ശനിയാഴ്ച എത്തിയത് അരലക്ഷത്തിലധികം തീർഥാടകർ
Monday, January 10, 2022 12:27 PM IST
ഇക്കൊല്ലം മണ്ഡല, മകരവിളക്ക് തീർഥാടനകാലം ആരംഭിച്ചതിനുശേഷം ഏറ്റവുമധികം തീർഥാടകർ ദർശനത്തിനെത്തിയത് കഴിഞ്ഞ ശനിയാഴ്ച.
വെർച്വൽ ബുക്കിംഗിലൂടെ 49846 തീർഥാടകരെത്തിയപ്പോൾ നിലയ്ക്കലിൽ മാത്രം 2634 പേർ സ്പോട്ട് രജിസ്ട്രേഷനും നടത്തി.
സ്പോട്ട് രജിസ്ട്രേഷൻ ഉൾപ്പടെ അരലക്ഷത്തിലധികം തീർഥാടകർ ശബരിമലയിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ക്രമമായി തീർഥാടകരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നുണ്ട്.
വെർച്വൽ ക്യൂ വഴി ആറിന് 42357 പേരും ഏഴിന് 44013 പേരും ശബരിമല ദർശനത്തിന് എത്തിയിരുന്നു. ഒന്നു മുതൽ എട്ടുവരെ 21080 പേരാണ് സ്പോട്ട് രജിസ്ട്രേഷൻ നടത്തി സന്നിധാനത്ത് എത്തിയത്.