കാഷ്മീരിലേക്ക് 8,000 സൈനികരെക്കൂടി വിന്യസിച്ച് കേന്ദ്രം
Monday, August 5, 2019 4:28 PM IST
ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന 370-ാം അനുഛേദം റദ്ദാക്കിയതിനു പിന്നാലെ കാഷ്മീരിലേക്ക് കൂടുതല്‍ സൈനത്തെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്ന് എണ്ണായിരത്തോളം അര്‍ധ സൈനികരെയാണ് വിമാനത്തില്‍ താഴ്വരയിലേക്ക് എത്തിച്ചത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
നിലവിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ കാഷ്മീരിൽ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് കേന്ദ്ര നീക്കം. കഴിഞ്ഞയാഴ്ച, 35,000 സൈനികരെ താഴ്വരയില് വിന്യസിച്ചിരുന്നു. ആദ്യം 10,000സൈനികരെയും രണ്ടാം ഘട്ടത്തിൽ 25,000 സൈനികരെയുമായിരുന്നു കാഷ്മീരിൽ സുരക്ഷയ്ക്കായി നിയോഗിച്ചത്.