കനത്ത മഴയിൽ ഭക്തർക്ക് പമ്പയിൽ വിരിവയ്ക്കാനുള്ള അനുമതി നൽകും
Thursday, December 9, 2021 11:29 AM IST
ശബരിമല: കനത്ത മഴ പെയ്യുന്ന സാഹചര്യങ്ങളിൽ ഭക്തർക്ക് പന്പയിൽ വിരിവയ്ക്കാനുള്ള അനുമതി നൽകാൻ ഉന്നതതല യോഗം തീരുമാനിച്ചു.
നിലവിൽ രണ്ട് ആംബുലൻസുകളാണ് ശബരിമലയിൽ സേവനത്തിന് ഉപയോഗിക്കുന്നത്. ദർശനം കഴിഞ്ഞ് ഭക്തർ കൂട്ടത്തോടെ മടങ്ങുന്പോൾ തിരക്കൊഴിവാക്കാൻ പന്പയിൽ നിന്ന് കെഎസ്ആർടിസി ബസ് ഷെഡ്യൂളുകൾ വർധിപ്പിക്കാനുള്ള നിർദേശം നൽകുമെന്ന് എഡിഎം പറഞ്ഞു.
തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും എഡിഎം നിർദേശിച്ചു.പന്പയിൽ നിന്ന് നീലിമല, അപ്പാച്ചിമേട് വഴി സന്നിധാനത്തേക്കുള്ള പരന്പരാഗത പാത സജ്ജമാക്കിയത് യോഗം വിലയിരുത്തി.