സന്നിധാനത്തും പരിസരത്തും സംയുക്ത സ്ക്വാഡ് പരിശോധന
Saturday, November 20, 2021 10:13 AM IST
മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തും പരിസരത്തും സംയുക്ത സ്ക്വാഡിന്റെ പരിശോധന ഊർജിതമാക്കി. ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം, തൊഴിലാളികളുടെയും ഹോട്ടലുകളുടെയും ശുചിത്വം ഉറപ്പാക്കുക, അധിക വില തടയുക എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
റവന്യൂ, ആരോഗ്യം, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത സ്ക്വാഡിലുള്ളത്. സന്നിധാനത്തും പരിസരത്തുമുള്ള ഹോട്ടലുകളിലും, കടകളിലും പരിശോധന നടന്നുവരുന്നു. പത്തനംതിട്ട ജില്ലാ കളക്ടർ നിശ്ചയിട്ടുള്ള വില വിവര പട്ടിക എല്ലാ ഹോട്ടലുകളിലും, കടകളിലും പ്രദർശിപ്പിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ് കെ.ഗോപിനാഥ്, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ടി.എസ്. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തിവരുന്നു.