മ​ക​ര​വി​ള​ക്കി​ന് ഒ​രു​ങ്ങി ശ​ബ​രി​മ​ല
മ​ക​ര​വി​ള​ക്കി​ന് ഒ​രു​ങ്ങി ശ​ബ​രി​മ​ല
ശ​ബ​രി​മ​ല: ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന്‍റെ പു​ണ്യ​ദി​നം ഇ​ന്ന്. എ​ല്ലാ ക​ണ്ണു​ക​ളും പൊ​ന്ന​മ്പ​ല​മേ​ട്ടി​ലേ​ക്ക്. തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ ഭ​ഗ​വാ​ന് ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ല്‍ ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ള്‍ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ തെ​ളി​യു​ന്ന മ​ക​ര​ജ്യോ​തി​യും മാ​ന​ത്തു കാ​ണു​ന്ന സം​ക്ര​മ​ന​ക്ഷ​ത്ര​വും ശ്രീ​കൃ​ഷ്ണ​പ​രു​ന്തു​മെ​ല്ലാം കൂ​ടി ഭ​ക്ത​രു​ടെ മ​ന​ന​സി​നെ പു​ണ്യ​ത്തി​ന്‍റെ കു​ളി​ര്‍​മ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന ദി​ന​മാ​ണി​ന്ന്.

മകരസംക്രമപൂജ

പു​ണ്യ​ദി​ന​ത്തി​ന്‍റെ സു​കൃ​തം നേ​ടാ​നാ​യി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പാ​ണ് എ​വി​ടെ​യും. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്കാ​ണ്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.29ന് ​മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ക്കും. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പ് തു​ട​ങ്ങും.

ശ​ബ​രി​പീ​ഠ​ത്തി​ലെ​ത്തു​ന്ന ഘോ​ഷ​യാ​ത്ര​യെ അ​വി​ടെ​നി​ന്ന് ആ​ന​യി​ച്ച് ശ​രം​കു​ത്തി​യി​ലെ​ത്തു​മ്പോ​ള്‍ ദേ​വ​സ്വം അ​ധി​കൃ​ത​ര്‍ ആ​ചാ​ര​പ​ര​മാ​യി വ​ര​വേ​റ്റ് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കും.


പ​തി​നെ​ട്ടാം​പ​ടി ക​യ​റി സ​ന്നി​ധാ​ന​ത്തെ​ത്തു​മ്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡന്‍റിന്‍റെ​ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം.

മകരജ്യോതി

ശ്രീ​കോ​വി​ലി​ലേ​ക്ക് ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് തി​രു​വാ​ഭ​ര​ണ പേ​ട​ക​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും. ഒ​പ്പ​മു​ള്ള പെ​ട്ടി​ക​ള്‍ മാ​ളി​ക​പ്പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കും. തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ന​ട അ​ട​യ്ക്കും. പി​ന്നീ​ട് തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന​യ്ക്കാ​യി ന​ട തു​റ​ക്കും. ഇ​തേ​സ​മ​യ​മാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.