മകരവിളക്ക് ക്രമീകരണം: പോലീസ് സേന ചുമതലയേറ്റു
Monday, January 10, 2022 12:33 PM IST
മകരവിളക്ക് കാലത്ത് സന്നിധാനത്തെ വിവിധ ഭാഗങ്ങളിലായി സേവനം അനുഷ്ഠിക്കാനുള്ള പോലീസ് സേനാംഗങ്ങളുടെ പുതിയ ബാച്ച് ഞായറാഴ്ച ഉച്ചമുതൽ ചുമതലയേറ്റു.
സന്നിധാനം സ്പെഷൽ ഓഫീസറായി ബി.കൃഷ്ണകുമാറാണ് ചുമതലയേറ്റത്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെ സ്പെഷൽ സെൽ എസ്പിയാണ് അദ്ദേഹം.
സന്നിധാനത്ത് പുതുതായി ചുമതലയേറ്റെടുത്ത ബാച്ചിൽ നാല് ഡിവൈഎസ്പിമാർ, 10 സിഐമാർ, 37 എസ്ഐ, എഎസ്ഐമാർ, 300 പോലീസുകാർ എന്നിവർ ഉൾപ്പെടുന്നു.
352 പേരാണ് സന്നിധാനത്തെ ഡ്യൂട്ടിക്ക് മാത്രമായി ചുമതലയേറ്റത്. നിലവിൽ എട്ട് ഡിവൈഎസ്പിമാർ, 13 സിഐമാർ, 58 എസ്ഐ, എഎസ്ഐമാർ, 581 പോലീസുകാർ എന്നിവർ സന്നിധാനത്തെ ഡ്യൂട്ടിക്കായുണ്ട്. പുതിയ ബാച്ചിന് 20 വരെയാണ് ഡ്യൂട്ടി.