പെർഫെക്ട് ബിൽഡേഴ്സ്... എല്ലാം ഇവിടെ പെർഫെക്ടാണ്...
Saturday, February 19, 2022 1:00 PM IST
കെട്ടിടനിർമാണ രംഗത്തെ വേറിട്ട മുഖമായി തൃപ്പുണിത്തുറ പുതിയകാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന പെർഫെക്ട് ബിൽഡേഴ്സ് തങ്ങളുടെ ജൈത്രയാത്രയുടെ 27 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വിശ്വസ്തതയും സത്യസന്ധതയും ചാന്തുകൂട്ടി ഉറപ്പിച്ച കരുത്തിൽ തൊള്ളായിരത്തിൽപരം ഗൃഹമോഹികളുടെ സ്വപ് നങ്ങൾക്കും കാത്തിരിപ്പിനുമാണ് നിറവും രൂപവും നൽകിയത്. ഇനിയും എത്രയോ സ്വപ്നങ്ങൾ കെട്ടിപ്പെടുക്കാനുള്ള ലക്ഷ്യത്തിലാണ് പെർഫക്ട് ബിൽഡേഴ്സ്.
വൈവിധ്യമാർന്ന വാസ്തുകല, പ്രവർത്തന മികവ്, പ്രവർത്തനത്തിലെ സുതാര്യത എന്നിവയാണ് പെർഫെക്ട് ബിൽഡേഴ്സിനെ ജനകീയമാക്കുന്നത്. ഏറ്റെടുത്ത വർക്കുകൾ കൃത്യസമയത്ത് ഏറ്റവും മികച്ച രീതിയിൽ നിർമാണം പൂർത്തിയാക്കുമെന്ന ഖ്യാതി ഇതിനോടകം കെട്ടിടനിർമാണ മേഖലയിൽ പെർഫെക്ട് ബിൽഡേഴ്സിനെ ഉയരങ്ങളിലെത്തിച്ചു.
ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ചെറുതോ വലുതോ എന്നതല്ല പൂർണതയോടെ കൃത്യസമയത്ത് ചെയ്തുതീർക്കുക എന്നതാണ് ശീലം. അതിന്റെ ഉറപ്പും കരുത്തുമായി മുന്നിൽ നിന്ന് നയിക്കുകയാണ് സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ സുനിൽ എന്നറിയപ്പെടുന്ന പോൾ പി. അഗസ്റ്റിൻ.
ഉയരത്തിലേക്കുള്ള ചുവടുവയ്പ്പ്
സിവിൽ എൻജിനിയറിംഗ് പഠനത്തിനുശേഷം തുപ്പൂണിത്തുറയിലുള്ള കോട്ടേജ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ട്രെയിനിയായി ജോലി ചെയ്യുന്നതിനിടയിലാണു സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് പോൾ പി. അഗസ്റ്റിനെത്തുന്നത്. ഓര ോഘട്ടത്തിലും തന്നെ കൈപിടിച്ച് മുന്നോട്ട് നയിച്ച ദൈവത്തിന്റെ കരുതൽ ഒപ്പമുണ്ടെന്ന വിശ്വാസവും കഠിനാധ്വാനവും പോളിനെ മുന്നോട്ട് നയിച്ചു.
മാതാപിതാക്കളുടെ ആഗ്രഹത്തിന് ഭാവി രൂപപ്പെടുത്താൻ നിന്നുകൊടുത്തതാണ് തന്റെ ഉയർച്ചയുടെ അടിസ്ഥമായി പോൾ കാണുന്നത്.
എറണാകുളം കലൂരിലുള്ള ജോർജ് മാമ്പള്ളി സാറിന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ കം ഡ്രാഫ്റ്റ്മാൻ ജോലിയിൽ നിൽക്കുമ്പോഴാണ് സ്വന്തമായി ഒരു സംരംഭം എന്ന ആശയം മനസിലുദിക്കുന്നത്. അവിടുന്നാണ് ഇന്ന് കാണുന്ന പെർഫെക്ട് ബിൽഡേഴ്സിലേക്ക് പോൾ വളർന്നത്.
ജോർജ് സാറിന്റെ അനുവാദവും അനുഗ്രഹവും വാങ്ങി ഏറ്റെടുത്ത ആദ്യപ്രോജക്ട് നിശ്ചിത സമയത്തിനുള്ളിൽ മനോഹരമായി പൂർത്തിയാക്കി. ഇതോടെ കൂടുതൽ പ്രോജക്ടുകൾ പെർഫെക്ട് ബിൽഡേഴ്സിനെ തേടിയെത്തി. വർക്കുകൾ കൂടുതൽ വന്നുതുടങ്ങിയതോടെ പെർഫെക്ട് ബിൽഡേഴ്സിന് സ്വന്തമായി ഒരു ഓഫീസ് ആവശ്യമായി വന്നു. അങ്ങനെയാണ് തൃപ്പൂണിത്തുറ പുതിയകാവിൽ സ്വന്തം കെട്ടിടത്തിൽ പെർഫെക്ട് ബിൽഡേഴ്സിന് ഓഫീസ് ഒരുങ്ങുന്നത്.
സ്വപ്നങ്ങൾ കെട്ടിപ്പടുക്കുന്നവർ
ഇന്ന് 250ഓളം തൊഴിലാളികളും വിവിധ സാങ്കേതിക വിദഗ്ധരുമടങ്ങുന്ന വിപുലമായ സംഘമാണ് പെർഫെക്ട് ബിൽഡേഴ്സിൽ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയും ബഡ്ജറ്റും മികച്ച ഡിസൈനിംഗിലൂടെ മറികടക്കുന്നതാണ് പെർഫെക്ട് ബിൽഡേഴ്സിന്റെ രീതി. സ്വന്തം വീടെന്നപോലെയാണു പെർഫെക്ട് ബിൽഡേഴ്സ് ഡിസൈൻ ചെയ്യുന്നതും നിർമിക്കുന്നതും. അതിനാൽ ഗുണമേന്മ ഉറപ്പാണ്. നിശ്ചിതകാലത്തേക്ക് ഗാരണ്ടി നൽകുന്നുണ്ട്.
എഗ്രിമെന്റ് എഴുതുന്ന സമയത്തുതന്നെ എലിവേഷൻ ഉൾപ്പെടെയുള്ള ഡീറ്റെയിൽഡ് പ്ലാൻ കസ്റ്റമർക്ക് നൽകും. കെട്ടിട നിർമാണ പെർമിറ്റ് എടുക്കുന്നതു മുതൽ വീടിന് കെട്ടിട നമ്പർ ഇടുന്നതുവരെയുള്ള എല്ലാകാര്യങ്ങളും പെർഫെക്ട് ബിൽഡേഴ്സ് ചെയ്തുകൊടുക്കും.
അതത് ദിവസത്തെ നിർമാണപ്രവർത്തനങ്ങൾ കൃത്യമായി അറിയുന്നതിനുള്ള നടപടികളും പെർഫെക്ട് ബിൽഡേഴ്സ് ഒരുക്കുന്നുണ്ട്. മിതമായ നിരക്കിൽ മികച്ച രീതിയിൽ വീട് നിർമാണം പൂർത്തിയാക്കുന്നു എന്നതാണ് പെർഫെക്ട് ബിൽഡേഴ്സിന്റെ വിജയമന്ത്രം. പണിപൂർത്തീകരിച്ച്താക്കോൽ ഏൽപിക്കുമ്പോൾ പലരുടേയും കണ്ണുകൾ സന്തോഷത്താൽ നിറയുന്നതു കണ്ടിട്ടുണ്ടെന്ന് പോൾ ഓർമിക്കുന്നു.
അപ്പച്ചനാണ് റോൾ മോഡൽ
ദൈവത്തിൽ വിശ്വസിച്ച് സതൃസന്ധതയോടെ ജീവിക്കാൻ പഠിപ്പിച്ച പിതാവ് പി.വി. അഗസ്റ്റിനാണ് പോളിന്റെ റോൾ മോഡൽ. ആരേയും കബളിപ്പിക്കാതെ അധ്വാനിച്ച് ജീവിക്കുമ്പോൾ തുടക്കത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. പക്ഷേ എന്നെങ്കിലും ആഗ്രഹിക്കുന്ന സൗഭാഗ്യങ്ങളെല്ലാം തേടിയെത്തും. അവ എന്നും നിലനിൽക്കുമെന്നും അപ്പച്ചൻ പറഞ്ഞുതന്നിട്ടുള്ളത് പോളിന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാന തത്വങ്ങളായി കരുതുന്നു.
പളളിയിൽ പോകുന്ന ശീലം ചെറുപ്പം മുതലുള്ളതിനാൽ രാവിലെ അഞ്ചരയാകുമ്പോഴേ ഉറക്കം ഉണരും. കുളിച്ചൊരുങ്ങി പള്ളിയിൽ പോകും. കുട്ടിക്കാലം മുതൽ പള്ളിയും വിശ്വാസവുമൊക്കെ മുറുകെപിടിച്ച് ജീവിക്കാനാണ് അപ്പച്ചൻ പഠിപ്പിച്ചത്. 12 വയസുമുതൽ പള്ളിയിലെ അൾത്താര ശുശ്രുഷകനാകാനും സാധിച്ചു. പള്ളിയിൽ എന്താവശ്യമുണ്ടെങ്കിലും അവിടെയെത്താൻ ശ്രമിക്കാറുണ്ട്.
കപ്യാരിൽ നിന്നും വളർന്ന സൗഹൃദം
പുതിയകാവ് സെന്റ് ഫ്രാൻസിസ് പള്ളിയിലെ കപ്യാരുടെ ജോലിയായിരുന്നു പോളിന്റെ വളർച്ചയുടെ തുടക്കം. 12 വർഷക്കാലം കപ്യാരായി സേവിച്ചു. ഇതിനിടെയാണ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. പള്ളിയിൽ എത്തി കുർബാനയ്ക്കുശേഷം രാവിലെ ഏഴരയോടെ തിരികെ വീട്ടിലെത്തും. പ്രഭാതഭക്ഷണത്തിനുശേഷം ഒമ്പതുമണിക്ക് എറണാകുളത്തെ ഓഫീസിൽ എത്തും. ഇതിനിടെയാണ് മഞ്ഞപ്രയിൽ ആദ്യവീടിന്റെ നിർമാണ പ്രോജക്ട് പോളിന് ലഭിക്കുന്നത്.
പള്ളിയുടെ പ്രവർത്തനങ്ങൾക്കു പുറമേ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ് പോൾ. 12 വർഷമായി വിൻസന്റ് ഡി പോൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു. കൂടാതെ പെർഫെക്ട് ബിൽഡേഴ്സിന്റെ നേതൃത്വത്തിൽ പാവപ്പെട്ട ചില കുടുംബങ്ങൾക്ക് വീടുവച്ചു നൽകിയിട്ടുമുണ്ട്. കൂടുതൽ പേർക്ക് വീടുവച്ച് നൽകണമെന്നും ആഗ്രഹമുണ്ടെന്ന് പോൾ പറയുന്നു.
എല്ലാപ്രവർത്തനങ്ങൾക്കും പിന്തുണയായി ഭാര്യ ഷൈനിയുണ്ട്. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്കൂളിലെ വിദ്യാർഥികളായ ആൻഡ്രേഴ്സൻ, ആൻഡ്രിയ എന്നിവരാണ് മക്കൾ. അമ്മ മേരി.
ഓരോ ഘട്ടത്തിലും തന്നെ കൈപിടിച്ച് മുന്നോട്ട് നയിച്ച ദൈവത്തിന്റെ കരുതൽ ഒപ്പമുണ്ടെന്ന വിശ്വാസവും കഠിനാധ്വാനവും പോളിനെ മുന്നോട്ട്നയിച്ചു. മാതാപിതാക്കളുടെ ആഗ്രഹത്തിന് ഭാവി രൂപപ്പെടുത്താൻ നിന്നുകൊടുത്തതാണ് തന്റെ ഉയർച്ചയുടെ അടിസ്ഥമായി പോൾ കാണുന്നത്.