ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പര്യായമായി ലാവിഷ് ഇലക്ട്രിക്കൽസ്
Monday, January 31, 2022 11:58 AM IST
തൃശൂരിന്റെ ബിസിനസ് പാരമ്പര്യത്തിന് തിലകക്കുറിയാണ് ലിങ്ക്ലൈൻസ് ഇലക്ട്രിക്കൽസ്. 1979ൽ തൃശൂരിലെ പി.ഒ റോഡിൽ നിന്നും ആരംഭം കുറിച്ചതാണ് ലിങ്ക്ലൈൻസ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം.
അന്നത്തെ കെട്ടിടനിർമാണ മേഖലയിൽ ഇലക്ട്രിക്കൽ, സാനിറ്ററി വസ്തുക്കളുടെ പൂർത്തീകരണമായിരുന്നു ലിങ്ക്ലൈൻസ്. ആധുനികവും ഗുണമേന്മയിൽ മുന്നിൽ നിൽക്കുന്നതും ആകർഷകവുമായിരുന്നു. ജനങ്ങൾ സ്ഥാപനത്തിലേക്ക് എത്തിച്ചേരുന്നതിനും ബിസിനസ് വർധിക്കുന്നതിനും ഇത് സഹായകമായി.
കേരളത്തിനു പുറത്തുനിന്നുമാണ് ഇലക്ട്രിക്കൽ, സാനിറ്ററി ഉത്പന്നങ്ങൾ കൊണ്ടുവന്നിരുന്നത്. 1992 ജനുവരി ഒന്നിന് തൃശൂർ മന്നാടിയാർ ലൈനിൽ ലാവിഷ് ഇലക്ട്രിക്കൽസ് ആൻഡ് സാനിറ്ററീസ് എന്ന പേരിൽ രണ്ടാമതൊരു സ്ഥാപനം കൂടി തുടങ്ങുകയുണ്ടായി. പിന്നീട് 2007ൽ ലാവിഷ് ഹോംസ്റ്റൈൽ എന്ന പേരിൽ തൃശൂരിൽ ഒരു സ്ഥാപനം കൂടി പ്രവർത്തനം തുടങ്ങി.
നിലവിൽ ലഭ്യമായ ഏറ്റവും പുതുമയുള്ള ഇലക്ട്രിക്കൽ ആൻഡ് സാനിറ്ററി മെറ്റീരിയലുകൾ ലഭ്യമാക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതുപോലെ ക്വാളിറ്റിയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാറില്ല. ബ്രാൻഡഡ് മെറ്റീരിയലുകളാണ് ലാവിഷിലും ലിങ്ക്ലൈൻസിലും ലഭ്യമാകുക. അതിനാൽ ജനങ്ങളുടെ വിശ്വാസം വളരെ പെട്ടെന്നുതന്നെ നേടിയെടുക്കാൻ സാധിച്ചു.
വിപണിയിൽ ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിലയിലുള്ള മത്സരമാണ്. ക്വാളിറ്റി കുറഞ്ഞ പ്രൊഡക്ടുകൾ വിലക്കുറവിൽ മാർക്കറ്റിൽ കിട്ടുന്നുണ്ട്. ലാവിഷിൽ ബിൽ ഇല്ലാതെ ഒരു പ്രൊഡക്ട് പോലും വില്പന നടത്തുന്നില്ല.
ഭാവിയിൽ കൂടുതൽ ഷോറൂമുകൾ തുറക്കുന്നതിനും പദ്ധതിയുണ്ട്. സർക്കാരിലേക്ക് ഏറ്റവും കൂടുതൽ ടാക്സ് നൽകിയതിന് 2010ൽ സർക്കാരിന്റെ അവാർഡും ഗ്രീൻ കാർഡും അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും ലഭിക്കുകയുണ്ടായി.
സത്യസന്ധത നിലനിർത്തിയും ഉപയോക്താവിനോട് മാന്യമായ രീതിയിൽ പെരുമാറിയും നല്ല സേവനം നൽകിയും വേണം ബിസിനസ് മുന്നോട്ട്കൊണ്ടുപോകാൻ. ഇതുതന്നെയാണ് പുതിയ സംരംഭകരോടും പറയുവാനുള്ളത്. എങ്കിൽ മാത്രമേ ഒരു ബിസിനസ് വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ.