മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
Sunday, March 19, 2023 11:14 AM IST
ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തിൽ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അഗാധമായ അനുശോചനം രേഖപ്പെടുത്തി. ആർച്ച്ബിഷപ് എമരിറ്റസ് എന്ന നിലയിൽ സഭയെ സാധ്യമായ എല്ലാ രീതിയിലും വഴിനടത്തി വിശുദ്ധജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
സഭ പഠിപ്പിക്കുന്ന കാര്യങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം നിലകൊണ്ടു. ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ആരാധനാക്രമം, പൗരസ്ത്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഗഹനമായ ഒട്ടേറെ ലേഖനങ്ങളും എഴുതി.
മതേതര സമൂഹവുമായി ബന്ധപ്പെട്ടും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയെക്കുറിച്ചും എഴുത്തിലൂടെ ചിന്തകൾ പങ്കുവച്ചതായും സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു.