മുല്ലപ്പെരിയാർ: യാഥാർഥ്യം അറിയിക്കണമെന്ന് കാത്തലിക് ഫെഡറേഷൻ
Wednesday, August 29, 2018 2:51 PM IST
കോട്ടയം: കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ തമിഴ്നാട് ജലം തുറന്നുവിടാതെ 144 അടിയായി ഉയർത്താൻ ശ്രമിച്ചു എന്നത് അത്യധികം ആശങ്കയോടെയാണ് കേരളജനത കാണുന്നതെന്ന് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. സുപ്രീംകോടതിയുടെയും കേന്ദ്രത്തിന്റെയും സമ്മതത്തോടുകൂടി പുതിയ ഡാം നിർമിക്കുന്നതിന് നടപടി ആരംഭിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
ദേശീയ പ്രസിഡന്റ് അഡ്വ.പി.പി. ജോസഫ് അധ്യക്ഷ വഹിച്ചു. ഫാ. ആന്റണി മുഞ്ഞോലി, എച്ച്.ബി. ഷാബു, ഹെന്റി ജോൺ, ജിജി പോരകശേരി, നൈനാൻ തോമസ് മുളപ്പൻമഠം, ടോണി കോയിത്തറ, ബിജോ തുളിശേരി എന്നിവർ പ്രസംഗിച്ചു.