ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻ

ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്‌ഥാപിക്കപ്പെട്ടത് 1857–ൽ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി. ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം എന്ന ചരിത്രപ്രാധാന്യവും ആയിരത്തി എണ്ണൂറ്റി അൻപത്തിയേഴിന് ഉണ്ട്. ഇതിനും 42 വർഷം മുമ്പ് 1815–ൽ ഇന്ത്യിലെ ആദ്യത്തെ കോളജ് പഴയ തിരുവിതാംകൂർ രാജ്യത്തെ, അന്ന് അധികമൊന്നും അറിയപ്പെടാതിരുന്ന ‘കോട്ടയം’ എന്ന സ്‌ഥലത്ത് സ്‌ഥാപിക്കപ്പെട്ടു. തുടക്കത്തിൽ ‘കോട്ടയം കോളജ്’ എന്ന് അറിയയപ്പെട്ട ‘കോട്ടയം സി.എം.എസ് (സിറിയൻ) കോളജ്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡണ്ടും പിന്നീട് തിരുവിതാംകൂർ – കൊച്ചി രാജ്യങ്ങളുടെ ദിവാനുമായിരുന്ന കേണൽ ജോൺ മൺറോ ആയിരുന്നു കോട്ടയം കോളജിന്റെ സ്‌ഥാപകൻ. കൊച്ചി – തിരുവിതാംകൂർ രാജ്യങ്ങളുടെ ഏകദേശം മധ്യഭാഗത്തായി ആധുനിക പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ രീതിയനുസരിച്ചുള്ള ഒരു കോളജ്’ എന്ന ആശയം ജോൺ മണറോയുടേതായിരുന്നു. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ വിപുലമായ ഒരു വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായിരുന്നുതാനും അത്. അത് സാക്ഷാൽക്കരിക്കുന്നതിന് സഹായകമായതാകട്ടെ, ബ്രിട്ടീഷ് റസിഡണ്ട്, തിരുവിതാംകൂർ ദിവാൻ എന്നീ ദ്വിതലങ്ങളിലായി അദ്ദേഹത്തിൽ കേന്ദ്രീകൃതമായിരുന്ന അധികാരവും ആ അധികാരത്തിന് തിരുവിതാംകൂർ രാജകീയ സർക്കാരിന്മേലുണ്ടായിരുന്ന സ്വാധീനവുമാണ്.

കേണൽ മൺറോ തിരുവിതാംകൂർ രാജകീയ സർക്കാരിന്റെയും മലങ്കര സുറിയാനി സഭയിലെ ഒഖു സുറിയാനി പണ്ഡിതനായിരുന്ന ഇട്ടൂപ്പു റമ്പാന്റെയും സഹായത്തോടെ ‘കോട്ടയം കോളജ്’ സ്‌ഥാപിക്കുന്ന പത്തൊമ്പതാം ശതകത്തിന്റെ രണ്ടാംദശകത്തിലും അതിനുമുമ്പുമായി ഇൻഡ്യയിലുണ്ടായിരുന്ന കോളജുകൾ ഇനിപ്പറയുന്നവയാണ്.

1. ഫോർട്ട് വില്യം കോലജ്, കൽക്കട്ട (1800 എ.ഡി)

2. കോട്ടയം കോളജ് (സി.എം.എസ്. സിറിയൻ കോളജ് – 1815 എ.ഡി)

3. ഹിന്ദു കോളജ്, കൽക്കട്ട (പിന്നീട് ഇത് പ്രസിഡൻസി കോളജ് എന്നറിയപ്പെട്ടു. – 1817 എ.ഡി)

4. സെറാമ്പൂർ കോളജ്, കൽക്കട്ട (1818 എ.ഡി)

5. സ്കോട്ട് ക്രിസ്ത്യൻ കോളജ്, നാഗർകോവിൽ, തിരുവിതാംകൂർ – 1819)

6. ബിഷപ്പ്സ് കോളജ്, കൽക്കട്ട (1820 എ.ഡി.)

ഇവയിൽ ആരംഭംകൊണ്ട് ആദ്യത്തേതായിരുന്ന ഫോർട്ട് വിദ്യം കോളജ് 1835–ൽ നിർത്തലാക്കി. ‘ഒരു കോളജ് സ്‌ഥാപിക്കുക’ എന്ന ആശയത്തിലേക്ക് കേണൽ മൺറോയെ എത്തിച്ച സാമൂഹിക സാഹചര്യം എന്തായിരുന്നു? (രാഷ്ട്രീ സാഹചര്യം മൺറോയിൽ കേന്ദ്രീകരിച്ച ദ്വിതല അധികാരമായിരുന്നു.)

തിരുവിതാംകൂർ – കൊച്ചി രാജ്യങ്ങളിൽ പ്രാചീനമായ ഒരു ക്രൈസ്തവസഭയും സമൂഹവുമുണ്ടെന്നുള്ള കാര്യം, തിരുവിതാംകൂറിലെത്തും മുമ്പേ കേണൽമൺറോ മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന റസിഡന്റ് മെക്കാളെ 1801–ൽ ഈ പ്രാചീന സഭയെക്കുറിച്ചു നടത്തിയ അന്വേഷണവും കണ്ടെത്തലുകളും ഈസ്റ്റ് ഇൻഡ്യാ കമ്പനിയിലെ സീനിയർ പാപ്ലെയ്നായിരുന്ന റിച്ചാർഡ് ഹാൾ കേർ, കൽക്കട്ടയിലെ ചാപ്ലെയ്നും പിന്നീട് കൽക്കട്ട ഫോർട്ട് വില്യം കോളജിന്റെ ഉപാധ്യക്ഷനുമായിരുന്ന ക്ലോഡിയസ് ബുക്കാനൻ എന്നിവർ ഇതേ ദിശയിൽ നടത്തിയ അന്വേഷണങ്ങൾ തുടങ്ങിയവയിൽ നിന്നാണ്, മൺറോ മലങ്കര സുറിയാനി ക്രൈസ്തവരെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞത്. ഇതിന്റെയൊക്കെ അടിസ്‌ഥാനത്തിൽ 1813–ൽ മൺറോ തിരുവിതാംകൂറിലെയും കൊച്ചിയിലെയും സുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹിക സ്‌ഥിതിയെക്കുറിച്ച് ഒരു അന്വേഷണം നടത്തി. ഇതിൽ നിന്ന് ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഫലം, അവർക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കേണ്ട തിന്റെ ആവശ്യകത അദ്ദേഹത്തിനു ബോധ്യപ്പെട്ടു എന്നുള്ളതായിരുന്നു. അതുകൊണ്ട് കോട്ടയത്ത് ഒരു കോളജ് സ്‌ഥാപിക്കുന്നതിന് അദ്ദേഹം തീരുമാനിച്ചു.

മൺറോ സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചു നടത്തിയ അന്വേഷണത്തിൽ, അവർ ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവരും സാമൂഹികമായി പിന്നാക്കാവസ്‌ഥയിലുള്ളവരും ഭൗതികമായി വിദ്യാവിഹീനരുമാണെന്നു മനസ്സിലാക്കി. ജനങ്ങളെയും സഭയെയും നയിക്കേണ്ട പുരോഹിതന്മാർക്ക് വിദ്യാഭ്യാസമുണ്ടിയിരുന്നില്ല. തന്നെയുമല്ല, സർക്കാർ ഉദ്യോഗങ്ങളിൽ നിയമിക്കപ്പെടുന്നതിനു തക്ക വിദ്യാഭ്യാസമുള്ളവർ സുറിയാനിസഭയിലുണ്ടായിരുന്നില്ല. ഇതിനെല്ലാമുള്ള പരിഹാരം വിദ്യാഭ്യാസ സൗകര്യമുണ്ടാകുക എന്നതാണ്. അതിന് ഒരു കോളജ് വേണം. ‘കോളജ്’ എന്നത് കൊളോണിയൻ ആധിനികതയുടെയും ആധുനിക പാശ്ചാത്യവിദ്യാഭ്യാസത്തിന്റെയും ഭാഗമായ ഒരു സങ്കൽപ്പനമാണ്. അത്തരം കാര്യങ്ങളുമായി സുപരിചിതത്വം സമ്മാനിച്ചിരുന്ന മൺറോ കോളജ് തുടങ്ങണമെന്നു നിശ്ചയിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ആധുനിക പാശ്ചാത്യ വിദ്യാഭ്യാസം തന്നെയായിരുന്നു.

‘സുറിയാനിക്കാർക്കുവേണ്ടി ഒരു കോളജ്’ എന്ന നിലയിലാണ് മൺറോ കോട്ടയം കോളജിന്റെ ആശയം രൂപപ്പെടുത്തിയതെങ്കിലും ഒരു പൊതുവിദ്യഭ്യാസ സ്‌ഥാപനം എന്ന നിലയിലാണ് കോളജ് തുടക്കം മുതലേ പ്രവർത്തിച്ചത്. സർക്കാരിെൻറ പിന്തുണയും സഹായവും ഇതിനു സഹായകമായിത്തീർന്നു.

സുറിയാനി ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു കോളജ് എന്ന ആവശ്യം മുൻനിർത്തിയാണ് കേണൽ മൺറോ കോളജ് സ്‌ഥിപക്കലിനെക്കുറിച്ച് ചിന്തിച്ചതെങ്കിലും തിരുവിതാംകൂറിൽ ഒരു ‘പൊതുവിദ്യാഭ്യാസ സ്‌ഥാപനം’ എന്ന ആശയത്തിലാണ് അദ്ദേഹം അതിനുള്ള പദ്ധതികൾ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ കോളജ് എന്നുള്ള തന്റെ ആശയത്തിന്റെ സാക്ഷാൽക്കാരത്തിന്റെ തുടക്കംമുതലേ അദ്ദേഹം തിരുവിതാംകൂർ സർക്കാരിന്റെ പങ്കാളിത്തം അതിൽ ഉറപ്പുവരുത്തി. കോട്ടയം കോളജിന് കരമൊഴിവായി സ്‌ഥലം അനുവദിച്ചുകൊണ്ട് റാണിയുടെ രാജകീയ നീട്ട് ലഭിക്കുന്നതിനുമുമ്പുതന്നെ കോളജിന്റെ നിർമ്മാണജോലികൾ നിർവ്വഹിക്കുന്നതിനാവശ്യമായ സ്‌ഥലം ഇട്ടൂപ്പുറമ്പാന് അളന്നുകൊടുക്കാൻ, മൺറോ തഹസിൽദാർക്ക് ഉത്തരവു നൽകി. (ബെഞ്ചമിൻ ബെയ്ലിക്ക് വീടും സ്കൂളും വെക്കുന്നതിനുള്ള സ്‌ഥലത്തിന്റെ കാര്യത്തിലും മൺറോ ഇപ്രകാരം മുൻകൂർ അനുമതി നൽകുകയാണു ചെയ്തത്.). പിന്നീട് മീനച്ചില്ലാറിന്റെ തീരത്ത്, ഗോവിന്ദപുരം കരയിൽ, കോളജ് നിർമ്മിച്ച പതിനാറ് ഏക്കർ സ്‌ഥലത്തിന്റെ നീട്ട്, കോളജിന്റെ ചുമതലക്കാരനായിരുന്ന ഇട്ടൂപ്പുറമ്പാന്റെ പേരിൽ നൽകുകയാണുണ്ടായത്. (പിൽക്കാലത്ത്, മൺറോയുടെ താൽപര്യപ്രകാരം തിരുവിതാംകൂർ മഹാറാണി കോളജിന്റെ നിത്യനിദാനച്ചെലവുകൾക്കായി വിസ്തൃതമായൊരു ഭൂപ്രദേശം കല്ലടയാറിന്റെ തീരത്തു ദാനം ചെയ്തപ്പോൾ, ആ സ്‌ഥലത്തിന്റെ രാജകീയ നീട്ട്, കോളജിന്റെ അപ്പോഴത്തെ ചുമതലക്കാരനായിരുന്ന ജോസഫ് ഫെന്നിന്റെ പേരിൽ നൽകിയതും ഇക്കൂടെ ചേർത്തു വായിക്കേണ്ടതാണ്). ‘കോട്ടയം കോളജ്’ തിരുവിതാംകൂറിലെ പൊതുവിദ്യാഭ്യാസ സ്‌ഥാപനമാകണമെന്നുള്ള മൺറോയുടെ കാഴ്ചപ്പാട്, 1818–ലെ സി.എം.എസ്. പ്രൊസീഡിങ്സ് ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: ‘’കി രീിിലഃശീി ംശവേ വേശെ ൃലരീൃറ ീള വലൃ ഒശഴവിലൈ’െ ഹശയലൃമഹശ്യേ, ശേ വെീൗഹറ യല െമേലേറ വേമേ വേല രീഹഹലഴല മേ രീ്യോ (ഇങട ഇീഹഹലഴല) ശെ ിീേ ൃലഴമൃറലറ യ്യ വലൃ ഏീ്ലൃിാലിേ മെ മ ലൊശിമൃ്യ ശൊുഹ്യ ളീൃ ുൃശലെേെ, യൗേ മെ മി ശിെശേേൗശേീി ളീൃ ഴലിലൃമഹ ലറൗരമശേീി, ളൃീാ ംവലൃല മി്യ റലാമിറെ ീള വേല െമേലേ ളീൃ ീളളശരലൃെ േീ ശേഹഹ മഹഹ റലുമൃോലിേെ ീള ശേെ ുൗയഹശര ലെൃ്ശരല മൃല േീ യല ാലേ.’’

‘പാശ്ചാത്യവിദ്യഭ്യാസ രീതിയിലുള്ള കോളജ്’ എന്ന തന്റെ ആദർശം സാക്ഷാൽക്കരിക്കണമെങ്കിൽ ഇംഗ്ലണ്ടിൽ നിന്ന് പാശ്ചാത്യവിദ്യഭ്യാസവുമായി പരിചയമുള്ളവർ എത്തി, കോളജിന്റെ സാരഥ്യം വഹിക്കണമെന്ന് മൺറോയ്ക്ക് നിശ്ചയമുണ്ടായിരുന്നു. കെട്ടിടനിർമ്മാണം തുടങ്ങിയപ്പോൾ തന്നെ, അതിനായി ചർച്ച് മിഷൻ സൊസൈറ്റിയുടെ സഹായം ലഭിക്കുന്നതിന് ഇംഗ്ലണ്ടിന് അദ്ദേഹം കത്ത് എഴുതി.


1814 ഫെബ്രുവരി 15–ന് കോട്ടയം കോളജിന്റെ അടിസ്‌ഥാനശില ഇടുകയും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

1814 നവംബർ 30–ന് സി.എം.എസിന്റെ ‘മദ്രാസ് കറസ്പോണ്ടിങ് കമ്മറ്റി’ രൂപികരിച്ചു. റവ. മാർമഡ്യുക് തോമ്പ്സൺ ആദ്യസെക്രട്ടറിയായി ഉടൻ തന്നെ, തന്റെ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, മൺറോ മാർമഡ്യുക് തോമ്പ്സണും കത്തെഴുതി. മൺറോയുടെ പദ്ധതി പ്രകാരം, സുറിയാനി സഭയെ പൊതുവിലും, കോളജിന്റെ പ്രവർത്തനങ്ങളെ സവിശേഷമായും സഹായിക്കുന്നതിന് സി.എം.എസിന്റെ ഒരു ‘സഹായമിഷൻ (ങശശൈീി ീള ഒലഹു) തിരുവിതാംകൂറിൽ, കോളജ് ആസ്‌ഥാനമായി തുടങ്ങുന്നതിന് ഇംഗ്ലണ്ടിലെ ഹോംകമ്മറ്റി സന്നദ്ധമായി, അതുപ്രകാരം ‘സഹായമിഷനി’ലെ ആദ്യ സി.എം.എസ്. മിഷനറിയായി തിരുവിതാംകൂർ, റസിഡണ്ട് കേണൽ മൺറോയുടെ തീരുമാനപ്രകാരം പ്രവർത്തിക്കുക എന്ന നരിദ്ദേശത്തോടെ തോമസ് നോർട്ടനെ ഇങ്ങോട്ട് അയച്ചു. 1816 മെയ് 8–ന് നോർട്ടൻ കൊച്ചിയിലെത്തി. എങ്കിലും ഇടയ്ക്കിടെ കോട്ടയം കോളജിലെത്തി മേലന്വേഷണം നടത്തിയതല്ലാതെ, മൺറോയുടെ താൽപര്യപ്രകാരം കോളജിൽ താമസിച്ച്, അതിന്റെ ഭരണപരമായ ചുമതലകൾ നോർട്ടൻ ഏറ്റെടുത്തില്ല.

ഇതിനിടയിൽ 1815 മാർച്ചിൽ കോളജിന്റെ കെട്ടിടനിർമ്മാണം മിക്കവാറും പൂർത്തിയായി. എഴുത്തുകുത്തുകൾ തീരുമാനങ്ങൾക്കും യാത്രയ്ക്കും മറ്റും അന്നു സ്വാഭാവികമായുണ്ടാക്കുന്ന കാലതാമസം മൂലം സി.എം.എസ് മിഷനറിമാർ എത്തിച്ചേരാൻ പിന്നെയും സമയമെടുത്തു. തന്മൂലം, കോളജിന്റെ പ്രവർത്തനം തൽക്കാലം തുടങ്ങാൻ മൺറോ നിർദ്ദേശിച്ചപ്രകാരം ഇട്ടൂപ്പ് റമ്പാൻ ഇരുപത്തിയഞ്ചോളം കുട്ടികളെ കൂട്ടി, സുറിയാനി പഠിപ്പിച്ചുതുടങ്ങി. അങ്ങനെകോട്ടയം കോളജിന്റെ പ്രവർത്തനം ഔദ്യോഗികമായി 1815 മാർച്ചിൽ ആരംഭിച്ചു. 1815 നവംബർ 24–ന് ഇട്ടൂപ്പ് റമ്പാൻ (പിന്നീട് പുലിക്കോട്ടിൽ ജോസഫ് മാർ ദീവനാസ്യോസ്) നിര്യാതനായി. അതിനെത്തുടർന്ന്, മൺറോയുടെ ഹിതമനുസരിച്ച്, തൊഴിലൂർ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാനായിരുന്ന ആഞ്ഞൂർ ഗീവറുഗീസ് മാർ ഫീലക്സിനോസ് മലങ്കര സുറിയാനി സഭയുടെയും കോട്ടയം കോളജിന്റെയും സാരഥ്യം ഏറ്റെടുത്തു! സഹായമിഷനിലെ’ രണ്ടാമതു മിഷനറിയായിരുന്ന ബെഞ്ചമിൻ ബെയ്ലി 1817 മാർച്ച് 25–ന് കോട്ടയം കോളജിലെത്തി, കോളജിന്റെ ഭരണച്ചുമതല ഏറ്റെടുത്തു. ഉടൻ തന്നെ അദ്ദേഹം കോളജിൽ ഇംഗ്ലീഷ് അധ്യാപനം ആരംഭിച്ചു; ആധുനിക വിദ്യാഭ്യാസക്രമത്തിന് അനുയോജ്യമായി വിവിധ ഭാഷകളും വിജ്‌ഞാന വിഷയങ്ങളും ഉൾപ്പെടുന്നഒരു പാഠക്രമം കോളജിൽ ആരംഭിക്കുകയും ചെയ്തു.

കോട്ടയം കോളജിന്റെ സ്‌ഥാപകനായ കേണൽ ജോൺ മൺറോ തിരുവാതാംകൂറിലെയും കൊച്ചിയിലെയും സേവനം അവസാനിപ്പിച്ചു പോകുന്നതുവരെ, കോളജിന്റെ രക്ഷാധികാരിത്വച്ചുമതല വഹിച്ചുകൊണ്ടുരുന്നു. കോളജിന്റെ പ്രവർത്തനത്തിനും വികസനത്തിനും സഹായിക്കുംവിധം ധാരാളം ഫണ്ടുകളും എൻഡോവ്മെന്റുകളും അദ്ദേഹം കണ്ടെത്തി.

കോട്ടയം കോളജിന്റെ പരിപോഷണവും വളർച്ചയും ഉറപ്പാക്കിയത്, മൺറോ തിരുവിതാംകൂറിലേക്കു ക്ഷണിച്ചുവരുത്തിയ സി.എം.എസ് അതിന്റെ മിഷനറിമാരുമാണ്. സി.എം.എസ്. തിരുവിതാംകൂറിൽ ഒരു സഹായമിഷൻ ആരംഭിച്ചതിന്റെ ഒരേയൊരു കാരണക്കാരൻ കേണൽ ജോൺ മൺറോ ആയിരുന്നു. മലങ്കര സുറിയാനി സഭയും സി.എം.എസ് പിന്നീട് രണ്ടു ദശാംബ്ദക്കാലം സഹകരിച്ചു പ്രവർത്തിച്ചു.

‘സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്രയോ ആഹ്ലാദകരം’’ എന്നു സങ്കീർത്തനക്കാരൻ പാടുന്നത് അനുസ്മരിച്ചുകൊണ്ട് പറയാം: സി.എം.എസി–ന്റെയും മലങ്കര സുറിയാനി സഭയുടെയും ‘സഹായ – സഹകരണദൗത്യം’ ക്രൈസ്തവ എക്യുമിനിക്കൽ ചരിത്രത്തിലെ അപൂർവ്വവം അവിസ്മരണീയവും യഥാർത്ഥ ക്രൈസ്തവികത ലോകത്തിനു സാക്ഷ്യപ്പെടുത്തുന്നതുമായ ഒരു അനുഭവമായിരുന്നു.

ക്രൈസ്തവ എക്യുമിനിക്കൽ ചരിത്രത്തിലെ സമാന്തരതകളില്ലാത്ത മഹാനുഭവമായ കോട്ടയം കോളജ് കേരളത്തിന്റെ സാമൂഹികപരിവർത്തനത്തിലും, അങ്ങനെ സാംസ്കാരിക ചരിത്രത്തിലും വലിയ വഴിത്തിരിവു സൃഷ്ടിച്ച ഒന്നായിത്തീർന്നു.

കേരളത്തിന്റെ നവോത്ഥാനത്തെയും നവോത്ഥാന നായകന്മാരെയുംകുറിച്ച് വിപുലമായ ചർച്ചകൾ നടക്കുന്നകാലമാണല്ലോ ഇത്. എന്തുകൊണ്ടോ ഒരു നൂറ്റാണ്ടിനിഷ്ടം നടന്ന സാമുദായിക പരിഷ്കരണ ശ്രമങ്ങളെയാണ് കേരളനവോത്ഥാനമായി ഇപ്പോൾ പരാമർശിച്ചുവരുന്നത്. കേരളചരിത്രത്തിൽ, അത്തരം പരിശ്രമങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്നുള്ള കാര്യത്തിൽ തർക്കമോ സംശയമോ ഇല്ല; ഉണ്ടാകേണ്ട കാര്യവുമില്ല. പക്ഷേ, കേരള നവോത്ഥാനത്തിന്റെ തുടക്കം കേരളത്തിന്റെ ആധുനികീകരണക്കിലാണ്. ആധുനികീകരണം എന്നാൽ ഫ്യൂഡൽ സാമൂഹിക വ്യവസ്‌ഥയിൽ നിന്ന് കേരളസമൂഹം മാറുകയും സാമൂഹിക പരിവർത്തനത്തിലൂടെ കേരള സമൂഹം ആധുനികമായിത്തീരുകയും ചെയ്ത പ്രക്രിയമാണ്. കേളത്തിന്റെ ആധുനികികരണത്തിന് കാരണമായിത്തീർന്നത് രണ്ടു സംഗതികളായിരുന്നു – ഒന്ന് ഒരു സാമൂഹിക പ്രക്രിയയും മറ്റൊന്ന് ഒരു സാങ്കേതിക വിദ്യയുമായിരുന്നു. സാമൂഹിക പ്രക്രിയ ആധുനിക വിദ്യാഭ്യാസവും സാങ്കേതിക വിദ്യ അച്ചടിയുമായിരുന്നു.

കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് കേണൽ മൺറോ സ്‌ഥാപിച്ച കോട്ടയം ആസ്‌ഥാനമായി ആരംഭിച്ച ‘സഹായ മിഷനിലൂടെ പ്രാവർത്തികമായ’ കേണൽ മൺറോയുടെ ത്രിതല പദ്ധതിയുടെ ഭാഗമായാണ് പള്ളികൾ തോറും പള്ളിക്കൂടങ്ങൾ ഉണ്ടായത്. കേരളത്തിലെ സാമ്പ്രാദയിക കളരിവിദ്യാഭ്യാസത്തിന്റെ സ്‌ഥാനത്ത് ആധുനിക പ്രാഥമിക വിദ്യാഭ്യാസം സ്‌ഥാപിക്കപ്പെട്ടതും സംഘടിപ്പിക്കപ്പെട്ടതും ‘സഹായമിഷന്റെ ഭാഗമായിരുന്ന ഹെന്റി ബേക്കർ സീനിയറിന്റെ പ്രവർത്തഫലമായി ആയിരുന്നു. അങ്ങനെ കോട്ടയം കോളജ് മുഖേന കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നതവിദ്യാഭ്യാസംവരെ ആധുനികീകരിക്കപ്പെട്ടു. ഈ ദിശയിൽ ആണ് പിന്നീട് കേരളത്തിന്റെ ആധുനികീകരണം മുന്നോട്ടു നീങ്ങിയത്. കേരള നവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും രണ്ടാംഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന സാമുദായിക പരിഷ്കരണകാലത്ത്, സമുദായ പരിഷ്ക്കർത്താക്കൾ ഒന്നൊഴിയാതെ മുമ്പോട്ടുവെച്ചത് ആധുനിക വിദ്യാഭ്യാസത്തിലൂടെ സമുദായാംഗങ്ങളുടെ പുരോഗതി എന്ന മുദ്രാവാക്യമായിരുന്നുവെന്നുള്ളതു ഓർമ്മിക്കാവുന്നതാണ്.

വിജ്‌ഞാവിസ്ഫോടനമാണ് കേരളസമൂഹത്തെ മാറ്റി മാറിക്കുന്നതിനും ആധുനികീകരിക്കുകന്നതിലും വലിയ പങ്കുവഹിച്ചത്. ആധുനിക വിദ്യാഭ്യാസം ഈ വിഷയത്തിൽ വളരെയേറെ സഹായിച്ചു. ബാക്കി കാര്യങ്ങൾ ചെയ്തുതീർത്തത് അച്ചടി എന്ന സാങ്കേതികവിദ്യയാണ്. അച്ചടി അതിന്റെ ദ്വിമുഖപ്രവർത്തനങ്ങളായ പുസ്തപ്രസാധനം പത്രമാസികാപ്രസിദ്ധീകരണം എന്നിവയിലൂടെ ആധുനിക വിജ്ഞാനത്തിന്റെ പ്രചണ്ഡവാതത്തെ കേരളസമൂഹത്തിലേക്കു പ്രവഹിപ്പിച്ചു. കേരളത്തിൽ മലയാളം അച്ചടിക്കും പുസ്തകപ്രസാധനത്തിനും ആരംഭം ഇട്ടതു ബെഞ്ചമിൻ ബെയിലിയാണെന്നു പറയുമ്പോൾ, സി.എം.എസി–ന്റെ കോട്ടയം കോളജിലെ ‘ട്രാൻസ്ലേഷൻ – പ്രിന്റിംങ്ങ് ഡിപ്പാർട്ട്മെന്റിന്റെ’ മേധാവിയായിരുന്നു കൊണ്ട് ബെയ്ലി നിർവ്വഹിച്ച പ്രവർത്തനങ്ങൾ കേരള സമൂഹത്തിലുണ്ടാക്കിയ ദൂരവ്യാപകമായ സ്വാധീനം എത്ര വലുതായിരുന്നുവെന്നാലോചിക്കുക. പരിഭാഷയിലൂടെയും പരിഭാഷയ്ക്കുവേണ്ടിയും രൂപപ്പെട്ട ‘കോട്ടയം കോളജ് ഗദ്യം’ ബെയ്ലി സ്‌ഥാപിച്ച സി.എം.എസ്. പ്രസ്സിലെ അച്ചടിയിലൂടെ മാനകീകരിക്കപ്പെട്ടതും ആധുനിക ഗദ്യമായി കേരളത്തിലേങ്ങെളമിങ്ങോളം പ്രചരിച്ചതും ഇനിയും നാം വേണ്ടതുപോലെ ഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്. ഇങ്ങനെ വിദ്യാഭ്യാസം തുടങ്ങി ഭാഷയുടെ വരെ ആധുനികീകരണത്തിന് ഇന്ത്യിലെ ആദ്യത്തെ ഈ ഉന്നതവിദ്യാഭ്യാസകേന്ദ്രം നിമിത്തമായിത്തീർന്നുവെന്നുള്ളത് ഏതു മലയാളിക്കും അഭിമാനകരമായ സംഗതിയാണ്.

<ശാഴ െൃര=/ളലമേൗൃല/്മൃവെശശബ2016മൗഴ09്യര2.ഷുഴ മഹശഴി=ഹലളേ>

<യ> ഡോ. ബാബു ചെറിയാൻ

useful_links
story
article
poem
Book