ബജറ്റ്: 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ചെറുകിട കർഷകർക്ക് വർഷം 6,000 രൂപ നൽകും
Friday, February 1, 2019 11:49 AM IST
ന്യൂഡൽഹി: കർഷകരുടെ ഉന്നമനമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പീയുഷ് ഗോയൽ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കർഷകർക്കായി വരുമാന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.
"പ്രധാൻ മന്ത്രി കിസാൻ സമ്മാൻ' എന്നതാണ് പദ്ധതി. ഇത് പ്രകാരം രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്ക് വർഷം 6,000 രൂപ നൽകും. പണം കർഷകരുടെ അക്കൗണ്ടിലേക്കാണ് നൽകുക. മൂന്ന് ഗഡുക്കളാണ് ഈ പണം നൽകുകയെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ 12 കോടി കർഷക കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. 75,000 കോടി രൂപ പദ്ധതി നടത്തിപ്പിനായി ഇതിനോടകം മാറ്റി വച്ചെന്നും ഗോയൽ അറിയിച്ചു.