ബജറ്റ് അവതരണം ആരംഭിച്ചു: പാർലമെന്റിൽ പ്രതിപക്ഷ ബഹളം
Friday, February 1, 2019 11:23 AM IST
ന്യൂഡൽഹി: മോദി സർക്കാരിന്റെ അവസാന ബജറ്റ് ധനസഹമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ചു തുടങ്ങി. മന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുന്നേ തന്നെ പ്രതിപക്ഷം ബഹളം വച്ചു.
ഇടക്കാല ബജറ്റിന് പകരം വോട്ട് ഓൺ അക്കൗണ്ടായി അവതരിപ്പിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്.