പന്തളം രാജപ്രതിനിധിയെ ശബരിമലയിൽ വരവേറ്റു
Monday, January 17, 2022 3:51 PM IST
പന്തളം രാജപ്രതിനിധി മൂലം തിരുനാൾ ശങ്കർ വർമയെ ഇന്നലെ സന്നിധാനത്ത് ആചാരപ്രകാരം എതിരേറ്റു. തിരുവാഭണ ഘോഷയാത്രയ്ക്ക് അകന്പടിയായി എത്തി പന്പയിൽ തങ്ങിയിരുന്ന പ്രതിനിധി ഇന്നലെയാണ് സന്നിധാനത്ത് എത്തിയത്.
നീലിമലയും അപ്പാച്ചിമേടും കടന്ന് പല്ലക്കിൽ ശരംകുത്തിയിലെത്തിയ തന്പുരാനെ ഘോഷയാത്രയായെത്തിയ ആലങ്ങാട്ടു സംഘം വരവേറ്റു.
തുടർന്ന് ദേവസ്വം പ്രതിനിധി തിരുവാഭരണപേടകത്തിൽ കൊണ്ടുവന്ന ചുരിക നടപ്പന്തലിൽ സ്വീകരിച്ചു.
പതിനെട്ടാംപടിക്ക് താഴെ വച്ച് കീഴ്ശാന്തി കാൽകഴുകിയ ശേഷം തന്പുരാന് മേൽശാന്തി നൽകിയ നാളീകേരം ഉടച്ച് പടികയറി. അയ്യപ്പനെ വണങ്ങി നിന്ന തന്പുരാൻ് പ്രസാദം സ്വീകരിച്ച ശേഷം മേൽശാന്തിക്ക് പണക്കിഴിയും മുണ്ടും നൽകി. 19 ന് ഗുരുതി കഴിഞ്ഞ് 20 ന് അയ്യപ്പദർശനം നടത്തുന്നതുവരെ തന്പുരാൻ മാളികപ്പുറത്തിന് സമീപം താമസിക്കും.