ഉയിർതൊടും ആനന്ദങ്ങൾ
ഉയിർതൊടും ആനന്ദങ്ങൾ
രമ്യ ബിനോയ്
പേജ്: 123, വില: 179
നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ്, നല്ലെഴുത്ത്, കോട്ടയം
[email protected]

വായനക്കാരുടെ ഉയിരിൽ തൊട്ട് ആനന്ദിപ്പിക്കുന്ന ലേഖനങ്ങൾ. വെല്ലുവിളികളെ നേരിട്ട് ആർജിക്കേണ്ട ആനന്ദങ്ങളുമുണ്ടെന്ന് ചില കുറിപ്പുകൾ ഓർമിപ്പിക്കും. ചെമ്മരത്തി എന്ന ഫേസ്ബുക് പേജിൽ ലേഖിക കുറിച്ചിട്ടതാണ് ഇപ്പോൾ പുസ്തകമായിരിക്കുന്നത്.

സങ്കടങ്ങളെയും അസ്വസ്ഥതകളെയും ഭയന്ന് ആനന്ദത്തെ തൊടാതിരിക്കരുത്. അത് എളുപ്പമല്ലെങ്കിലും ധൈര്യമുണ്ടെങ്കിൽ അസാധ്യമല്ലെന്ന് ഈ പുസ്തകം പറഞ്ഞിരിക്കുന്നു. പ്രലോഭിപ്പിക്കുന്ന വിഷയങ്ങളും വശ്യമായ ഭാഷയും.