യുഎഇയിൽ നട്ടുവളർന്ന് ഇന്ന് വിവിധ രാഷ്ട്രങ്ങളിലൂടെ ജെആൻഡ്ജെ ഗ്രൂപ്പ്
Monday, December 27, 2021 12:50 PM IST
ഷാർജയിലെ വ്യവസായമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരുപിടി കന്പനികളുടെ ഉടമയാണ് ചങ്ങനാശേരിക്കടുത്ത് കുറിച്ചിയിൽ താമസിക്കുന്ന ജോസ് ജോസഫ് എന്ന ഈരക്കാരൻ. പ്രവാസലോകത്ത് വിജയം കൈവരിച്ച മലയാളികളിൽ എടുത്തുപറയേണ്ട വ്യക്തിയാണ് ഇദ്ദേഹം.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ നീലംപേരൂർ പഞ്ചായത്തിൽ ഈര എന്ന കൊച്ചു ഗ്രാമത്തിൽ, കൈനടി എ.ജെ. ജോണ് മെമ്മോറിയൽ എൽപി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കോയിപ്പള്ളി ഇലംഭാഗത്ത് പരേതനായ തോമസ് ജോസഫിന്റെയും ചക്കച്ചംപാക്ക പുതുവീട്ടിൽ മേരിക്കുട്ടിയുടെയും നാലാമത്തെ മകനാണ് ജോസ് ജോസഫ്.
1980കളുടെ അവസാനത്തിലാണ് ജോസ് ജോസഫ് യുഎഇയിലെ ഷാർജയിൽ എത്തുന്നത്. അവിടെയുള്ള വിവിധ കന്പനികളിൽ ഇലക്ട്രിക് വിഭാഗത്തിൽ ജോലി ചെയ്തായിരുന്നു തുടക്കം. പിന്നീട് സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമായി. പ്രിയ സഹധർമിണി മിത്രക്കരി ചൂരക്കുറ്റി കുടുംബാംഗമായ സുനിയുടെ പൂർണ പിന്തുണകൂടി ലഭിച്ചതോടെ 1999ൽ സ്വന്തമായി പുതിയ കന്പനിക്ക് (Al Diwan Eletc. Santi. Cotn. Sharjah) തുടക്കം കുറിച്ചു.
യുഎഇയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമായി ഏകദേശം 15 കന്പനികളുടെ മാനേജിംഗ് ഡയറക്ടറാണ് ഇന്ന് ഇദ്ദേഹം. നൂറുകണക്കിനു ജീവനക്കാരാണ് ഈ കന്പനികളിൽ ജോലിചെയ്യുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ഈ ബിസിനസുകാരൻ താൻ നേടിയതെല്ലാം ദൈവത്തിന്റെ കരുണയും പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ സഹായവുംകൊണ്ടാണെന്നു പറയുന്നു.
സ്വന്തം നാടായ കേരളത്തിൽ ഗുണപ്രദവും ജനോപകാരപ്രദവുമായ നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുക എന്നതാണു ജോസിന്റെ ഇപ്പോഴത്തെ ശ്രമം. സ്വന്തം നാട്ടിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നൂറുകണക്കിനു ചെറുപ്പക്കാർക്ക് ഉപജീവന മാർഗം ഉണ്ടാക്കിൊടുക്കുവാൻ സാധിച്ചതിലുള്ള ചാരിതാർഥ്യത്തിലാണ് ജോസ് ജോസഫ് ഇപ്പോൾ.
നാട്ടിലും വിദേശത്തുമുള്ള ഒട്ടേറെ വ്യക്തികൾക്കും കുടുംബങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും തന്റെ കഠിനാധ്വാനത്തിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം നീക്കി വച്ച് സന്നദ്ധ പ്രവർത്തനവും നടത്തുന്നുണ്ട് ജോസും കുടുംബവും. നാട്ടിലെ സന്നദ്ധ പ്രവർത്തനങ്ങളിലും സീറോ മലബാർ സഭയുടെ ഗ്ലോബൽ സമിതിയിലും സാമൂഹിക സാമുദായിക സാംസ്കാരിക രംഗങ്ങളിലെ ഉന്നത പദവികളിലും എപ്പോഴും സജീവമാണ് ഇദ്ദേഹം.

തന്റെ തന്നെ കന്പനിയിലെ എച്ച്.ആർ മാനേജരായി പ്രവർത്തിക്കുന്ന മരിയ ജോസ് (M.Sc.) മൂത്ത മകളാണ്. രണ്ടാമത്തെ മകൻ ജസ്വിൻ ജോസ് ബി.ടെക് വിദ്യാർഥിയാണ്. മൂന്നാമത്തെ മകൻ ജീവൻ ജോസ് ഷാർജയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കുന്നു.
കോട്ടയം തെള്ളകം പുളിക്കൽ മാത്യുവിന്റെയും ലാലിയുടെയും മകനും കോട്ടയത്തെ ബിസിനസ് സംരംഭമായ ജോസ്ന ഗ്രൂപ്പ് ഓഫ് കന്പനിയുടെ എംഡിയുമായ ആഷിക് മാത്യുവാണ് മകൾ മരിയയുടെ ഭർത്താവ്.
ജോസ് ജോസഫിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കന്പനികൾ
Al Diwan (Eletc. Santi. Cotn.) Sharjah
J and J Group International FZE, Sharjah
Richmond General Costnructing L.L.C Al Ain
Richmond Engineering Ptv. Ltd. Trichy
Richmond Marine Eletcron Mechanical Cotn. L.L.C Sharjah
Raymond Technical Servicse L.L.C Dubai
Raymond Building Costnructing L.L.C Ajman
J and J Trading and Costnruction, Koattyam
Al Masharee stE. L.L.C Sharjah
K.S.K. Trading Dubai
Thermlite tSone INCUSA, UAE, India
Al Terhab Eletc. Switchgear Dsti. L.L.C. Sharjah
Fidan General Trading and Costnructing Co. Riyadh, KSA
Moutn Haze Rsetor, Idukki, Kerala
Pioneer Bamboo Produtsc Agarthala, Tripura.