കേന്ദ്ര ബജറ്റ്: പശുക്ഷേമത്തിനായി പുതിയ കമ്മീഷന്, മത്സ്യത്തൊഴിലാളികൾക്ക് മന്ത്രാലയം
Friday, February 1, 2019 12:13 PM IST
ന്യൂഡൽഹി: പശുക്കളുടേയും ക്ഷീര കര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന് രൂപീകരിക്കുമെന്ന് ധനസഹ മന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. "രാഷ്ട്രീയ കാമധേനു ആയോഗ്' എന്നാണ് കമ്മീഷന്റെ പേര്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദാരിദ്ര്യ രേഖയിൽ താഴെയുള്ള ആറ് കോടി പേര്‍ക്ക് "ഉജ്ജ്വല്‍' പദ്ധതിയിലൂടെ സൗജന്യ പാചകവാതക കണക്ഷന് നല്‍കിയെന്ന് മന്ത്രി വ്യക്തമാക്കി. രണ്ടു കോടി ജനങ്ങൾക്കു കൂടി പാചകവാതക കണക്ഷന് നല്‍കുമെന്നും ഊര്‍ജമേഖലയിലെ ഏറ്റവും വിജയകരമായ പദ്ധതിയാണ് "ഉജ്ജ്വല്‍' എന്നും അദ്ദേഹം പറഞ്ഞു.