പ്രലോഭനങ്ങൾ
Sunday, March 14, 2021 3:59 PM IST
രണ്ടാമത്തെ പ്രലോഭനത്തിൽ ഏതൊരു ശുശ്രൂഷയിലും അധികാരം വിനിയോഗിക്കേണ്ടത് സേവനത്തിലൂടെ മാത്രമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ക്രിസ്തു പിശാചിനെ വിജയിച്ചത്.
അധികാരം സേവനത്തിനുള്ളതാണ്. അത് ഏറ്റവും താഴെയുള്ളവരുടെ അവകാശങ്ങളെ പരിരക്ഷിക്കുവാനുള്ള ആയുധമാണ്. അങ്ങനെ ഉപയോഗിക്കപ്പെടണമെന്നു കർത്താവിനു നിഷ്കർഷയുണ്ട്. അതാണു ദൈവരാജ്യത്തിന്റെ മുഖമുദ്ര. ഒന്നാമൻ എല്ലാവരുടെയും ശുശ്രൂഷകനാകുന്നിടമാണു ദൈവരാജ്യം.
മൂന്നാമത്തെ പ്രലോഭനം അവിടുന്ന് ദൈവത്തിൽനിന്നു വന്നു എന്നതിന്റെ അടയാളങ്ങൾ കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ്. യേശു അതിനെ തിരിച്ചറിഞ്ഞതും നിരീക്ഷിച്ചതും ദൈവവിശ്വസത്തിനെതിരേയുള്ളതും ദൈവത്തെ പരീക്ഷിക്കുന്നതിനുള്ള പ്രക്രിയയായിട്ടുമാണ്.
സുഖലോലുപതയിൽ, ക്ലേശരഹിതമായ സുവിശേഷം പ്രസംഗിക്കലല്ല കുരിശുമരണത്തിലൂടെ പരിശോധിക്കപ്പെട്ട് സ്വർണം ഉലയിലെന്നപോലെ രൂക്ഷമായി തീച്ചൂളയിൽ രൂപാന്തരീകരണം പ്രാപിക്കുന്ന നവജീവനാണ് പുനരുത്ഥാനം.
ദൈവത്തോടുള്ള വിശ്വസ്തത മുറുകെപ്പിടിച്ചുകൊണ്ട് ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും ശക്തിയിൽ ദൈവരാജ്യത്തെ വരവേൽക്കാനായുള്ള നാളുകളായി ഈ നോന്പുകാലം മാറട്ടെ എന്നു നമുക്കു പ്രാർഥിക്കാം.
ബിഷപ് ജയിംസ് റാഫേൽ ആനാപറന്പിൽ