Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ്‍ പോൾ

തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു. കൊച്ചിഭാഗത്ത് അരങ്ങിലെ വാർപ്പുമട്ടങ്ങൾക്കായിരുന്നു വളക്കൂറ്. ഒറ്റയ്ക്കും തെറ്റയ്ക്കും പരീക്ഷണങ്ങൾ കാണാമായിരുന്നു എങ്കിലും അവ വ്യാപകമായിരുന്നില്ല. കാവാലം ആട്ടപ്രകാരങ്ങൾ അപൂർവ്വമായേ നഗരം തീണ്ടാനെത്തിയിരുന്നുള്ളൂ. എങ്ങനെയോ അവയൊന്നും കാണാനായതുമില്ല.

പക്ഷേ, തനതുവിരുദ്ധപക്ഷത്തിന്‍റെ നിന്ദാസൂക്തങ്ങൾ നാടകക്കാറ്റിൽ സജീവമായിരുന്നു. ന്ധഅഭിനവതെയ്യ’ മെന്ന പരിഹാസവിശേഷണത്തിനായിരുന്നു പ്രചാരം കൂടുതലും.

അങ്ങനെ നിന്ദിക്കേണ്ട ഒന്നല്ല കാവാലംവഴി എന്നും നാടകത്തെ അങ്ങനെയും കാണാമെന്നും സമീപനവഴിയേക്കാൾ പ്രസക്തം പൊരുൾമാത്രയും അതു പകരുന്നതിലെ ദൃശ്യവേപനവുമാണെന്നുമുള്ള പുനർവിചാരം മനസ്സിൽ പാകിത്തന്നത് എം.കെ. സാനുമാസ്റ്ററാണ്.

തിരുവനന്തപുരത്തുവച്ചാണ് ആദ്യദർശനസന്ദർഭം ഒത്തുവന്നത്. പൂർണ്ണമായും സ്വീകരിക്കാനായില്ല എന്ന സത്യം മറച്ചുവയ്ക്കുന്നില്ല; എന്നാലൊട്ടു തള്ളിക്കളയുവാൻ മനസ്സ് തയ്യാറായതുമില്ല. നാടകത്തെക്കുറിച്ചുള്ള പൂർവ്വാർജിതസങ്കല്പം ഒരു കാവാലത്തിനുവേണ്ടി പൊളിച്ചെഴുതുവാനുള്ള വൈമുഖ്യവും ഉൾച്ചേർക്കലിനു വഴിമുടക്കിയിരുന്നിരിക്കണം. എന്നാലും ന്ധഈടും കൂറും’ തുടങ്ങിയ പദങ്ങൾ നാടകത്തട്ടിനോടു ചേർത്തു നടാടെ (ഞാൻ) കേട്ടപ്പോഴുള്ള വിസ്മയം അതിനെ മറികടന്നും മനസ്സിൽ ബാക്കി കിടന്നിരുന്നു.

അതിനൊരു തുടർപർവ്വമുണ്ടായത് നടൻ ഗോപിയോടൊത്തുള്ള സഹവർത്തിത്വത്തിലൂടെയാണ്. ഗോപിയേക്കാൾ മുൻപേ ചങ്ങാതിയായതു നെടുമുടി വേണുവാണ്. വേണുവും ഭരതനുമൊത്തുള്ള സൊറവട്ടങ്ങളിൽ പലകുറി കാവാലംതുടി ഇടചേർന്നിരുന്നു; ന്ധആരവ’ത്തിലെയും ന്ധരതിനിർവേദ’ത്തിലെയും പാട്ടുകൾ അലയടിച്ചിരുന്നു. ന്ധധിംദിലക്ക തിരുമല ഗണപതി...’ തൊട്ടേ വരികൾ ശ്രദ്ധിച്ചുപോന്നു. ന്ധപൂവാങ്കുറിഞ്ഞി’യും ന്ധഓലഞ്ഞാലി’ യും പാകത്തിനു വിളന്പിയുള്ള കാവാലത്തിന്‍റെ തിരുനട ശ്രദ്ധിച്ചുമിരുന്നു. ഞാൻ കൂടി ഭാഗഭാക്കായ ന്ധവിടപറയുംമുന്പേ’ യിൽ കാവാലമായിരുന്നു ന്ധഉല്ലലലല്ലല’ പാടാനെത്തിയത്. ക്രൈസ്തവസംസ്കൃതിയുടെ വിലാപസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ന്ധഅനന്തസ്നേഹത്തിൻ പനിനീർവെഞ്ചരിപ്പു’മായി കവിയെത്തിയപ്പോൾ ന്ധതനതി’ നിപ്പുറവും പാടവത്തിനു ലുബ്ധില്ലെന്നും ബോദ്ധ്യമായിരുന്നു ന്ധആ ചിത്രത്തിന്‍റെ കന്പോസിംഗ് വേളകളിൽ ഞാനുണ്ടായിരുന്നില്ല; പക്ഷേ, ന്ധഇളക്കങ്ങ’ളുടെ പാട്ടുപുരയിൽ തൃശൂർ ന്ധരാമനിലയ’ തൊടിയിൽ കാവാലവും എംബി ശ്രീനിവാസനും അടയിരുന്നപ്പോൾ സാക്ഷിയായി. അതിലൊരു പാട്ടിൽ ന്ധറിഥമിട്ട ചിരിമാസചിത്തം’ എന്ന പ്രയോഗം അന്പരപ്പിച്ചു. പുരികം ചുളിയുന്നതുകണ്ട് ചോദിക്കാതെ തന്നെ കവി വിശദീകരിച്ചു.

“ഞവ്യവോ എന്നു സായ്പ് പറയില്ലേ. അതുതന്നെ റിഥം.’’

ആംഗലപദം നറുനാടൻ മലയാളപ്പാട്ടിലോ എന്ന് ആശങ്കപ്പെടുന്പോൾ കവി പറഞ്ഞാണറിഞ്ഞത് ഞവ്യവോ സായ്പ് സംസ്കൃതത്തിൽനിന്നു കടംവാങ്ങിയതാണെന്ന്!

ന്ധന്ധഎങ്ങാണ്ടു കിടക്കുന്ന സായ്പിനു തേടിയെടുക്കാമെങ്കിൽ സംസ്കൃതത്തറവാടിന്‍റെ ഇറാന്പലിൽ കുടിപാർക്കുന്ന മലയാളത്തിനെന്തേ വയ്യാ!’’

അന്നു തൊട്ടു പിന്നെ എന്നും കാവാലവുമായുള്ള ഓരോ മുഖാമുഖവും പുതിയ പാഠങ്ങളുടെ ശേഖരത്തിനു കനം നേടിത്തന്നു.

കാണുംമുൻപേ, ചൊല്ലും ചുവടും കൊട്ടും മുഴക്കി, ധുംധുടിഭേരിയിൽ കേൾവിസങ്കല്പത്തിൽ ആടിത്തിമിർത്തിരുന്ന കാവാലത്തെക്കുറിച്ചുണ്ടായിരുന്ന സങ്കല്പം നേർക്കാഴ്ചയിൽ, ഇടപഴകലറിവിൽ തകിടം മറിഞ്ഞു. ഒരു ഭീകരൻ, അടുക്കാൻ സൂക്ഷിക്കണം എന്ന ഭീതി മഞ്ഞുപോലുരുകി.

ശൈശവനൈർമ്മല്യം ഇറ്റി ബാക്കിനിൽക്കുന്ന മുഖഭാഷ. ഏതു നിലയിലേക്കും ദിശയിലേക്കും നീട്ടിയും കുറുക്കിയും മുഖമെത്തിക്കുന്ന ഒട്ടകപ്പക്ഷിയുടെയത്ര ഇലാസ്റ്റിസിറ്റിയുള്ള കഴുത്ത്. ആസ്വദിച്ചിരുന്നു കഥപറയുന്പോൾ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും നിലത്തൂന്നി പൃഷ്ഠമടക്കം ശരീരം പൊന്തിച്ചു സ്വയം ഉൗഞ്ഞാലായി അതിൽ ആയത്തിൽ ആടുന്ന ഫ്ളെക്സിബിളിറ്റിയുടെ പരമമായ ഉടൽവഴക്കം. ഇടയ്ക്കൊരു സന്ദേഹമുണർത്തുവാൻ നാവും മനവും തരിച്ചാൽ അതിനിടയിലും ഇരിപ്പും നിലയും അതിലെ ആട്ടവും വിടാതെ കഴുത്തു നീണ്ടു നമ്മുടെ മുഖത്തോടു മുഖം വന്നു കാര്യമുണർത്തി പ്രശ്നോത്തരി തീർത്തു മടങ്ങുന്ന പ്രതിമട്ടം. നേർത്ത തിളക്കങ്ങൾ കേൾവിമാത്രയിൽ മിന്നായമായി തിളങ്ങുന്ന കണ്ണുകൾ, മുറുക്കാൻ ചുവപ്പു തെളിച്ചു കാട്ടി തൊണ്ണവിളന്പിൽ വിടരുന്ന കൊച്ചുകുഞ്ഞിന്‍റെ തേൻചിരി. ദുഃഖസന്ദർഭങ്ങളിൽ പിണങ്ങിയാലെന്നോണം മുഖത്തു നിഴൽവീണ് കലന്പി കലങ്ങി ഇടം തിരിഞ്ഞു മുകളിലേക്കോ കുത്തനെ താഴേക്കോ വെട്ടിയിട്ടതുപോലെ ഒടിഞ്ഞുനിവരുകയോ വീഴുകയോ ചെയ്യുന്ന മുഖം കഴുത്തിൽനിന്ന് എഴുന്നും ഞാന്നും...

സന്ധിഘട്ടങ്ങളിൽ സാന്ത്വനം തേടുവാൻമാത്രം അടുപ്പം പരസ്പരം ഉണ്ടായപ്പോഴും ഞങ്ങൾക്കിടയിൽ അന്യോന്യത്തിൽ നാടകം കടന്നുവന്നില്ല. എണ്ണിയാൽ തീരാത്തത്ര രാപകലുകളുടെ വെടിവട്ടപർവ്വങ്ങൾ നെടുമുടിക്കാരനുമൊത്തു താണ്ടിയതിലെങ്ങും ന്ധതനതുപെരുമ’ എഴുന്നള്ളിയില്ല. വിളന്പിയില്ല. ചോദിച്ചുമില്ല. പരുക്കനും, ഉൾവലിയലിൽ കുപ്രസിദ്ധി വേണ്ടുവോളം സ്വന്തമാക്കിയവനുമായ ഗോപിയാണ് ന്ധആലോല’ത്തിന്‍റെയും ന്ധപാളങ്ങളു’ടെയും ചിത്രീകരണനാളുകളിൽ അതിർത്തിവേലി എടുത്തുമാറ്റിയത്.

കണ്ടറിവുകൾക്കപ്പുറത്ത് ചെയ്വനയിൽ കാവാലംധാരയിലേക്കു ഗോപി പെയ്തിറങ്ങുന്നത് ന്ധദൈവത്താർ’ തൊട്ടായിരുന്നു ചിറയിൻകീഴിലെ കാളിയൂട്ടു കണ്ട് ഭദ്രകാളിതുള്ളലിനു മനം തുടിചേർന്നുവന്ന തന്‍റെ ഉള്ളിൽനിന്നും വെളിച്ചപ്പാടിനെ ആവാഹിച്ചു പുറത്തെടുത്ത് ചുരമാന്തി അരങ്ങിൽ പ്രകാശിപ്പിച്ച കാവാലം അന്നു മനസ്സിലെഴുതി കൈമാറിയ അടിസ്ഥാനപാഠം ഗോപി അയവിറക്കി.

ന്ധന്ധകലയെന്നതു പൈതൃകവും പാരന്പര്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.’’

പൂർവ്വസൂരികളും സമകാലികരും തെളിച്ച നാടകപ്പാതയിൽനിന്നു പ്രകടമായ വ്യതിയാനമായിരിക്കേതന്നെ കാവാലംരീതി അതിന്‍റെ തുടർച്ച കൂടിയാകുന്നത് ആ നാടകസങ്കല്പത്തിന്‍റെ അടിസ്ഥാനപ്രചോദനവും താളധാരയും നമ്മുടെ പാരന്പര്യത്തിലും അനുഷ്ഠാനങ്ങളടക്കമുള്ള പൈതൃകത്തിലും അധിഷ്ഠിതമായതുകൊണ്ടാണ്. ഗോപി പറഞ്ഞു:

ന്ധന്ധ...കാവാലത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഈ വഴിക്കുതന്നെയാണ്. അതൊരു താളലയമായി രൂപപ്പെടുകയായിരുന്നു. അങ്ങനെ അടയാളപ്പെടുത്തുവാൻ നമുക്കിടയിൽ ആദ്യമായൊരാളുണ്ടായതു കാവാലമാണ്. പ്രമേയത്തിലും സങ്കേതത്തിലും ജി. ശങ്കരപ്പിള്ളയടക്കമുള്ളവർ പുതിയ വഴികൾ തേടിക്കൊണ്ടിരുന്നപ്പോൾ, അതേ സരണിയിൽ അവരിലൊരാളായി അന്വേഷണം തുടർന്നുകൊണ്ടുതന്നെ പാരന്പര്യചിട്ടകളുടെ പൈതൃകത്തുടിതാളത്തിൽ ആ നാടകധാരയെ സംക്രമിപ്പിച്ചു തെളിച്ചെടുത്തുവെന്നതാണ് അക്കൂട്ടത്തിൽ കാവാലത്തെ വേറിട്ടുനിറുത്തുന്ന അധികതലം. ആചാര്യ·ാരുടെ നാടകച്ചാലുകളെ അദ്ദേഹം അനുയാത്ര ചെയ്തു. ഭാസനും കാളിദാസനുമടക്കമുള്ള ഗുരുക്ക·ാർ തെളിച്ച വെളിച്ചം അനുഗ്രഹമായി നെറുകയിൽ പേറി. അവയെ നാടകതലത്തിൽ പുനഃസൃഷ്ടിക്കുന്പോൾ ആ വ്യാഖ്യാനങ്ങളിൽ പുതിയൊരു ഭാവുകത്വം വിളക്കിച്ചേർക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവയിൽ പ്രേക്ഷകന് അനുഭവവേദ്യമായ ആ നവഭാവുകത്വംതന്നെയാണ് ഈ നാടകസന്പ്രദായത്തിൽ തനിമയായി തെളിഞ്ഞതും...

.... ചായക്കൂട്ടുകളിൽ കാവാലം ഒരിക്കലും പിശുക്കു കാണിച്ചിട്ടില്ല. രൗദ്രക്രൗര്യക്രുദ്ധഭാവങ്ങൾക്കു കടുത്തനിറം തന്നെ ചാർത്തി. ആ കടുപ്പം താളത്തിലും സംക്രമിപ്പിച്ച് ആരോഹണാവരോഹണങ്ങളിലൂടെ പ്രേക്ഷകമനസ്സിനെ പരിപാകപ്പെടുത്തി. അതോടെ പിന്നെ ഒരു ട്രാൻസിലെന്നോണം മുറുകുന്ന താളത്തിന്‍റെ ചടുലതയിൽ കാഴ്ചക്കാർ നാടകത്തിന്‍റെ നിർവൃതിതലത്തിലേക്കു സ്വയം ഉയർത്തപ്പെടുകയാണ്...

ന്ധന്ധ...നാടകത്തിന്‍റെ അതിശയപ്രാപ്തിയും അപൂർവ്വവ്യാപ്തിയും വെളിപ്പെടുത്തിക്കൊണ്ട് ഈ മാധ്യമം എല്ലാ നല്ല കലകളുടെയും കൂട്ടത്തിൽ ഒരനുഷ്ഠാനത്തിന്‍റെ ഉയർന്ന തലങ്ങളിലെത്തിപ്പെടുകയാണ്. ഇതിന്‍റെ ഫലമായി ഇതൊരു പുതിയ ഉണർവ്വായി മാറുന്നു. അതുകൊണ്ടാണ് ന്ധദൈവത്താറും’ ന്ധഅവനവൻ കടന്പ’യും ന്ധഒറ്റയാനും’ ന്ധകരിങ്കുട്ടി’യുമെല്ലാം അനുഭവസാക്ഷാത്കാരതലത്തിൽ ഓരോ പുതിയ അവതരണവും പുതിയ പുതിയ പൊരുളുകൾ പകർന്നു പകുത്തുതരുന്ന പുതിയ പുതിയ വ്യാഖ്യാനങ്ങളും അതിനാൽത്തന്നെ പുതിയ വിസ്മയങ്ങളുമായി മാറിയത്, ഓരോ നാടകങ്ങളും പുതിയ പാഠങ്ങളായിക്കൂടി പ്രേക്ഷകനെ, ആസ്വാദകനെ ഗൗരവപൂർണ്ണമായ പഠനത്തിനും വിചിന്തനത്തിനും പ്രേരിപ്പിക്കുകയും പ്രാപ്തനാക്കുകയും ചെയ്തത്.

ന്ധന്ധ...കാഴ്ചമാത്ര പകർന്നുതരുന്ന അനുഭൂതിദായകമായ സാക്ഷാത്കാരം നിലനിറുത്തിക്കൊണ്ടുതന്നെ ഇതു സാധിക്കുന്നു എന്നതാണ് ഈ നാടകങ്ങളുടെ പ്രത്യേകത. കാണുന്പോൾ ഒരപൂർവ്വമായ അനുഭവമാകുന്ന നാടകങ്ങൾ കാഴ്ചയ്ക്കപ്പുറവും പ്രേക്ഷകന്‍റെ മനസ്സിൽ തുടരുന്നു....

ന്ധന്ധ.... പരീക്ഷണനാടകങ്ങൾ ബുദ്ധിപരമായ ഒരു വ്യായാമമാവശ്യപ്പെട്ടുകൊണ്ടാണ് പ്രേക്ഷകന്‍റെ പങ്കാളിത്തത്തെ തേടുന്നത്. വൈകാരികമായ ഒരകൽച്ച ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു. കാവാലത്തിന്‍റെ നാടകങ്ങൾ അത്തരമൊരു വ്യായാമത്തിനു പ്രേക്ഷകനെ പ്രേരിപ്പിക്കുന്നില്ല. അവ സംവദിക്കുന്നതു പ്രേക്ഷകന്‍റെ ഹൃദയത്തോടു തന്നെയാണ്. വാക്കിലൂടെയും ചൊല്ലിലൂടെയും കാഴ്ചയിലൂടെയും നാടകം അവന്‍റെ സിരകളിലെ ജീനുകളിൽ ഉറങ്ങിക്കിടന്ന പൂർവ്വകാലസംസ്കൃതിയുടെ തുടിതാളങ്ങളെ സചേതനമാക്കി അവനെ പാരന്പര്യത്തിന്‍റെ തുടർച്ചയിലെ ഇന്നിന്‍റെ കണ്ണിയാകാൻ സജ്ജനാക്കുകയാണ്...

ന്ധന്ധ.... ഇവിടെ സ്വീകർത്താവ് അവൻപോലുമറിയാതെ വാഹകനും വ്യാഖ്യാതാവുമാകുന്ന അത്യുന്നതമായ ഒരു നാടകസംസ്കാരം രൂപമെടുക്കുന്നുണ്ട്. ആസ്വാദനം പ്രത്യക്ഷമനനചിന്തയുടെ ഭാരമില്ലാതെ അനുഭവവും സ്വാഭാവികമായ പുനർകാഴ്ചയും അതിലൂടെ വ്യാഖ്യാനവുമായി മാറുകയാണ്. നാടകത്തെ നാടകത്തോടു കൂടുതലടുപ്പിക്കുകയാണ് ഈ പ്രക്രിയ. ഇവിടെ നാടകവും പ്രേക്ഷകനും രംഗപൂജയിലെ പങ്കാളികളാകുന്നു. ആവിഷ്കർത്താവിൽനിന്നു സ്വീകർത്താവിലേക്ക് അകലങ്ങളില്ലാതാകുന്നു...

ഈ പാശ്ചാത്യപൗരസ്ത്യഭേദമില്ലാതെ എക്കാലത്തും നാടകകലയ്ക്കു മറ്റേത് ഉദാത്തകലയ്ക്കുമെന്നതുപോലെ കൈവരിക്കാൻ കഴിയുന്ന ഏറ്റവും അഭികാമ്യവും അഭിലഷണീയവും അനുകൂലവും ആരോഗ്യകരവും ക്രിയാത്മകവുമായ ഒരു തലമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്; കുറഞ്ഞപക്ഷം സൃഷ്ടിക്കപ്പെടുവാൻ തുടങ്ങുന്നതെന്നു ഗോപി വിശ്വസിക്കുന്നു.

പിന്നീട് ചലച്ചിത്രത്തിരക്കുകൾക്കിടയിൽ ഒഴിവുണ്ടാക്കി ഗോപി കാവാലത്തിന്‍റെ ഒറ്റയാൻ നാടകത്തിന്‍റെ ഭാഗമാകുവാനെത്തിയപ്പോൾ റിഹേഴ്സൽക്യാന്പിൽ ചങ്ങാതി പവിത്രനോടൊപ്പം ഞാനെത്തിനോക്കി. ദത്തശ്രദ്ധരായി റിഹേഴ്സൽ കാണാൻ അവിടെ അയ്യപ്പപ്പണിക്കരെയും കൂട്ടത്തിൽ പിന്നീടു കേന്ദ്രമന്ത്രിയും ഗവർണ്ണറുമൊക്കെയായ നൂറുൾഹസ്സനെയും കണ്ടു; മുറുക്കാൻചെല്ലത്തിനും അഭിനേതാക്കളുടെ ചൊല്ലിയാട്ടത്തിനുമിടയിലൂടെ ഞെളിഞ്ഞും നിവർന്നും കൂനിയും എഴുന്നും ദ്രുതചുവടുകളോടെ കാവാലത്തെയും.

പഠിക്കാത്ത പാഠം പഠിക്കാനാകുമോ എന്നു സന്ദേഹപ്പെട്ട വിദ്യാർത്ഥിയായിരുന്നു അവിടെ ഞാൻ. ആ സന്ദേഹം പിന്നീട് എറണാകുളത്തെ ചങ്ങന്പുഴപ്പാർക്കിലെ നാടകമരച്ചുവട്ടിൽ നെടുമുടിവേണു കച്ചകെട്ടി കുരുത്തോല ഞാത്തി കാവാലവടിവിൽ തൽപ്രത്യക്ഷത്തിൽ ചൊല്ലിയാടുന്പോഴും ബാക്കി തികട്ടി. അതെനിക്കുമാത്രമല്ലെന്നുമറിയുന്നു. പഴമയെ അപ്പാടെ പകർത്തി കണ്ടു പഴകിയ ഇന്ദ്രിയങ്ങൾക്കു പഴമയിലെ താളപ്പൊരുൾതുടിയെ ഇന്നിന്‍റെ തട്ടിലെ ഭേരിയാക്കുന്നതിലെ വിരുതും അതു തീർക്കുന്ന വിഭ്രമങ്ങളും ഇപ്പോഴും അന്പരപ്പു സൃഷ്ടിക്കുന്നു. ചിലപ്പോൾ പൊളിച്ചെഴുത്തുകളുടെ ചര്യായാനത്തിലെ അരിഷ്ടതകളാവാം ഈ ദുർഘടങ്ങൾ. കാവാലം സമയതീരത്തിനപ്പുറത്തെ തട്ടകത്തിന്‍റെ ചേങ്ങിലത്താളത്തിനു ചുവടുവച്ചു മാറുന്പോൾ ഓർമ്മയിലെ ന്ധകാവാലം കാല’ ത്തിനുള്ള വും വിശുദ്ധമായ നൈവേദ്യാർപ്പണം സത്യസന്ധമായ ഈ ഏറ്റുപറച്ചിലാവട്ടെ. സ്വസ്തി!


സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി. ചെറിയാൻ)
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ് പ്രായമുള്ള തന്‍റെ ഏക മകൻ . ഇന്‍റൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും ശ്വസിക്കുവാൻ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ
ആവേശങ്ങൾക്ക് അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ന്യൂജഴ്‌സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളിൽ പലർക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ (കാരൂർ സോമൻ)
മലയാള സാഹിത്യചലച്ചിത്രത്തിലെ വർണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളി
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം
മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്
ബൈഡന്‍റെ തിളക്കമാർന്ന വിജയം, പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു (പി.പി ചെറിയാൻ)
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. നാലു വർഷത്
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
വളരെ വാശിയേറിയ ഈ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, അമേരിക്കൻ മലയാളികളുടെ വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധത ഇത്തവണ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണാത്ത ഒരു നയം ഇത്തവണ രണ്ടു
ബൈഡൻ വരും "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ഡാളസ് : നവംബർ മൂന്നിലെ അമേരിക്കൻ പൊതു തെരഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതി
"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തർഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായ
കൊച്ചമ്പ്രാട്ടി - ഏകാന്തതകളെ ഈറനണിയിച്ച നോവൽ
ചില കഥകളും ,നോവലുകളും,രചനകളും ഒക്കെ വായനക്കാർക്കു അവിസ്മരണീയമായ ചില നിമിഷങ്ങളും,ഓർമ്മകളും,ഒക്കെ സമ്മാനിയ്ക്കാറുണ്ട്.അങ്ങിനെ ഒരു മികച്ച നോവൽ കഴിഞ്ഞ ദിവസങ്ങളിൽ വായിയ്കുക ഉണ്ടായി. ജനാധിപത്യ കേരളത്തിലെ സാ
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍
ഓര്‍മ്മക്കുറിപ്പ് ഭാഗം 2

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങ
പി.എൻ.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം
കാരൂർ സോമൻ, ലണ്ടൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്‌മ "ആധുനികതയും വായനയും" എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്പോടെയാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമ
പ്രവാസികൾ പരിഹാസ കഥാപാത്രങ്ങളല്ല
കാരൂർ സോമൻ, ലണ്ടൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ. അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ട
ബ്രിട്ടനിലും കോവിഡിന്റെ വിളയാട്ടം (കാരൂർ സോമൻ, ലണ്ടൻ)
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക
'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അ
വിശുദ്ധിയിൽ വിടർന്ന പൂവ്
ഡോ. ജോർജ് ഓണക്കൂർ

മദർതെരേസയെ ഞാൻ കണ്ടിട്ടുണ്ട്. ആ വിശുദ്ധകരങ്ങളിൽ സ്പർശിച്ച് ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മദറിന്‍റെ കേരളസന്ദർശനവേളകളിൽ ആയിരുന്നു. ജീവിക്കുന്ന പുണ്യവതി എന്നു പ്ര
ലണ്ടൻ കത്തീഡ്രലിലൂടെ....
സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നിൽക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോൾ കത്തീഡ്രൽ. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാ
തലവരയെ തോല്പിക്കാൻ
ഡോ. കെ. ബാബു ജോസഫ്

"വിധി’യിലുള്ള വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. ന്ധവിധിച്ചതേ വരൂ’ എന്നു പറയുന്പോൾ, വിധിയാളനായി ദൈവത്തെയാണു സൂചിപ്പിക്കുന്നത്. ഈശ്വരവിശ്വാസികളല്ലാത്ത ചിലർപോലും
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം (Theories are grey, but life is green) എന്ന ചൊല്ല് ഉദ്ധരിച്ച് മേനി കൊള്ളുന്നവർ അനേകരുണ്ട്. ജീവിതവും അതു
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ

റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം തുടങ്ങിവച്ച കാലത്ത് കമ്മ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സി
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു പെയ്തിറങ്ങിയത്. നേരം പകലായിരുന്നിട്ടും ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചേ യാത്ര തുടരാനാകൂ എന്നായി. കോട കനത്
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻ

ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്‌ഥാപിക്കപ്പെട്ടത് 1857–ൽ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി. ഒന്നാം സ്വാതന്
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴി<യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പതു ദശകങ്ങളും അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചിട്ടു പന്ത്രണ്ടു ദശകങ്ങളും പിന്നിട്ടുകഴിഞ്ഞിരിക്ക
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇന്ന് ഇരിക
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് <യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീഹീലൈൗാ) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലു
ഒന്നാംവർഷം
<യ> അനുഭവങ്ങൾ/ഡി. ബാബുപോൾ<യൃ><യൃ>സിവിൽ സർവ്വീസ് ഫലം വന്ന ഈ നാളുകളിൽ എന്റെ സ്മരണയിൽ തെളിയുന്നത് ഞാൻ ഇത്തരം നാളുകളിലൂടെ കടന്നുപോയതാണ്. <യൃ><യൃ>1964 ഏപ്രിൽ 4 ന് പരീക്ഷാഫലം വന്നു. അന്ന് ഇന്നത്തെ പ്രാധ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.