കേന്ദ്ര ബജറ്റ്: അഞ്ചു ലക്ഷം വരെ ആദായ നികുതി ഇല്ല
Friday, February 1, 2019 12:46 PM IST
ന്യൂഡൽഹി: ആദായ നികുതിയിൽ വൻ ഇളവു വരുത്തി കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ്. ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയാക്കുന്നുവെന്ന് ധനസഹ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചു. 2.5 ലക്ഷം എന്ന പരിധിയിൽ നിന്നാണ് അഞ്ചു ലക്ഷമെന്ന പരിധി പ്രഖ്യാപിച്ചത്.
ഈ വർഷം നിലവിലെ നിരക്ക് തുടരുമെന്നും റിബേറ്റ് പിന്നീടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ആദായ നികുതി വരുമാനം 12 ലക്ഷം കോടിയായി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.