കേന്ദ്ര ബജറ്റ് ചോർന്നെന്ന് കോൺഗ്രസ്
Friday, February 1, 2019 11:23 AM IST
ന്യൂഡല്‍ഹി: മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കെ ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പാർട്ടി നേതാവ് മനീഷ് തിവാരിയാണ് ആരോപണമുന്നയിച്ചത്.
സര്‍ക്കാര്‍ വൃത്തങ്ങളാണ് മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും തിവാരി ട്വിറ്ററിൽ കുറിച്ചു. ഈ വിവരങ്ങള്‍ ബജറ്റില്‍ അതേപോലെ വന്നാൽ, അതിനെ ബജറ്റ് ചോര്‍ച്ചയായി കണക്കാക്കാന്‍ സാധിക്കില്ലേ എന്നും തിവാരി ചോദിച്ചു.
രാവിലെ 11 നാണ് ധനമന്ത്രാലയത്തിന്റെ അധിക ചുമതലയുളള പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുക.