കേന്ദ്ര ബജറ്റ്: പീയുഷ് ഗോയൽ പാർലമെന്റിലെത്തി
Friday, February 1, 2019 11:21 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനസഹമന്ത്രി പീയുഷ് ഗോയൽ പാർലമെന്റിലെത്തി. രാവിലെ 9.50നാണ് മന്ത്രി പാർലമെന്റിലേക്കെത്തിയത്. ഇവിടെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഗോയൽ ബജറ്റിലെ വിവരങ്ങൾ വ്യക്തമാക്കും. ഇതിനു ശേഷം ധനകാര്യ ബിൽ അടക്കമുള്ളവയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകും.
പാർലമെന്റിന്റെ മൂന്നാം നിലയിലുള്ള 53-ാം നമ്പർ മുറിയിലാണ് യോഗം ചേരുക. യോഗം അരമണിക്കൂർ നീളുമെന്നാണ് വിവരം. രാവിലെ 11നാണ് മന്ത്രി ബജറ്റ് അവതരിപ്പിക്കുക.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചികിത്സയിലായതിനാലാണ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയത്. മോദി സർക്കാരിന്റെ ആറാമത്തെ ബജറ്റാണ് ഇത്.