ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎൽ ഫിൻകോർപ്പ്
Sunday, January 2, 2022 6:26 PM IST
കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ജനങ്ങളുടെ സ്വീകാര്യത ഏറ്റുവാങ്ങി വിജയവഴിയിൽ ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ്. കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച വർഷത്തിലെ മൊത്തം വിറ്റുവരവ് 570.22 ദശലക്ഷമായ കമ്പനിയുടെ വളർച്ചയ്ക്കു പിന്നിൽ മാനേജിംഗ് ഡയറക്ടർ കെ.ജി. അനിൽ കുമാറിന്റെ ദീർഘവീക്ഷണമാണ്. ദക്ഷിണേന്ത്യയിലുടനീളം അഞ്ച് സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള സ്ഥാപനത്തിന് നിലവിൽ 200 ലധികം ശാഖകളുണ്ട്.
ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് പിന്നിൽ നെടുംതൂണായി പ്രവർത്തിക്കുന്നു. ഐസിഎൽ ചിറ്റ്സ് ലിമിറ്റഡ്, ഐസിഎൽ ടൂർസ് ആൻഡ് ട്രാവലർ പ്രൈവറ്റ് ലിമിറ്റഡ്, ഐസിഎൽ നിധി ലിമിറ്റഡ്, ഐസിഎൽ മെഡിലാബ് പ്രൈവറ്റ് ലിമിറ്റഡ്, സ്നോ വ്യൂ ടെക്സ് കളക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയും മുന്നോട്ടുള്ള വിജയപാത ഒരുക്കി മുന്നേറുന്നു.
ഒരു ഗോൾഡ് ലോൺ കമ്പനിയായ ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ് അതിന്റെ പോർട്ട്ഫോളിയോയുടെ 90 ശതമാനത്തിലധികം സ്വർണാഭരണങ്ങളുടെ വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഗ്രാമീണ, അർധ നഗരപ്രദേശങ്ങളിലാണു ശാഖകളെന്നതും വിജയത്തിനു വേഗം വർധിപ്പിക്കുന്നു. നിരാലംബരായ സമൂഹത്തെ വലിയ തോതിൽ സേവിക്കുകയെന്നത് തനിക്കുണ്ടായിരുന്ന പ്രധാന ലക്ഷ്യമായിരുന്നെന്നും ഈ ലക്ഷ്യമാണ് ഈ കമ്പനിയിലൂടെ പ്രാവർത്തികമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സംരംഭകൻ എല്ലായിടത്തും സാധ്യത കാണുന്നവനാകണം
ഒരു മികച്ച സംരംഭകൻ എല്ലായിടത്തും സാധ്യത കാണുന്നവനാകണമെന്ന് അനിൽ കുമാർ വ്യക്തമാക്കുന്നു. ഒരു സാധാരണ വ്യക്തിയ്ക്കപ്പുറം സ്വപ്നം കാണുന്നയാളും ക്രാന്ത്രദർശിയുമായിരിക്കണം സംരംഭകൻ.
ഒരു സംരംഭകനു മാത്രമേ തന്റെ പ്രവൃത്തിക്കു പിന്നിൽ പ്രതിഫലം കാണാൻ കഴിയൂ. നിങ്ങൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ പരാജയങ്ങൾ ഉണ്ടാകാം. പരാജയത്തെ ഒരിക്കലും അവസാനമായി കാണരുത്. വിജയിക്കുകയെന്നാൽ പലപ്പോഴും ലക്ഷ്യങ്ങൾ നേടിയവരിൽനിന്നു പഠിക്കുക എന്നാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സംരംഭകർക്കായി ടിപ്പുകൾ
സംരംഭകർക്കായി നിരവധി ടിപ്പുകളും അദ്ദേഹം നൽകുന്നു. സ്വയം വെല്ലുവിളിക്കണമെന്നാണ് അദ്ദേഹം ആദ്യം നൽകുന്ന ടിപ്പ്. താൽപ്പര്യമുള്ള ജോലി ചെയ്യണമെന്നും റിസ്ക് എടുക്കണമെന്നും സ്വയം വിശ്വസിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു ദർശനം ഉണ്ടായിരിക്കണം. നല്ല ആളുകളെ കണ്ടെത്തണം. മൂലധനം സമാഹരിക്കുന്നതിനുള്ള പദ്ധതിക്കൊപ്പം ലക്ഷ്യങ്ങൾ അറിയുകയും തെറ്റുകളിൽനിന്നു പഠിക്കുകയും വേണം. ഉപഭോക്താവിനെ അറിയുക, പരാതികളിൽനിന്നു മനസിലാക്കുക, വിവേകത്തോടെ ചെലവഴിക്കുക, വ്യവസായം മനസിലാക്കുക, പ്രതീക്ഷിച്ചതിലും കൂടുതൽ നൽകുക തുടങ്ങിയവയിലുടെ ഏതൊരാൾക്കും ഒരു മികച്ച സംരംഭകനാകാമെന്നാണു അദ്ദേഹം വ്യക്തമാക്കുന്നത്.
മാർക്കറ്റിംഗ് വിദ്യകൾ
ആധുനിക കാലത്ത് വെല്ലുവിളികളുണ്ടെങ്കിലും മാർക്കറ്റിംഗ് സാധ്യതകളും ഏറെയാണെന്ന് അനിൽ കുമാർ പറയുന്നു. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഉൾപ്പെടെ വിപുലപ്പെടുത്തേണ്ടതുണ്ട്. ഉപഭോക്താക്കളിൽനിന്നു ലഭിച്ച അംഗീകാരങ്ങൾ ഉൾപ്പെടെയാകണം സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. കൂടുതൽ വീഡിയോയും ലൈവ്സ്ട്രീമും ഉപയോഗപ്പെടുത്തണം.
ഇവന്റുകൾ നടത്തുന്നതും ടെക്നിക്കുകളിൽ ഒന്നാണ്. കമ്പനിയുടെ ഉള്ളടക്കത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും സമയാസമയം ഉള്ളടക്കം അപ്ഡേറ്റ് ചെയ്യുകയും വേണം. പ്രാദേശിക എസ്ഇഒക്കു മുൻഗണന നൽകുന്നതിനോടൊപ്പം റീ ടാർഗെറ്റിംഗും റഫറൽ പ്രോഗ്രാമുകളും ആവശ്യമാണ്.
വെല്ലുവിളികൾ
ലോകത്തെ വലയ്ക്കുന്ന കോവിഡ് 19 മഹാമാരി എല്ലാ മേഖലകളിലുമുള്ള ബിസിനസ് പ്രവർത്തനങ്ങളെ ബാധിക്കുകയും സാമ്പത്തിക അനിശ്ചിതത്വത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി പടർന്നുപിടിച്ചതിനാൽ ബ്രാഞ്ചുകളും കോർപ്പറേറ്റ് ഓഫീസുകളും അടച്ചുപൂട്ടേണ്ടിവന്നെങ്കിലും, തങ്ങളുടെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് പരമാവധി ശ്രമിച്ചിരുന്നു.
ഡിബഞ്ചർ ഹോൾഡർമാർക്കുള്ള എല്ലാ പണമടയ്ക്കലുകളും കൃത്യസമയത്ത് നൽകിയിട്ടുണ്ട്. ഓരോ വ്യക്തിയും കടന്നുപോകുന്ന ദുഷ്കരമായ സമയങ്ങൾക്കിടയിലും ഞങ്ങൾക്ക് ഫണ്ടുകൾ ഉറവിടമാക്കാൻ കഴിഞ്ഞുവെന്നതിൽ ഡിബഞ്ചർ ഉടമകളിൽനിന്നുള്ള പ്രതികരണവും വളരെ സൗഹാർദ്ദപരമായിരുന്നു. മാറുന്ന ഒരു പരിതസ്ഥിതി എല്ലായ്പ്പോഴും ഒരു ബിസിനസ് ഓർഗനൈസേഷനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. വ്യവസായം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ കഴിവുകൾ വികസിപ്പിച്ചെടുക്കേണ്ടത് അത്യന്ത്യാപേിതമാണ്.
കഴിവുകളുള്ള പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതും വളർച്ചയ്ക്കു മുതൽകൂട്ടാകും. സാങ്കേതികവിദ്യ മാറുന്നതിനാൽ, ഐടി വൈദഗ്ധ്യം, പ്രശ്നപരിഹാര കഴിവുകൾ, യുക്തിസഹമായ കഴിവുകൾ എന്നീ യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്താൻ ബിസിനസുകാ൪ പാടുപെടുകയാണ്.
പകർച്ചവ്യാധി സമയത്ത് എൻബിഎഫ്സിയെ പിന്തുണയ്ക്കുന്നതിനായി സർക്കാർ നിരവധി സംരംഭങ്ങൾ മുന്നോട്ട് വച്ചിരുന്നു. പ്രത്യേക ലിക്വിഡിറ്റി സ്കീമും ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമും അവതരിപ്പിച്ചു. ഇതിലുടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരിലേക്കു പണമെത്തിക്കാൻ സഹായകരമായതായി എന്ന് പറയാൻ കഴിയില്ല .
വഴികാട്ടിയും പ്രചോദനവും പിതാവ്
മുന്നോട്ടുള്ള വഴിയിൽ തനിക്കു വഴികാട്ടിയും കുതിപ്പിനു പ്രചോദനവും പിതാവ് എേരക്കത്ത് ഗോവിന്ദ മേനോനാണെന്നു അനിൽ കുമാർ പറയുന്നു. ജീവിതത്തെ ഏറ്റവും ആഴത്തിൽ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത അദ്ദേഹം തനിക്ക് ഒരു മാതൃകകൂടിയാണ്.
ലോകത്തിന് അദ്ദേഹം ഒരു പിതാവ് മാത്രമാണ്, പക്ഷെ തന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ലോകമായിരുന്നുവെന്നും അനിൽ കുമാർ പറയുന്നു. ഭാര്യയാണു തനിക്ക് പിന്തുണ നൽകുന്ന അടുത്ത വ്യക്തിയെന്നും തന്റെ എല്ലാ ശ്രമങ്ങളിലും സ്വപ്നങ്ങളിലും തന്നോടൊപ്പംനിന്നു പ്രവർത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉമയുടെ സാന്നിധ്യം വിലമതിക്കാനാകാത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലക്ഷ്യവും ഭാവി പരിപാടികളും
സമൂഹത്തിൽ അവശ്യ വിഭാഗങ്ങൾക്കു തൊഴിൽ നൽകാനാണു കമ്പനി കൂടുതലായും ശ്രദ്ധിക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലകളിലേക്കു കൂടുതൽ എത്തിപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഗ്രാമീണ മേഖലകൾക്കു ആവശ്യമായ മികച്ച സാമ്പത്തിക സേവനങ്ങൾ ചെയ്യുകയെന്നതാണു ലക്ഷ്യം. ഇതിലൂടെ സമൂഹത്തിന്റെ താഴെതട്ടിലുള്ളവരെ ഉന്നതിയിലേക്ക് കൊണ്ടുവരാൻ കഴിയും. നിലവിൽ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഐസിഎൽ സാന്നിധ്യമുണ്ടെന്ന് അനിൽകുമാർ പറയുന്നു.