നിർമാണമേഖലയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ബെന്നി കുറ്റിക്കണ്ടം
Monday, February 14, 2022 12:16 PM IST
നിർമാണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ചങ്ങനാശേരി കുറ്റിക്കണ്ടം ബിൽഡേഴ്സ് ഉടമ ആന്റണി ജോസഫ് എന്ന ബെന്നി കുറ്റിക്കണ്ടം. പിതാവ് കുറ്റിക്കണ്ടത്തിൽ ഔതക്കുട്ടിയുടെ തടിമില്ലിൽ നിന്നാണ് ആന്റണി ബിസിനസിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. സ്വന്തമായി ഒരു മേൽവിലാസം നേടാൻ പുതിയ കാര്യങ്ങൾ ചെയ്യണമെന്ന തോന്നലിലാണ് കൺസ്ട്രക്ഷൻ, ബിൽഡിംഗ് നിർമാണ മേഖലയിലേക്ക് ആന്റണി തിരിഞ്ഞത്.
ശ്രീശങ്കര ഹോസ്പിറ്റൽ, എസ്എച്ച് കോൺവെന്റ് എന്നിവയുടെ നിർമാണത്തിലൂടെയായിരുന്നു തുടക്കം. മധ്യകേരളത്തിലെ പ്രമുഖ ദേവാലയങ്ങളായ അരീക്കര സെന്റ് റോക്കീസ് പള്ളി, പടഹാരം, വേരൂർ പള്ളികൾ, രാജമറ്റം സേക്രഡ് ഹാർട്ട്, ചാമംപതാൽ ഫാത്തിമാ മാതാ പള്ളി, ആനപ്രംപാൽ മാർത്തോമ പള്ളി എന്നിവയുടെ നിർമാണം കുറ്റിക്കണ്ടം ബിൽഡേഴ്സിന്റെ നിർമാണ മേഖലയിലെ സുവർണ മുദ്രകളാണ്.
നിർമാണ മേഖലയ്ക്കു പുറമേ റോഡ് ടാറിംഗ്, കോൺക്രീറ്റിംഗ് രംഗത്തും ഇപ്പോൾ കുറ്റിക്കണ്ടം കൺസ്ട്രക്ഷൻസ് സജീവമാണ്. നന്നായി ജോലി ചെയ്യുക, ന്യായമായ പ്രതിഫലം വാങ്ങുക എന്നതാണ് ആന്റണിയുടെ ബിസിനസിലെ ആപ്തവാക്യം. നമ്മളെ വിശ്വസിച്ചാണ് ജോലി ഏൽപ്പിക്കുന്നത്. അത് ന്യായമായ തുകയിൽ അവർ ഉദ്ദേശിക്കുന്ന രീതിയിൽ ചെയ്തു അവർക്ക് സംതൃപ്തി നൽകണമെന്നത് തനിക്ക് നിർബന്ധമുള്ള കാര്യമാണെന്നും ആന്റണി പറയുന്നു.
നൂറോളം തൊഴിലാളികളും 20ലധികം ഓഫീസ് സ്റ്റാഫും ഇന്ന് കുറ്റിക്കണ്ടം ബിൽഡേഴ്സിലുണ്ട്. ആന്റണിയുടെ ഉടമസ്ഥതയിൽ തന്നെ നെടുങ്ങാടപ്പള്ളിയിൽ ക്രഷർ ഡിപ്പോയും വിയപുരത്ത് തടി ഡിപ്പോയും പ്രവർത്തിക്കുന്നു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളർന്നു പോകാതെ ഇതിനെയും മറികടക്കാം എന്ന ആത്മവിശ്വാസത്തോടെ നീങ്ങിയാൽ എല്ലാകാര്യത്തിലും വിജയിക്കാമെന്ന് ആന്റണി പറയുന്നു.

കുറ്റിക്കണ്ടം വില്ല എന്ന പേരിൽ ചങ്ങനാശേരിയിലോ സമീപത്തോ ഒരു വില്ല, ഫ്ളാറ്റാണ് ആന്റണിയുടെ സ്വപ്ന പദ്ധതി. ഇതിനുള്ള തയാറെടുപ്പുകൾ ഇദ്ദേഹം തുടങ്ങികഴിഞ്ഞു. ഭാര്യ സോണി, മക്കളായ ജോസ്ബി, ജിയാൻ എന്നിവർ ബിസിനസ് രംഗത്ത് ആന്റണിക്ക് എല്ലാ പിന്തുണയും നൽകിവരുന്നു. എൻജിനിയറിംഗ് വിദ്യാർഥിയായ ജോസ്ബിക്ക് ആന്റണിയുടെ പാത പിന്തുടരാനാണ് ആഗ്രഹം.