ഡോ.ബെന്നി മൂകനായി റോം ഫോർഡിലേക്കുള്ള ബസ് കാത്തു നിന്നു. തലക്ക് മുകളിലൂടെ പ്രാവുകൾ പറന്നകന്നു. കണ്ണുകൾ ഉയർത്തിപ്പിടിച്ച് നിൽക്കവേ അതി
സമാധാനത്തിന്‍റെ നാട്
ചെറുപ്പത്തിൽ വല്ല്യപ്പച്ചൻ പറയാറുള്ള യുദ്ധകഥകൾ കേട്ടാണ് വളർന്നത് .വല്ല്യപ്പച്ചൻ ഒരുപാട് കാലം സിറിയൻ പട്ടാളക്കാരനായിരുന്നു . രണ്ടാം ലോകമഹാ യുദ്ധകാലത്തെ വല്ല്യപ്പച്ചന്‍റെ യുദ്ധ വീരസങ്ങൾ കേട്ട്
പലഹാരപൊതിയും കാത്ത് പാപം ഉണ്ണി
സൂര്യൻ മറഞ്ഞുതുടങ്ങി വീടിന്‍റെ ഉമ്മറത്തു അമ്മ കോഴിക്കുഞ്ഞുങ്ങളെ നോക്കി നടക്കുന്നു. ഉണ്ണി അപ്പോഴും കുന്നിൻചരുവിലെ വീട്ടിൽനിന്നും ദൂരെ വഴിയിലേക്കു നോക്കി നിൽക്കുകയായിരുന്നു. എന്നും ജോലികഴിഞ്ഞു അച്ഛൻ വരേ
രക്തതാരകം (കഥ: ജിൻസൻ ഇരിട്ടി)
ദിവസം മുഴുവൻ നീണ്ട അലച്ചിലിന് ശേഷം സുധിഷ് ഹോട്ടൽ മുറയിലെ സോഫയിലേക്ക് കഴുത്തു പൊട്ടിച്ചിട്ടില്ലാത്ത വോഡ്ക്കയും നീളൻ ഗ്ലാസുമായി തളർന്നിരുന്നു. ഫ്രിഡ്ജിൽ കരുതി വച്ചിരുന്ന സോഡ എടുത്തുകൊണ്ട് വന്നു അ
പ്രേമം നല്കൂ പ്രിയാ....
എനിക്കായ് മാത്രം നിന്നിൽ മുളക്കുമാ പ്രേമം
എനിക്ക് മാത്രമായ് തന്നിട്ട് പോകൂ പ്രിയാ....
നിനക്കായ് മാത്രം ഞാൻ കരുതിയ പ്രേമം
നിനക്കാതെ നിലച്ചെന്നു ഓർത്തു മൂകയായ് ഞാൻ

ഇരിക്കിന്നീ ജല
വില്ലേജ് ഓഫീസ്സിലെ ദേവാധിദേവൻ
പ്രവാസിയായ അജിത് കുമാർ വില്ലജ് ഓഫീസിന്‍റ വരാന്തയിൽ വസ്തുക്കളുടെ കരമടക്കാൻ നിൽക്കുന്പോഴാണ് ഒരു നിഴൽപോലെ വില്ലേജ് ഓഫീസർ ദേവരാജൻ അകത്തേക്ക് പോയത്. ഏതാനം വർഷങ്ങൾക്ക് മുൻപ് തന്‍റെ പേരിലുള്ള വീടും വസ്
കഷ്ടതകൾ, പ്രതിഫലം നൽകുന്ന വിലക്കുകൾ
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന തൃശൂർ ജില്ലയുടെ ചരിത്രപ്രസിദ്ധമായ സ്വരാജ് റൗണ്ടിൽ നിന്നും കിഴക്കെ ദിശയിലൂടെ മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കിഴക്കേ കോട്ടയും ജൂബിലി മിഷൻ ആശുപ
ആലാഹയുടെ ഒറ്റപ്പുത്രൻ (കഥ: ബൈജു തറയിൽ)
കുർബാന തുടങ്ങാൻ ഏതാനും നിമിഷങ്ങളേയുള്ളു. അൾത്താരയ്ക്ക് പിറകിൽ, സങ്കീർത്തിയിൽ റപ്പായി അച്ചൻ പൈനാ ധരിച്ചു കൊണ്ടിരിക്കുന്നു. മുതിർന്ന അൾത്താര ബാലൻ ജോമി അച്ചനെ പൈനായുടെ കൈ നേരെയാക്കാൻ സഹായിക്കുന്നുണ്ട്
വിശുദ്ധ പറവകള്‍ (കാരൂര്‍ സോമന്‍)
സഞ്ചാരം വിനോദമാക്കിയ ലണ്ടനിലെ ഹോട്ടലുടമ സൈമണ്‍ കേരളത്തില്‍ പോകുന്നത് ജന്മനാടിന്റ കദനകഥകള്‍ കാണാനോ കേള്‍ക്കാനോ അല്ല. പ്രകൃതിയുടെ ചാരുതയാര്‍ന്ന സൗന്ദര്യം ആസ്വദിക്കാനാണ്. ജനിച്ചും ജീവിച്ചും കണ്ടുമടുത്ത സ
കുതിരയും മനുഷ്യനും
തോമസ് ജോസഫ്

ഒരു മഞ്ഞുമൂടിയ പ്രഭാതത്തിലാണ് ആ വെളുത്ത കുതിരയെ ഞാൻ ആദ്യമായി കാണുന്നത്. ആ നിമിഷം ഇപ്പോഴും വിസ്മയത്തോടുകൂടിമാത്രമേ എനിക്ക് ഓർമ്മിക്കാൻ കഴിയുന്നുള്ളൂ. ഒരു കുതിരയുടെ ദർശ
റോസാപ്പൂ നിറമുള്ള ഇറച്ചി
അയ്മനം ജോണ്‍

എഴുതുവാൻ പോകുന്ന കഥയിലെ സംഭവത്തെ വിചിത്രസംഭവം എന്നൊന്നും വിശേഷിപ്പിക്കാനാവില്ല. എന്നാൽ അതിനെ വിചിത്രമാക്കുന്ന മറ്റൊരു സംഗതിയുണ്ട്. അതെന്താണെന്നാൽ ആ സംഭവം യഥാർത്ഥത്തി
മണൽവര
ജോസ് പനച്ചിപ്പുറം

ഗോവ.
കടലിലെ മുരൾച്ചയിലേക്കു നോക്കി പ്രാർത്ഥിച്ചുനിൽക്കുകയാണ് പള്ളി.
പള്ളിമുറ്റത്തെ മണലിൽ കാറ്റ് കാലോടിച്ചു കളിക്കുന്നു. കളത്തിലില്ലാത്ത ഒരു പന്തിനു പിന
നാളേയിലേക്കു ഓർമ്മത്തളിരുകൾ
മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാനത്താവളത്തിൽനിന്നു പുറത്തുകടന്നതു തീയിലേക്കെന്നപോലെ.

തൊണ്ട വരളുന്നു. കണ്ണിൽ നിന്ന് ആവി പറക്കുന്നു. ദേഹമാകെ നീറുന്നു.

പേരെഴുതി ഉയർ
പ്രതിരൂപം കാണാത്ത പെൺകുട്ടി
<യ> അയ്മനം ജോൺ

കണ്ണാടി കണ്ടുപിടിക്കപ്പെടുന്നതിന് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഒരു പെണ്കുിട്ടിക്ക് തന്റെ പൂർണ്ണാകായ പ്രതിരൂപം ഒരിക്കലെങ്കിലും ഒന്ന് കാണണമെന്ന് വലിയതായ ആഗ്രഹമുണ്ടായിരുന്നു.
ചിരിക്കാത്ത ഭർത്താവ്
<യ> സുകുമാർ <യൃ><യൃ>ഞാൻ നോക്കി. മനോജ്‌ഞമായ ചെക്ക്ബുക്കിലെ ഒപ്പിട്ട ഒരു ലീഫ്. അതെന്റെ നേർക്കു നീട്ടിപ്പിടിച്ച് അവർ നില്ക്കുകയാണ്. വെളുത്തു കൊഴുത്തു മാംസപിണ്ഡമായ മദ്ധ്യവയസ്ക. ബോബ് ചെയ്ത മുടിയിൽ കറു
പരിഭാഷകൻ
<യ>കഥ/സി.ആർ. രാജൻ<യൃ><യൃ><യൃ><യൃ>ശിരസിനു മുകളിലൂടെ അഭയ ദേഹത്തേക്കിട്ടപ്പോൾ, ഇസ്തിരിയിടാത്ത ചുരിദാറിന്റെ ചുളിവുകൾ കാണാമറയത്തായി. നാട്ടിൽ പർദ്ദയെന്നു വിളിക്കുന്ന അഭയയുടെ കറുപ്പിൽ മുഖം മാത്രം പുറത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.