ആതുരശുശ്രൂഷയിൽ അറുപതിന്റെ നിറവ്; അനുപമ നേട്ടവുമായി കാരിത്താസ് ഹോസ്പിറ്റൽ
Monday, December 20, 2021 4:02 PM IST
1962 ൽ കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ, "നിസ്വാർത്ഥ സ്നേഹം ജീവൻ രക്ഷിക്കുന്നു’ എന്ന തത്വചിന്തയോടെ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിനാൽ സ്ഥാപിതമായ കാരിത്താസ് ആശുപത്രി, പ്രവർത്തനത്തിന്റെ അറുപതു വർഷങ്ങൾ പിന്നിടുന്നു.
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാവിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് ഉറപ്പാക്കാൻ കാരിത്താസ് ആശുപത്രി എക്കാലവും പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 60 വർഷങ്ങൾ കൊ് 40ലധികം ക്ലിനിക്കുകളും ഡിപ്പാർട്ടുമെന്റുകളുമുള്ള മധ്യകേരളത്തിലെ മികച്ച ആരോഗ്യ പരിരക്ഷാദാതാക്കളിലൊന്നായി കാരിത്താസ് ആശുപത്രി വളർന്നു.
സർക്കാരുമായി സഹകരിച്ചുകൊണ്ടും മറ്റ് സന്നദ്ധ സംഘടനകളുമായി കൈകോർത്തും മുന്നോട്ടു പോകുന്ന കാരിത്താസ് ആശുപത്രി അന്പത് കിടക്കകളിൽ നിന്ന് മൾട്ടിസ്പെഷൽ ആശുപത്രിയായി വളർന്നു കഴിഞ്ഞു. വൃക്ക, ഹൃദയം, കരൾ, ബോണ്മാരോ മാറ്റിവയ്ക്കൽ എന്നിവയ്ക്കായി സുസജ്ജമായ മൾട്ടിഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സെന്ററുകൾ കാരിത്താസ് ആശുപത്രിയിൽ സജ്ജമാണ്.
മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ആശുപത്രികളിലൊന്നാണ് കാരിത്താസ് ആശുപത്രി. വ്യക്തിയുടെ അന്തസ്സും സമൂഹത്തിന്റെ ആവശ്യങ്ങളും പരിഗണിച്ച് മാനുഷികമുഖമുള്ള പരിചരണം നൽകുന്നതിനും ആരോഗ്യപരിപാലനങ്ങളിൽ വർധിച്ചുവരുന്ന ചെലവുകളിൽ സാധാരണക്കാർക്ക് കൈത്താങ്ങാകാനും കാരിത്താസ് ആശുപത്രിക്ക് കഴിയുന്നു.

ആരോഗ്യരംഗത്തെ നൂതന ഗവേഷണങ്ങൾ മുതൽ വിവിധങ്ങളായ നിരവധി സൗജന്യ ശസ്ത്രക്രിയകൾ വരെയുള്ള വിവിധ പദ്ധതികളുമായി കാരിത്താസ് ആശുപത്രി മുന്നേറുകയാണ് .
കാരിത്താസ് ആശുപത്രിയുടെ സേവനങ്ങൾ വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന സമഗ്ര പരിചരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഫാ. ഡോ. ബിനു കുന്നത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ആശുപത്രി, ഇന്ന് ആധുനികവത്കരണത്തിന്റെയും പുരോഗമനത്തിന്റെയും പാതയിലാണ്. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ രക്ഷാകർതൃത്വത്തിലും മാർ ജോസഫ് പാരശ്ശേരിലിന്റെ നിർദ്ദേശങ്ങളോടെയും ആണ് ഇന്ന് പ്രവർത്തിക്കുന്നത് .
കോവിഡ് മഹാമാരി കാലത്തു സർക്കാരുമായി കൈകോർത്തുകൊണ്ട് നിരവധി പ്രവർത്തനങ്ങൾക്കാണ് കാരിത്താസ് ആശുപത്രി മുൻകൈ എടുത്തത്. ജനങ്ങൾക്കായി ചികിത്സാമാർഗങ്ങൾ മെച്ചപ്പെടുത്തി, ബോധവത്കരണപരിപാടികൾ വിപുലമായി നടപ്പിൽ വരുത്തേ സാഹചര്യവും കൂടിയാണിത്.
കേരളത്തിൽ ആദ്യമായി സ്വകാര്യആശുപത്രികളെ ഏകോപിപ്പിച്ചു കൊ് ഒരു കണ്ട്രോൾ സെൽ രൂപീകരിച്ച്, കോട്ടയം ജില്ലയിൽ സർക്കാർ നടപടികൾ ജനങ്ങൾക്കായി വേഗത്തിൽ എത്തിക്കുവാൻ കഴിയുകയും ചെയ്തു. കോവിഡ് രോഗികളുടെ വീട്ടിൽ എത്തി സൗജന്യപരിശോധനകൾ നൽകാനും കാരിത്താസ് ആശുപത്രിക്ക് കഴിഞ്ഞു.
ആശുപത്രിയുടെ സമീപപ്രദേശത്തെ എല്ലാ പഞ്ചായത്തുകൾക്കും ഓക്സിജൻ കോണ്സൻട്രേറ്റ് അടക്കം, ജില്ലയിലെ പോലീസ് സേനയ്ക്ക് ഉൾപ്പെടെ ഇരുപത് ലക്ഷം രൂപയിൽ അധികം വരുന്ന സഹായങ്ങൾ നല്കാൻ കഴിഞ്ഞത് ഒരു ചാരിതാർത്ഥ്യമായി കാരിത്താസ് ആശുപത്രി കരുതുന്നു. ഈ പ്രവർത്തനങ്ങളെ മുൻനിർത്തി കോട്ടയം ജില്ലാ ഭരണകൂടവും മറ്റ് സംഘടനകളും കാരിത്താസ് ആശുപത്രിക്ക് നിരവധി പുരസ്കാരങ്ങൾ നല്കി ആദരിച്ചിരുന്നു.
1975 ൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് സെന്റർ, കഴിഞ്ഞ 17 വർഷങ്ങളായി സന്പൂർണ്ണ കാൻസർ കെയർ സേവനങ്ങൾ നൽകുന്ന കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് കാത്ത് ലാബ് ഉൾപ്പെടെയുള്ള സന്പൂർണ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂറോ സയൻസസ്, വൃക്ക, ഹൃദയ, കരൾ മാറ്റിവക്കൽ ശസ്ത്രക്രിയകൾ എന്നിവ ഈ കാലയളവിൽ കാരിത്താസ് ആശുപത്രിയിൽ ഉണ്ടായി.
1965 മുതൽ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്തും 1981 മുതൽ ഫാർമസി വിദ്യാഭ്യാസ രംഗത്തും കാരിത്താസ് മുൻനിര സാന്നിധ്യമാണ്. ഈ സ്ഥാപനങ്ങൾ എല്ലാംതന്നെ അവയുടെ പ്രവർത്തനസേവന മികവുകൊ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ളവയുമാണ്.
ആരോഗ്യസംരക്ഷണത്തിൽ ആഗോള അംഗീകാരങ്ങൾ നേടിയെടുത്ത് അത് സമൂഹത്തിന്റെ നല്ല ആരോഗ്യത്തിനായി സമർപ്പിക്കുവാനും ഇക്കാലയളവിൽ കാരിത്താസിനു കഴിഞ്ഞു . കോട്ടയത്ത് ആദ്യമായി ആതുരസേവനത്തിൽ അന്താരാഷ്ട്ര ഗുണമേന്മയ്ക്കുള്ള NABH , NABH നഴ്സിംഗ് എക്സലൻസ്, NABL എന്നീ അംഗീകാരങ്ങളും മധ്യകേരളത്തിലാദ്യമായി NABH എത്തിക്സ് കമ്മിറ്റി അംഗീകാരവും ലഭിച്ചത് കാരിത്താസിനാണ്.
കുറഞ്ഞചെലവിൽ, മെച്ചപ്പെട്ട ചികിത്സ സാധാരണ ജനങ്ങൾക്ക് നൽകുന്നതിൽ വിജയിച്ച കേരള മോഡലിൽ ഒരു പ്രധാന പങ്കുവഹിക്കുവാൻ സാധിച്ചതിൽ ഒരു മിഷൻ ആശുപത്രി എന്ന നിലയിൽ കാരിത്താസ് ആശുപത്രി ഏറെ അഭിമാനിക്കുന്നു.