ശബരിമല തീർഥാടനം: പരന്പരാഗത പാത പണികൾ അവസാന ഘട്ടത്തിൽ
Friday, November 26, 2021 10:51 AM IST
പരന്പരാഗത പാതയായ നീലിമല മുതൽ മരക്കൂട്ടം വരെയുള്ള തീർഥാടന പാത സഞ്ചാരയോഗ്യമാക്കുന്ന ജോലികൾ അവസാനഘട്ടത്തിൽ.
ദർശനത്തിന് എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായാണ് മുൻകരുതലായി ദേവസ്വം മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പരന്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത്.
നീലിമല മുതൽ മരക്കൂട്ടം വരെയുള്ള പരന്പരാഗത പാതയിലെ കാടുവെട്ടിതെളിക്കൽ പൂർത്തിയായി. കല്ലുകളിലെ പായലുകൾ പൂർണമായി നീക്കം ചെയ്തു. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലുള്ള കാർഡിയോളജി സെന്ററുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി.
നശിച്ചുപോയിരുന്ന ബാരിക്കേഡുകൾ പുനഃസ്ഥാപിക്കുകയും പെയിന്റ് ചെയ്യുകയുമുണ്ടായി. നീലിമല മുതൽ മരക്കൂട്ടം വരെയുള്ള പാതയിലെ ആറ് എമർജൻസി മെഡിക്കൽ സെന്ററുകളുടേയും രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളുടേയും അറ്റകുറ്റപ്പണികളും പൂർത്തിയായിട്ടുണ്ട്.
അവസാനഘട്ട ശുചീകരണ പ്രവർത്തനത്തിന് വിശുദ്ധി സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.