മോദി ഭരണത്തിൽ രാജ്യം സുസ്ഥിര വികസന പാതയിലെന്ന് ഗോയൽ
Friday, February 1, 2019 11:24 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ് മോദയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ ഭരണത്തിൻ കീഴിൽ രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് ധനസഹമന്ത്രി പീയുഷ് ഗോയൽ. തന്റെ ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എൻഡിഎ ഭരണത്തിൻ കീഴിൽ രാജ്യം ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളർന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
പണപ്പെരുപ്പം കുറഞ്ഞ നിരക്കിലെത്തിയെന്നും 2022ൽ പുതിയ ഇന്ത്യ ലക്ഷ്യമാണ് മോദി സർക്കാർ മുന്നോട്ട് വച്ചതെന്നും ഗോയൽ പറഞ്ഞു. ചിക്തസ്യിലുള്ള ധനമന്ത്രി അരുൺ ജയ്റ്റ്ലി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളോടെയാണ് ഗോയൽ തന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്.