മണ്ഡലകാലം: ശബരിമലയില്‍ 78.92 കോടി വരുമാനം
Sunday, December 26, 2021 9:13 AM IST
മണ്ഡലകാല തീര്‍ഥാടനത്തില്‍ ശബരിമലയില്‍ 78.92 കോടി രൂപയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 8.39 കോടിയായിരുന്നു വരുമാനം. 2019 ല്‍ വരുമാനം 156 കോടി രൂപയായിരുന്നു.
മണ്ഡലകാല തീര്‍ഥാടന കാലയളവില്‍ പത്ത് ലക്ഷത്തി മുപ്പത്തയ്യായിരം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരവണ വിറ്റതിലൂടെ 31 കോടിയും കാണിക്കയായി 29 കോടിയും അപ്പം വിറ്റതിലൂടെ 3. 52 കോടിയും ലഭിച്ചു. ഡിസംബര്‍ 25 വരെയുള്ള കണക്കാണിത്.