Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
ലണ്ടൻ കത്തീഡ്രലിലൂടെ....
സുന്ദരിയായ തെംസ് നദിയുടെ പരിലാളനമേറ്റു നിൽക്കുന്ന മനോഹരമായ ദേവാലയമാണ് സെന്‍റ് പോൾ കത്തീഡ്രൽ. ഇതിന് ഇപ്പോഴും ഒരു പൗരാണിക ഭാവവും പ്രൗഢിയുമുണ്ട്. ഈ നഗരത്തിന്‍റെ ചരിത്രം സ്പന്ദിക്കുന്ന ദേവാലയമാണിത്. രാജ്യത്തെന്പാടും ഇതുപോലുള്ള ചരിത്ര നിർമിതികൾ കാണാനാവും. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യ കാലത്ത് നിർമ്മിച്ച ഈ പള്ളി അക്കാലത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടനിർമ്മിതികളിൽ ഒന്നായിരുന്നു. രാജകുടുംബവുമായി ബന്ധപ്പെട്ടവരുടെ മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയവ ഇവിടെയായിരുന്നു നടന്നത്. ഡയാനയുടേയും പ്രിൻസ് രാജകുമാരന്േ‍റയും വിവാഹം ഇവിടെ വച്ചായിരുന്നു. ലുഡ്ഗേറ്റ് ഹിൽ എന്ന ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ക്രിസ്റ്റഫർ റെൻ എന്ന ശില്പി 16751710 കാലഘട്ടത്തിൽ നിർമ്മിച്ച 365 അടി ഉയരമുള്ള കത്തീഡ്രൽ. ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ലണ്ടൻ ബിഷപ്പിന്‍റ ആസ്ഥാനം. ഇവിടെവച്ചാണു ബ്രിട്ടീഷ് രാജകുമാരനായിരുന്ന ചാൾസിന്‍റെയും ഡയാനയുടെയും വിവാഹം നടന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ഏറെ അടുത്തു ബന്ധമുള്ള കത്തീഡ്രൽ ആണിത്. നെൽസൻ, വെല്ലിംഗ്ടൻ, ചർച്ചിൽ, താച്ചർ എന്നിവരൊക്കെ ഇവിടെയാണ് അന്ത്യവിശ്രമംകൊള്ളുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ അവസാനിപ്പിച്ചശേഷം ഇവിടെയാണ് എല്ലാവരുംകൂടി സമാധാനപ്രാർത്ഥന നടത്തിയത്. മണിക്കൂറുകൾ തോറും പ്രാർത്ഥന നടക്കുന്ന അത്യന്തം തിരക്കേറിയ ഒരു പള്ളിയാണിത്. ആംഗ്ലിക്കൻ സഭയുടെ ഈ ദേവാലയം മുൻപ് ഡയാനദേവിയുടെ ക്ഷേത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്.

പള്ളിയുടെ നിലത്തു ഗ്രില്ലിട്ട ഒരു വലിയ ഓട്ടയുണ്ട്. അതിലൂടെ താഴെ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ ഉണ്ടാക്കുന്ന സ്വാദേറിയ വിഭവങ്ങളുടെ ഗന്ധം വരെ മൂക്കിലേക്കടിച്ചുകയറും. ഒരു തരം കൂട്ടു കച്ചവടം! താഴേക്കിറങ്ങുന്നവർ മിക്കവരും ആ ഹോട്ടലിലും കയറും. അവിടെയും പുരാതനമായ പല പ്രതിമകളും കലാശേഖരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. സാൽവേഷൻ ആർമിയുടെ (ഒരു ക്രിസ്ത്യൻ സന്നദ്ധസംഘടന) ആസ്ഥാനവും ഇവിടെ കാണാം. അവിടവിടെയായി വളരെ ഭംഗിയുള്ള ചില മാർബിൾ പ്രതിമകൾ കണാം. ഡോമിന്‍റെ ഉള്ളിലുള്ള ബാൽക്കണിയും ആകർഷകം. ഇവിടെയെത്താൻ വളരെ ഇടുങ്ങിയ ഒരു പിരിയൻ കോവേണി കയറണം. വളരെ ബുദ്ധി മുട്ടിയാലേ അവിടെ എത്താനാവൂ. പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ, കണ്ണിനു കുളിർമ നൽകുന്ന, പ്രതിഭാധനരായ കലാകാരൻമാരാൽ നിർമിക്കപ്പെട്ട ദേവാലയങ്ങൾ ഇതു പോലെ ലോകത്തു മറ്റെങ്ങും കാണാനാവില്ല. ഇവിടത്തെ കത്തീഡ്രൽ, വലിയ ദേവാലയങ്ങൾ ഒന്നുകിൽ നഗരങ്ങളിലോ അല്ലെങ്കിൽ കുന്നിൻ മുകളിലോ മലഞ്ചെരിവിലോ പർവത നിരകൾക്കടുത്തോ പുൽമേടുകളിലോ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ പലതും യേശു ക്രിസ്തുവിനു മുൻപ് വിഗ്രാഹാരാധനകൾ, നരബലി, മൃഗബലി മുതലായവ ഈശ്വരനെ പ്രീതിപ്പെടുത്താൻ വേണ്ടി നൽകിയിരുന്ന ക്ഷേത്രങ്ങളായിരുന്നു. നിത്യജീവൻ നൽകുന്ന യേശുവിന്‍റെ നാമവുമായി വന്ന വിശുദ്ധൻമാർ റോമൻ സാമ്രാജ്യത്തിലെ പൈശാചിക ശക്തികളുമായി ഏറ്റുമുട്ടാൻ ആരംഭിച്ചു. ഈ യുദ്ധത്തിൽ ആയിരക്കണക്കിനു ക്രിസ്തുമത വിശ്വാസികൾ യൂറോപ്പിലെങ്ങും കൊല്ലപ്പെട്ടു. റോമൻ സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന റോമിൽ തന്നെ ക്രിസ്തുവിന്‍റെ അരുമ ശിഷ്യൻ വിശുദ്ധ പത്രോസ് വധിക്കപ്പെട്ടു. അവിടെ ഇന്നു കാണാൻ കഴിയുന്നത് അദ്ദേഹത്തെ അടക്കം ചെയ്ത സെന്‍റ് പീറ്റേഴ്സ് ബസലിക്കയാണ്. ഇതു പോലെ യൂറോപ്പിലെങ്ങും സംഭവിച്ചിട്ടുണ്ട്. അവിടെയെല്ലാം സന്ന്യാസി മഠങ്ങളും കത്തീഡ്രലുകളും നിലകൊള്ളുന്നു. റോമൻ ചക്രവർത്തിമാർ ലോകത്തിന്‍റെ പല ഭാഗങ്ങളിൽനിന്നും പേരും പെരുമയുമുള്ള ദേവീദേവൻമാരെ റോമിലേക്ക് ഇറക്കുമതി ചെയ്ത് ആരാധനകൾ നടത്തിയിരുന്നു. അതിൽ ദേവസുന്ദരിയായ, യുവാക്കളുടെ ഹരമായി മാറിയിരുന്ന സയാന ദേവിയുമുണ്ടായിരുന്നു. സയാനാ ദേവി വന്നത് ഗ്രീസിൽനിന്നാണ്. മറ്റു ദേവീ ദേവൻമാരെക്കാൾ എല്ലാവരും ഇഷ്ടപ്പെട്ടത് ഈ ദേവസുന്ദരിയെ ആയിരുന്നു. ഇന്നു കാണുന്ന സെന്‍റ് പോൾ കത്തീഡ്രൽ നിന്നിടത്ത് സയാനാ ദേവിയുടെ ക്ഷേത്രമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഈ ദേവിയുടെ ക്ഷേത്രം ഇന്നും ഗ്രീസിലുണ്ട്. റോമൻ സാമ്രാജ്യം അസ്തമിച്ചതോടെ ഈ ദേവീദേവൻമാരും അധഃപതിച്ചു നാമാവശേഷരായി.

റോമിൽ നിന്നെത്തിയ വിശുദ്ധ അഗസ്റ്റിന്‍റെയും മറ്റു സുവിശേഷകരുടെയും സഹായത്താൽ പോപ്പ് ഗ്രിഗോറിയാണ് വിശുദ്ധ സെന്‍റ് പോളിന്‍റെ നാമത്തിൽ സെന്‍റ് പോൾ കത്തീഡ്രൽ ദേവാലയത്തിനു തുടക്കം കുറിച്ചത്. ബ്രിട്ടനിലെ മാത്രമല്ല പാശ്ചാത്യ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നാണിതെന്നു പ്രഥമദൃഷ്ട്യാ ആർക്കും ബോധ്യപ്പെടും. ഇതിനു രണ്ടാം സ്ഥാനമേ നൽക്കപ്പെടുന്നുള്ളൂവെങ്കിൽ, ഒന്നാം സ്ഥാനത്തെത്താൻ യോഗ്യത സുന്ദരമായ ലിവർപൂൾ കത്തീഡ്രലിനായിരിക്കും. സൗന്ദര്യം ആത്മനിഷ്ഠമാണല്ലോ. പ്രത്യേകിച്ച് ദേവാലയങ്ങളുടെ കാര്യത്തിൽ!

എഡി രണ്ടാം നൂറ്റാണ്ട് മുതലാണ് ബ്രിട്ടനിൽ ക്രിസ്തീയ വിശ്വാസം ഉടലെടുത്തത്. യേശുവിന്‍റെ ഉയിർപ്പിനു ശേഷം പാശ്ചാത്യലോകത്ത് യേശുവിന്‍റെയും കന്യാമറിയത്തിന്‍റെയും നാമത്തിൽ ധാരാളം അദ്ഭുതങ്ങൾ നടന്നിട്ടുണ്ട്. ഇന്നത്തെ മത തീവ്രതയെക്കാൾ ജനങ്ങൾ അന്ന് ആത്മീയ തീവ്രതയിൽ ജീവിച്ചിരുന്നവരായിരുന്നു. എഡി 17 മുതൽ 1962 വരെ ഈ ദേവാലയം ലണ്ടനിലെ ഉയരം കൂടിയ കെട്ടിടവും, യൂറോപ്പിലെ പ്രമുഖ തീർഥാടന കേന്ദ്രവുമായിരുന്നുവെന്നു ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പല കാലഘട്ടങ്ങളിലായി ഈ ദേവാലയത്തിന്‍റെ പല ഭാഗങ്ങൾ അഗ്നിക്കിരയാകുകയും പുഃനർനിർമാണം നടത്തുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യലോകത്തെ അടക്കി വാഴുന്ന രാജാക്കൻമാരുമായി പോലും യേശുവിന്‍റെ നാമത്തിൽ പലവട്ടം കലഹിച്ചിരുന്നു വിശുദ്ധ പത്രോസിന്‍റെ നാമത്തിൽ കടന്നുവന്ന മാർപാപ്പമാരെന്നതാണ് ചരിത്രം. ഈ കലഹം ഏറ്റവും കൂടുതൽ മൂർച്ഛിച്ചത് ഹെൻട്രി എട്ടാമന്‍റെ കാലത്താണ്. അദ്ദേഹം പുതിയൊരു സഭയ്ക്കു രൂപം കൊടുത്തു. എഡി 1534ൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് അങ്ങനെ ജ·മെടുത്തു. അദ്ദേഹത്തിന്‍റെ സംരക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നത് യുദ്ധക്കൊതിയ·ാരിലൊരാളായിരുന്ന ആംബ്രോസിയ ഒൗറോലിയസ് പ്രഭു ആയിരുന്നു. എഡി 1491ൽ ജനിച്ച ഹെൻട്രി എട്ടാമൻ മരിക്കുന്നത് എഡി 1547ലാണ്. ഒന്നും രണ്ടു ലോക മഹായുദ്ധങ്ങളിൽ ജർമൻകാർ പലവട്ടം ഈ ദേവാലയത്തിനു മുകളിൽ ബോംബുകൾ വർഷിച്ചെങ്കിലും അതിൽ പലതും പൊട്ടാതിരിക്കുകയും, നിർവീര്യമാകുകയും ചെയ്തത് ദൈവത്തിന്‍റെ കാരുണ്യം ഈ ദേവാലയത്തിനു മേൽ ഉള്ളതുകൊണ്ടാണെന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു.

പീറ്റർബറോ കത്തീഡ്രൽ

സെന്‍റ് പീറ്റർ, സെന്‍റ് പോൾ, സെന്‍റ് ആൻഡ്രൂ എന്നീ മൂന്ന് പുണ്യാള·ാരുടെ പേരിലാണ് ഈ കത്തീഡ്രൽ അറിയപ്പെടുന്നത്. ആംഗ്ലിക്കൻ ബിഷപ്പുമാരുടെ കീഴിലാണ് ഈ പള്ളി. പന്ത്രണ്ടാം നൂറ്റാണ്ടിലെ നോർമൻ ശിൽപ്പകലയുടെ ഏറ്റവും വലിയ ആകർഷണം ഇവിടെ കാണാം. പ്രാചീന ഇംഗ്ലീഷ് ഗോഥിക് കലാശൈലിയുടെ തനിപകർപ്പാണ് ഇതെന്ന് ഒറ്റനോട്ടത്തിൽ തോന്നും. മനോഹരമായ ശിൽപ്പകലയാണ് പല യാത്രികരെയും ഇവിടേക്ക് ആകർഷിക്കുന്നത്. മൂന്നു ഗോപുരങ്ങളിലായി 44 മീറ്റർ ഉയരത്തിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. കാന്‍റർബറി പ്രവിശ്യയുടെ കീഴിലുള്ള ഈ പള്ളിയിൽ ചിലയിടത്ത് റോമൻ ശിൽപ്പകലയുടെ ഭംഗി കണ്ണിലേക്ക് കടന്നു കയറി നിൽക്കുന്നു. വിശാലമായ പുൽത്തകിടി കടന്ന് അകത്തേക്ക് കടന്നാൽ തണുപ്പുകാലത്ത് ദേവാലയത്തിന്‍റെ ഉൾവശം ചൂടാക്കാൻ ഉപയോഗിക്കുന്ന ഒരാൾപ്പൊക്കത്തിലുള്ള വലിയ ഹീറ്ററുകൾ കാണാം. ഇതാവട്ടെ, പഴയ സാങ്കേതികവിദ്യയുടെ ഒരു സ്മാരകമെന്നവണ്ണം പലമൂലകളിലും ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. മാമ്മോദീസാ ചടങ്ങുകൾ പോലുള്ള അവസരങ്ങൾക്ക് ഉപയോഗിക്കുന്ന മാർബിളിന്‍റെ ഒരു തൊട്ടി ഹെൽപ്പ് ഡെസ്ക്കിന്‍റെ തൊട്ടുപിന്നിൽ കാണാം. അവിടന്നങ്ങോട്ട് അൾത്താരയിലേക്ക് ഒരുപാട് ദൂരമുള്ളതുപോലെ തോന്നും. നടുത്തളത്തിലൂടെ വീണ്ടും മുന്നോട്ട് നടക്കുന്പോൾ കാണുന്ന ഇരിപ്പിടങ്ങൾ കാണുന്പോൾത്തന്നെ, നിലവിൽ ദേവാലയത്തിലെ മാസ്സ് നടത്തുന്ന ഇടമാണതെന്ന് മനസ്സിലാക്കാനാവും.

ദേവാലയത്തിനെ പഴക്കത്തോളം വരില്ലെന്നുറപ്പാണ് അതിന്‍റെ ഒത്ത നടുക്കായി തൂങ്ങിക്കിടക്കുന്ന അൽപ്പം മോഡേൻ ഭാവങ്ങളുള്ള ക്രൂശിതരൂപത്തിന്. ജോർജ്ജ് പേസ് ഡിസൈൻ ചെയ്ത് 1975 ഫ്രാങ്ക് റോപ്പർ ഉണ്ടാക്കിയ, രൂപത്തിന്‍റെ താഴെ ലാറ്റിൻ ഭാഷയിൽ എഴുതിയിരിക്കുന്നതിന്‍റെ അർത്ഥം, ഭൂമി കറങ്ങുന്പോൾ കുരിശ് സ്ഥിരമായി നിൽക്കുന്നു എന്നാണ്.

ഇരുവശങ്ങളിലുമുള്ള ആകാശം മുട്ടുന്ന ചുമരുകളിൽ അതിമനോഹരമായ ഗ്ലാസ്സ് പെയിന്‍റിങ്ങുകൾ നോക്കി എത്രനേരം നിന്നാലും മതിയാകില്ല. പുറത്ത് നിന്ന് സൂര്യപ്രകാശം ആ ഗ്ലാസുകളിലൂടെ അകത്ത് വീഴുന്പോൾ ആ പെയിന്‍റിങ്ങുകളുടെ ഭംഗി വർണ്ണനാതീതം. ലാസ്റ്റ് സപ്പർ അടക്കമുള്ള ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. 30 വെള്ളിക്കാശിന്‍റെ പണക്കിഴിയും പിടിച്ചിരിക്കുന്ന യൂദാസിന്‍റെ ചിത്രമെല്ലാം വളരെ വലുതായും വ്യക്തമായും ലാസ്റ്റ് സപ്പറിന്‍റെ ഗ്ലാസ്സ് പെയിന്‍റിങ്ങിൽ കാണാം.

2001 ലെ ഒരു തീ പിടുത്തത്തിൽ പീറ്റർബറോ കത്തീഡ്രലിലെ ഈ ഗ്ലാസ്സ് പെയിന്‍റിങ്ങുകൾ പലതും പൊട്ടിപ്പോയിരിക്കുന്നു. അവിടെയെല്ലാം വെറുതെ ഗ്രില്ലിട്ട് അടച്ചിരിക്കുന്നു. അത്യധികം ഉയരത്തിൽ നിലകൊള്ളുന്ന സീലിങ്ങിന്‍റെ ഭംഗിയും ശിൽപ്പചാരുതിയും നോക്കിനിൽക്കുന്പോൾ നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ്, ഇന്നത്തെപ്പോലെ സാങ്കേതികമികവൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത്, ഇങ്ങനൊരു മഹത്തായ സൃഷ്ടി നടത്താൻ വേണ്ടി അനുഭവിച്ചിരിക്കാൻ സാദ്ധ്യതയുള്ള ക്ലേശങ്ങൾ ഉൗഹിക്കാൻ പോലും പറ്റില്ല.

ഇടത്തുവശത്തായുള്ള വരാന്തയിൽ ദേവാലയത്തിന്‍റെ ചരിത്രം വിശദമായി ഒരു മ്യൂസിയത്തിലെന്ന പോലെ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിലൂടെ കണ്ണോടിച്ചുപോയാൽ കത്തീഡ്രലിന്‍റെ ചരിത്രം മനസിലാക്കാം:

655ൽ പേഡാ രാജാവിനാൽ നിർമ്മിക്കപ്പെട്ട പള്ളി പിന്നീട് 870ൽ ഡേൻസിനാൽ നശിപ്പിക്കപ്പെട്ടു. 972ൽ വീണ്ടും രണ്ടാമതുണ്ടാക്കി വെഞ്ചരിച്ചുവെങ്കിലും 1116ൽ ഒരു അപകടത്തിൽ കത്തിനശിച്ചു. 1238ൽ ഇപ്പോൾ കാണുന്ന രൂപത്തിൽ വീണ്ടും ഉണ്ടാക്കി. 1539ൽ ഹെൻറി എട്ടാമൻ ഇത് അടച്ചുപൂട്ടി. മൂന്നു വർഷങ്ങൾക്ക് ശേഷം ആംഗ്ലിക്കൻ സഭയുടെ പ്രചാരത്തോടെ 1541ൽ പള്ളി കത്തീഡ്രലായി മാറ്റി. 1643ൽ ഇംഗ്ലീഷ് ആഭ്യന്തര യുദ്ധകാലത്ത് മനോഹരമായ ശിൽപ്പഭംഗിയാൽ അംബരചുംബിയായന നിലകൊണ്ട ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. 1882ൽ പുതിയ മോടികളുമായി സെൻട്രൽ ടവർ പുനർനിർമ്മിക്കപ്പെട്ടു. 1960ലും 1970ലും തൂക്ക് കുരിശ് അടക്കമുള്ള ചില മോടിപിടിപ്പിക്കലുകൾ നടത്തി.

2001ൽ വേനൽകാലത്ത് വൻ നാശം വിതച്ചുകൊണ്ട് വീണ്ടും തീ പിടിച്ചു. പഴമയുള്ള കാര്യങ്ങൾ അതേപടി നിലനിർത്തുകയാണ് ഇംഗ്ലീഷുകാരുടെ പതിവ്. ദേവാലയങ്ങൾ നിർമ്മിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചും. പഴമ നിലനിർത്തി കൊണ്ടു തന്നെയാണ് ഇവ ഓരോ തവണയും പുനർനിർമ്മിക്കപ്പെട്ടത്. നിലവിൽ മാസ്സ് നടന്നുപോരുന്ന ഭാഗത്തുനിന്ന് വീണ്ടും ഉള്ളിലേക്ക് കടന്നാൽ ഇരുവശങ്ങളിലുമായി പഴയകാലത്ത് മാസ്സ് അറ്റന്‍റ് ചെയ്യാൻ മോങ്ക്സ് ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങൾ കാണാം. ആ ഇരിപ്പിടങ്ങൾക്ക് പിന്നിൽ ഒരു രഹസ്യമുണ്ട്. പഴയകാലത്ത് മണിക്കൂറുകളോളം നീണ്ടുനിന്നിരുന്ന മാസ്സ് എഴുന്നേറ്റ് നിന്ന് കേട്ട് കാലുകൾ കുഴയുന്ന മോങ്ക്സ്, ഇരിപ്പിടം മടക്കുകസേരയെന്ന പോലെ മറിച്ചിടുകയും, അപ്പോൾ അതിന്‍റെ അടിഭാഗത്തുനിന്ന് ഉയർന്നു വരുന്ന ഭാഗത്ത് പൃഷ്ഠം കൊള്ളിച്ച് നിൽപ്പും ഇരിപ്പും അല്ലാത്ത രീതിയിൽ ചാരിനിന്ന് കാലുകൾക്ക് വിശ്രമം കൊടുക്കുകയായിരുന്നു പതിവത്രേ !

പുരാതനമായ പള്ളിമണിയുടെ അവശിഷ്ടം ഒരിടത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീടങ്ങോട്ട് ചുറ്റിലും ശവക്കല്ലറകളും അതിന് മുകളിൽ മാർബിളിൽ കൊത്തിവച്ചിരിക്കുന്ന പരേതരുടെ പൂർണ്ണകായ പ്രതിമകളുമൊക്കെയായി അവിടം അൽപ്പം ഭീതി നിറഞ്ഞ അന്തരീക്ഷമാണ്. ഏറ്റവും കുറഞ്ഞത് മുപ്പത് കല്ലറകളെങ്കിലും തറയിൽ മാത്രമുണ്ട്. ചുവരുകളിൽ അടക്കം ചെയ്തിരിക്കുന്ന പ്രഭുക്ക·ാരുടേയും പ്രമാണിമാരുടേയും കുടുംബ കല്ലറകൾ വേറേയുമുണ്ട് നിരവധി.

ആഭ്യന്തരകലഹവും, യുദ്ധവുമൊക്കെയായി ജീവൻ നഷ്ടപ്പെട്ട പ്രധാനികളായ വൈദികരുടേയും മറ്റും കല്ലറകൾക്ക് മുകളിലുള്ള പ്രതിമകളുടെ മുഖങ്ങൾ മാത്രം അവ്യക്തമാണ്. യുദ്ധത്തിൽ പലരുടേയും തലകൾ നഷ്ടപ്പെട്ടതുകൊണ്ടാണ് ആ വ്യക്തി ആരാണെന്ന് മനസ്സിലാക്കാൻ പറ്റാതെ പോകുന്നത്. എന്നിരുന്നാലും അവരുടെ ആടയാഭരണങ്ങളിൽ നിന്ന് ആ വ്യക്തിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് പള്ളിക്കകത്ത് ബഹുമതികളോടെ സംസ്ക്കരിച്ചിരിക്കുന്നതത്രേ.

ശവക്കല്ലറകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹെൻട്രി എട്ടാമന്‍റെ 6 പത്നിമാരിൽ ഒരുവളായ കാതറീൻ ഓഫ് ആർഗോണിന്‍റെയാണ്. കാതറീൻ രാജ്ഞിയുടെ പ്രവിശ്യയുടെ പതാകയിൽ മാതളനാരകത്തിന്‍റെ ചിത്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട്, ഇന്നും ആ കല്ലറ സന്ദർശിക്കുന്നവർ, കല്ലറയ്ക്ക് മുകളിൽ ഒരു മാതളനാരകം വെച്ചിട്ടുപോകുക പതിവാണ്. ഹെൻട്രി എട്ടാമന്‍റെ മറ്റൊരു പത്നിയുടേയും ശവശരീരം ഇതിന് തൊട്ടടുത്ത് അടക്കം ചെയ്തിരുന്നുവെങ്കിലും പിന്നീടത് ഇവിടന്ന് മാന്തിയെടുത്ത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ അബേയിലേക്ക് കൊണ്ടുപോയി അവിടെ അടക്കം ചെയ്യുകയാണുണ്ടായത്. ആ കല്ലറയുടെ ശേഷിപ്പുകൾ കാതറീൻ രാജ്ഞിയുടെ കല്ലറയ്ക്ക് സമീപം ഇപ്പോഴും കാണാം.

പലപ്പോഴായുണ്ടായ തീപിടുത്തത്തിന്‍റെ ഫലമായി കത്തീഡ്രലിന്‍റെ പുറംചുമരുകളിലൊക്കെ ആകെ കരിനിറം പിടിച്ചിരിക്കുന്നുണ്ട്. പള്ളിപ്പരിസരത്തുള്ള മറ്റ് കെട്ടിടങ്ങളിൽ, തുറന്ന് കിടക്കുകയാണെങ്കിലും, ന്ധപ്രൈവറ്റ്’ എന്ന് ബോർഡ് വെച്ചിരിക്കുന്ന കവാടങ്ങൾ ഒഴികെ എല്ലായിടത്തും പ്രവേശിക്കുന്നതിൽ തെറ്റില്ല. ദേവാലയത്തിന്‍റെ ചുറ്റും നിറയെ ശവക്കല്ലറകളുണ്ട്. ഇവിടെ പ്രത്യേകിച്ച് ഒരു ശ്മശാനം ഇല്ല. എല്ലാ ശരീരങ്ങളും കത്തീഡ്രലിന് അകത്തും പുറത്തുമായിത്തന്നെ സംസ്ക്കരിക്കപ്പെട്ടിരിക്കുന്നു.

ഇടയ്ക്ക് കത്തീഡ്രലിന് അകത്തുനിന്ന് മനോഹരമായ വാദ്യസംഗീതം മുഴങ്ങും. അകത്ത് ഉയരത്തിലായി ചുമരിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ഓർഗനിൽ നിന്നാണ് ആ സംഗീതം ഒഴുകിവന്നിരുന്നത്. ദേവാലയത്തിന്‍റെ ഉയരമുള്ള ചുമരുകളേയും നിശബ്ദതയിൽ മുങ്ങിനിന്നിരുന്ന അന്തരീക്ഷത്തേയും ഭേദിച്ചുകൊണ്ടെന്നവണ്ണം മുഴങ്ങിക്കൊണ്ടിരുന്ന ആ വ്യത്യസ്ഥമായ ഉപകരണസംഗീതവും കേട്ട് ആരും ഒരുനിമിഷമൊന്ന് ഇരുന്നുപോകും.

കാരൂർ സോമൻ, ചാരുംമൂട്
Email : [email protected]


സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി. ചെറിയാൻ)
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ് പ്രായമുള്ള തന്‍റെ ഏക മകൻ . ഇന്‍റൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും ശ്വസിക്കുവാൻ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ
ആവേശങ്ങൾക്ക് അതിർവരമ്പില്ലാതെ അന്താരാഷ്ട്ര തൊഴിലാളി ദിനം! (ഫിലിപ്പ് മാരേട്ട്)
ന്യൂജഴ്‌സി: അന്താരാഷ്ട്ര തൊഴിലാളി ദിനം അഥവാ മെയ് ദിനം എന്നു വിളിക്കപ്പെടുന്ന ഈ ദിവസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി നമ്മളിൽ പലർക്കും അറിയില്ല എന്ന വസ്തുത തള്ളിക്കളയാനാകില്ല. എന്താണ് തൊഴിലാളി ദിനം
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ (കാരൂർ സോമൻ)
മലയാള സാഹിത്യചലച്ചിത്രത്തിലെ വർണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളി
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം
മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്
ബൈഡന്‍റെ തിളക്കമാർന്ന വിജയം, പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു (പി.പി ചെറിയാൻ)
ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നു. നാലു വർഷത്
അമേരിക്കൻ മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത അഭിനന്ദനീയം (പന്തളം ബിജു തോമസ്)
വളരെ വാശിയേറിയ ഈ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ, അമേരിക്കൻ മലയാളികളുടെ വ്യക്തമായ രാഷ്ട്രീയ പ്രബുദ്ധത ഇത്തവണ വളരെയധികം അഭിനന്ദനം അർഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാണാത്ത ഒരു നയം ഇത്തവണ രണ്ടു
ബൈഡൻ വരും "എല്ലാം ശരിയാകും' (പി പി ചെറിയാൻ)
ഡാളസ് : നവംബർ മൂന്നിലെ അമേരിക്കൻ പൊതു തെരഞ്ഞെടുപ്പ് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വോട്ടർമാരെ പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചു നിർണായകമാണെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ പൊതുതി
"അസൂയ' മനഃസാക്ഷി നെടുകെ പിളർക്കുന്ന ഈർച്ചവാൾ
ത്രസിച്ചുകൊണ്ടിരിക്കുന്ന ഹൃദയാന്തർഭാഗത്തുനിന്നോ, ബുദ്ധിയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തിൽനിന്നോ ബഹിർഗമിക്കുന്ന എറ്റവും അപകടകാരിയായ ഒരു വികാരമായോ അവസ്ഥാവിശേഷമായ
കൊച്ചമ്പ്രാട്ടി - ഏകാന്തതകളെ ഈറനണിയിച്ച നോവൽ
ചില കഥകളും ,നോവലുകളും,രചനകളും ഒക്കെ വായനക്കാർക്കു അവിസ്മരണീയമായ ചില നിമിഷങ്ങളും,ഓർമ്മകളും,ഒക്കെ സമ്മാനിയ്ക്കാറുണ്ട്.അങ്ങിനെ ഒരു മികച്ച നോവൽ കഴിഞ്ഞ ദിവസങ്ങളിൽ വായിയ്കുക ഉണ്ടായി. ജനാധിപത്യ കേരളത്തിലെ സാ
സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍
ഓര്‍മ്മക്കുറിപ്പ് ഭാഗം 2

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ ഹഠ യോഗി സ്വാമി ഭുവ സമാധിയായിട്ട് 10 വര്‍ഷം തികയുന്ന 2020 ജൂലൈ 22ന് മുമ്പ് 'സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങ
പി.എൻ.പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം
കാരൂർ സോമൻ, ലണ്ടൻ

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്‌മ "ആധുനികതയും വായനയും" എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയ്പോടെയാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമ
പ്രവാസികൾ പരിഹാസ കഥാപാത്രങ്ങളല്ല
കാരൂർ സോമൻ, ലണ്ടൻ

ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മ
പ്രവാസികളോട് കാട്ടുന്നത് ഭരണകൂട ഭീകരത
സിന്ധുനദീതട സംസ്കാരകാലം മുതൽ അടിമത്വം ഭാരതത്തിലുണ്ട്. അതിന്റ പിൻതലമുറക്കാരാണ് പ്രവാസികളിലെ പാവങ്ങൾ. അവർ വഴി പണമുണ്ടാക്കിയ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തൊഴിൽ ഉടമകളും അവരെ പെരുവഴിയിലേക്കാണ് ഇറക്കിവിട്ട
ബ്രിട്ടനിലും കോവിഡിന്റെ വിളയാട്ടം (കാരൂർ സോമൻ, ലണ്ടൻ)
ആധുനിക വൈദ്യ ശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്. ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റലി പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യമേഖലക്ക
'കാലപ്രളയത്തിലെ' കാക്ക കോയി കൊറോണ കോഴികള്‍ (ഒരു യാത്രാനുഭവം: കാരൂർ സോമൻ)
ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് "കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ" എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അ
വിശുദ്ധിയിൽ വിടർന്ന പൂവ്
ഡോ. ജോർജ് ഓണക്കൂർ

മദർതെരേസയെ ഞാൻ കണ്ടിട്ടുണ്ട്. ആ വിശുദ്ധകരങ്ങളിൽ സ്പർശിച്ച് ആദരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു മദറിന്‍റെ കേരളസന്ദർശനവേളകളിൽ ആയിരുന്നു. ജീവിക്കുന്ന പുണ്യവതി എന്നു പ്ര
ഓർമ്മയിൽ ഒരു കാവാലം കാലം
ജോണ്‍ പോൾ

തനതു നാടകവേദി എന്നെല്ലാം കേട്ടിരുന്നതല്ലാതെ കണ്ടറിവുകൾ ഇല്ലായിരുന്നു. കൊച്ചിഭാഗത്ത് അരങ്ങിലെ വാർപ്പുമട്ടങ്ങൾക്കായിരുന്നു വളക്കൂറ്. ഒറ്റയ്ക്കും തെറ്റയ്ക്കും പരീക്ഷണങ്ങൾ ക
തലവരയെ തോല്പിക്കാൻ
ഡോ. കെ. ബാബു ജോസഫ്

"വിധി’യിലുള്ള വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. ന്ധവിധിച്ചതേ വരൂ’ എന്നു പറയുന്പോൾ, വിധിയാളനായി ദൈവത്തെയാണു സൂചിപ്പിക്കുന്നത്. ഈശ്വരവിശ്വാസികളല്ലാത്ത ചിലർപോലും
അറിവ് എന്ന മൂല്യം
സിദ്ധാന്തങ്ങൾ നരച്ചുപോയി, ഹരിതഭൂയിഷ്ഠമാണ്, പക്ഷേ, ജീവിതം (Theories are grey, but life is green) എന്ന ചൊല്ല് ഉദ്ധരിച്ച് മേനി കൊള്ളുന്നവർ അനേകരുണ്ട്. ജീവിതവും അതു
കമ്മ്യൂണിസം ഓർമ്മയായി മാറുന്നുവോ?
എ. അടപ്പൂർ

റഷ്യയിൽ വ്ളാഡിമിർ ഇല്ലിച്ച് ഉലയനോഫ് ലെനിൻ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം തുടങ്ങിവച്ച കാലത്ത് കമ്മ്യൂണിസം ലോകമെങ്ങും ബുദ്ധിജീവികളുടെ ഹരമായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സി
സംഗീതത്തിന്റെ വ്യാപ്തിപ്രാപ്തികൾക്ക് അതിരുകളില്ല
കവി ഒ.എൻ.വി. യുമൊത്ത് ഒരു യാത്ര. മലയടിവാരത്തിലൂടെ ചുറ്റിവളഞ്ഞു പോകുന്ന വഴിയിൽ പെട്ടെന്നാണു കോടമഞ്ഞു പെയ്തിറങ്ങിയത്. നേരം പകലായിരുന്നിട്ടും ഫോഗ് ലൈറ്റ് പ്രകാശിപ്പിച്ചേ യാത്ര തുടരാനാകൂ എന്നായി. കോട കനത്
ഇന്ത്യയിലെ ആദ്യകോളജും കേരളത്തിന്റെ ആധുനികതയും
<യ> ഡോ. ബാബു ചെറിയാൻ

ഇന്ത്യയിൽ ആദ്യത്തെ മൂന്നു യൂണിവേഴ്സിറ്റികൾ സ്‌ഥാപിക്കപ്പെട്ടത് 1857–ൽ ആയിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റി, ബോംബെ യൂണിവേഴ്സിറ്റി, കൽക്കട്ട യൂണിവേഴ്സിറ്റി. ഒന്നാം സ്വാതന്
സി.വി. രാമൻപിള്ള മലയാളനോവലിന്റെ രാജശില്പി
<യ> ഡോ. കുര്യാസ് കുമ്പളക്കുഴി<യൃ><യൃ>മലയാളനോവലിന്റെ കുലപതി സി.വി. രാമൻപിള്ള യശൾരീരനായിട്ട് ഒമ്പതു ദശകങ്ങളും അദ്ദേഹത്തിന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചിട്ടു പന്ത്രണ്ടു ദശകങ്ങളും പിന്നിട്ടുകഴിഞ്ഞിരിക്ക
നന്മയുടെ മരത്തിൽ നന്മയേ കായ്ക്കൂ
ഒരു ഹൃദ്രോഗവിദഗ്ധൻ എന്ന നിലയിൽ ആയിരക്കണക്കിനു രോഗികളെ ചികിത്സിക്കുവാനും ശസ്ത്രക്രിയ ചെയ്യുവാനുമുള്ള അവസരങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇന്ന് ഇരിക
മരണമുറങ്ങുന്ന ചെകുത്താന്റെ കോട്ടയിൽ
<യ> കാരൂർ സോമൻ, ചാരുംമൂട് <യൃ><യൃ>സൂര്യൻ ഉദിച്ചുയർന്നപോലെ ആകാശത്തേയ്ക്ക് ഉയർന്നുനില്ക്കുന്ന മനോഹരമായ റോമിലെ കൊളൊസിയം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഇീഹീലൈൗാ) പതിനാറ് പതിനേഴ് നൂറ്റാണ്ടുകളിലു
ഒന്നാംവർഷം
<യ> അനുഭവങ്ങൾ/ഡി. ബാബുപോൾ<യൃ><യൃ>സിവിൽ സർവ്വീസ് ഫലം വന്ന ഈ നാളുകളിൽ എന്റെ സ്മരണയിൽ തെളിയുന്നത് ഞാൻ ഇത്തരം നാളുകളിലൂടെ കടന്നുപോയതാണ്. <യൃ><യൃ>1964 ഏപ്രിൽ 4 ന് പരീക്ഷാഫലം വന്നു. അന്ന് ഇന്നത്തെ പ്രാധ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.