പരന്പരാഗതപാതയുടെ പണികൾ പൂർത്തിയായി
Friday, December 10, 2021 10:01 AM IST
ശബരിമല സന്നിധാനത്തേക്ക് പരന്പരാഗത കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് ഉടൻ അനുമതി നൽകിയേക്കും.
പന്പയിൽ നിന്ന് ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴിയുള്ള പാത നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
പാതയിലെ തടസങ്ങൾ നീക്കം ചെയ്തു. മരങ്ങൾ കടപുഴകിയും കോണ്ക്രീറ്റ് ഇളകിയുമൊക്കെ ഉണ്ടായിരുന്ന തടസങ്ങളാണ് പ്രധാനമായും നീക്കിയത്. പാതയുടെ വശങ്ങളിലെ അടിക്കാടുകളും തെളിച്ചു. പാതയിൽ യാത്ര അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
പാതയിൽ തീർഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുങ്ങും. കുടിവെള്ള സൗകര്യം, ഓക്സിജൻ പാർലറുകൾ ഇവ പ്രവർത്തനക്ഷമമാക്കാൻ നിർദേശമുണ്ട്.